കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, ധർമ്മടത്ത് സ്ഥാനാർത്ഥിയാകാതെ കോൺഗ്രസ്

Google Oneindia Malayalam News

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പമെത്തിയാണ് മുഖ്യമന്ത്രി മുഖ്യമന്ത്രി ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്നതിനുളള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, ധര്‍മടം മണ്ഡലം പ്രതിനിധി പി ബാലന്‍, സിപിഐ ദേശീയ കൗണ്‍സില്‍ അംഗം മൂന്ന് സെറ്റ് പത്രികകള്‍ ആണ് വരണാധികാരിയായ അസിസ്റ്റന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസറായ ബെവിന്‍ ജോണ്‍ വര്‍ഗീസിന് മുന്നില്‍ സമര്‍പ്പിച്ചത്. കൊവിഡ് മാനദണ്ഡം പാലിച്ചാണ് മുഖ്യമന്ത്രി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്.

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

'' ധർമ്മടം നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ജനങ്ങളിൽ നിന്നു ലഭിക്കുന്ന ആത്മാർത്ഥമായ പിന്തുണ നൽകുന്ന ആത്മവിശ്വാസത്തോടെയാണ് ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മത്സരിക്കുന്നത്. പൊതുനന്മയ്ക്കായി കഴിഞ്ഞ അഞ്ച് വർഷങ്ങൾ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുമായി കൂടുതൽ മികവോടെ ഞങ്ങൾ മുന്നോട്ടു പോകും. ജനങ്ങളെ ചേർത്തു നിർത്തിക്കൊണ്ട് കേരളത്തിൻ്റെ ശോഭനമായ ഭാവിയ്ക്കായി ഇടതുപക്ഷം പ്രവർത്തിക്കും. ആ ഉറപ്പ് ഞങ്ങൾ കാത്തു സൂക്ഷിക്കും''.

cm

2016ല്‍ ധര്‍മ്മടത്ത് മത്സരിച്ച പിണറായി 36905 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. മമ്പറം ദിവാകരന്‍ ആയിരുന്നു പിണറായിയുടെ എതിരാളി. മമ്പറം ദിവാകരന് 50424 വോട്ട് ലഭിച്ചപ്പോള്‍ പിണറായി വിജയന് 87329 വോട്ട് ലഭിച്ചു. ഇത്തവണ പിണറായിക്ക് എതിരെ മത്സരിക്കാനില്ലെന്ന് മമ്പറം ദിവാകരന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബിജെപിയില്‍ നിന്ന് സികെപി പത്മനാഭന്‍ ആണ് ധര്‍മ്മടത്ത് പിണറായിക്കെതിരെ മത്സരിക്കുന്നത്.

Recommended Video

cmsvideo
സർവേകൾ എല്ലാം പറയുന്നു..പിണറായി തന്നെ മുഖ്യമന്ത്രി | Oneindia Malayalam

അതേസമയം യുഡിഎഫ് ഇതുവരെ ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല. പിണറായിക്ക് ശക്തമായ മത്സരം നല്‍കാന്‍ സാധിക്കുന്ന സ്ഥാനാര്‍ത്ഥി തന്നെ വേണം ധര്‍മ്മടത്ത് എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഫോര്‍വേര്‍ഡ് ബ്ലോക്ക് നേതാവ് ജി ദേവരാജനെ ധര്‍മ്മടത്ത് ഇറക്കാന്‍ യുഡിഎഫ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ധര്‍മ്മടത്തേക്ക് ഇല്ലെന്ന് ദേവരാജന്‍ യുഡിഎഫിനെ അറിയിക്കുകയായിരുന്നു. ഇതോടെ ധര്‍മ്മടത്ത് പുതിയ സ്ഥാനാര്‍ത്ഥിയെ തേടുകയാണ് കോണ്‍ഗ്രസ്. ധര്‍മ്മടത്ത് മുഖ്യമന്ത്രിക്ക് വന്‍ ഭൂരിപക്ഷം ഉറപ്പാക്കാനുളള പ്രവര്‍ത്തനങ്ങളിലാണ് സിപിഎം.

കാനന മനോഹാരിതയ്‌ക്കൊപ്പം അതിഥി ബാലന്‍: ചിത്രങ്ങള്‍

English summary
Kerala Assembly Election 2021: CM Pinarayi Vijayan filed nomination for contesting in Dharmadam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X