• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തിരുവനന്തപുരവും കൊല്ലവും കൂടെ പോരും, രണ്ട് ഫാക്ടര്‍ ഫലിച്ചെന്ന് കോണ്‍ഗ്രസ്, 90 സീറ്റ് ഉറപ്പിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് ഇത്തവണ അധികാരത്തിലേക്ക് വരുന്നുവെന്ന് ഉറപ്പിച്ച് കോണ്‍ഗ്രസ്. പല കാരണങ്ങളാണ് അതിനായി കോണ്‍ഗ്രസ് പറയുന്നു. വോട്ടെടുപ്പ് ദിനം തന്നെ നടന്ന പ്രതികരണങ്ങള്‍ കൂടുതല്‍ കോണ്‍ഗ്രസിന് അനുകൂലമായി കാര്യങ്ങള്‍ മാറ്റുന്നതായിരുന്നു. സംഘടനയുടെ മുഴുവന്‍ കരുത്തും ഉപയോഗിച്ചായിരുന്നു ഇത്തവണ തിരഞ്ഞെടുപ്പ് നേരിട്ടത്. രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പിലെ എക്‌സ് ഫാക്ടറാണെന്ന് കോണ്‍ഗ്രസ് ഉറപ്പിക്കുന്നു. സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള പ്രധാന വ്യത്യാസവും ഇത് തന്നെയായിരിക്കും.

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

90 സീറ്റിലേക്ക് കുതിപ്പ്

90 സീറ്റിലേക്ക് കുതിപ്പ്

ഇതുവരെ കാണാത്ത തരത്തിലാണ് കോണ്‍ഗ്രസും യുഡിഎഫും കേരളത്തില്‍ കുതിക്കാന്‍ പോകുന്നതെന്നാണ് കെപിസിസി അടക്കം വിലയിരുത്തുന്നു. ഹൈക്കമാന്‍ഡ് തിരഞ്ഞെടുപ്പ് ദിവസം വരെ കോണ്‍ഗ്രസിന് അനുകൂലമായ ട്രെന്‍ഡ് ഉണ്ടെന്ന് ഉറപ്പിച്ചിരുന്നു. 75 മുതല്‍ 90 സീറ്റ് വരെ യുഡിഎഫിന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മഞ്ചേശ്വരത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളിലോ ലീഗിനുള്ളിലോ വലിയ ആത്മവിശ്വാസമില്ല. ഇവിടെ വോട്ട് മറിഞ്ഞെന്നോ അതല്ലെങ്കില്‍ സുരേന്ദ്രന് അനുകൂലമായി ഒരു സഹതാപ തരംഗമുണ്ടെന്നോ കോണ്‍ഗ്രസ് കരുതുന്നു.

നിശബ്ദ തരംഗം

നിശബ്ദ തരംഗം

സിപിഎമ്മിനെതിരെ പ്രത്യക്ഷത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് തോന്നുന്നുവെങ്കിലും നിശബ്ദ തരംഗമുണ്ടെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അതാണ് ഇത്രയും ഉയര്‍ന്ന സീറ്റിലേക്ക് യുഡിഎഫിനെ നയിക്കുക. തുടര്‍ ഭരണമെന്ന ഇടതിന്റെ സ്വപ്‌നം നടക്കില്ലെന്നാണ് കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്ന സൂചനകള്‍. പാലക്കാട് ഷാഫി പറമ്പില്‍, കഴക്കൂട്ടത്ത് എസ്എസ് ലാല്‍, വട്ടിയൂര്‍ക്കാവില്‍ വീണ എസ് നായര്‍, തൃശൂരില്‍ പത്മജ, കുണ്ടറയില്‍ ഷാഫി പറമ്പില്‍, കൊല്ലത്ത് ബിന്ദു കൃഷ്ണ എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വം മികച്ചതായിരുന്നുവെന്നാണ് വിലയിരുത്തല്‍.

രാഹുല്‍ ഗെയിം ചേഞ്ചര്‍

രാഹുല്‍ ഗെയിം ചേഞ്ചര്‍

രാഹുല്‍ ഗാന്ധി പ്രചാരണം നടത്തിയതിലൂടെ കോണ്‍ഗ്രസിന് വലിയ വിശ്വാസ്യതയാണ് വന്നിരിക്കുന്നത്. രാഹുല്‍ കേരളത്തിലെ കോണ്‍ഗ്രസിനെ അഴിമതിയിലേക്ക് വീഴാതിരിക്കാന്‍ കൂടെ നില്‍ക്കുമെന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കി. അദ്ദേഹം നിയന്ത്രിക്കുന്ന ഇടത്ത് ഗ്രൂപ്പിസം വളരില്ലെന്നും ജനങ്ങള്‍ക്കിടയില്‍ പ്രചാരണമുണ്ടായിരുന്നു. ഇതെല്ലാമാണ് ജനങ്ങള്‍ക്ക് കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. വയനാട്ടില്‍ മൂന്ന് മണ്ഡലങ്ങളും തൂത്തുവാരുമെന്നാണ് വ്യക്തമാകുന്നത്. കോഴിക്കോട് അതിന്റെ ഇഫ്ക്ട് അഞ്ചിലേറെ സീറ്റുകളില്‍ ഗുണം ചെയ്യും.

മധ്യകേരളത്തില്‍ ഉമ്മന്‍ ചാണ്ടി

മധ്യകേരളത്തില്‍ ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി മധ്യകേരളത്തില്‍ വലിയ ഫാക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ വോട്ടുകള്‍ ഇത്തവണ വിള്ളലില്ലാതെ തന്നെ ലഭിക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷ വെക്കുന്നു. സ്ത്രീകളുടെ വലിയൊരു സാന്നിധ്യം ഉമ്മന്‍ ചാണ്ടിയുടെ പരിപാടികളില്‍ എല്ലാം ഉണ്ടായിരുന്നു. അദ്ദേഹത്തിന് കുടുംബ വോട്ടര്‍മാരില്‍ ഉള്ള സ്വാധീനമാണ് ഇത് വ്യക്തമാക്കുന്നത്. കോട്ടയം, എറണാകുളം, ജില്ലകളില്‍ കാര്യമായ നേട്ടം കോണ്‍ഗ്രസിനുണ്ടാവും. ഉമ്മന്‍ ചാണ്ടി വന്‍ ഫാക്ടറായി മാറിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസിനുള്ളിലെ വിലയിരുത്തല്‍.

നേമം പിടിക്കുമോ?

നേമം പിടിക്കുമോ?

നേമത്ത് കോണ്‍ഗ്രസിന് യാതൊരു ആശങ്കയുമില്ല. ഉറപ്പായും ജയിക്കുമെന്ന് കെ മുരളീധരന്‍ അടക്കമുള്ളവര്‍ പറയുന്നു. 13000 വോട്ടില്‍ അധികം ഭൂരിപക്ഷമാണ് ഇവിടെ കോണ്‍ഗ്രസ് ലക്ഷ്യമിട്ടത്. കഴിഞ്ഞ ദിവസം നേമത്ത് സുരേന്ദ്രന്‍ പിള്ള നേടിയ വോട്ടാണ് ഭൂരിപക്ഷത്തിനായി ലക്ഷ്യമിടുന്നതെന്ന് കെ മുരളീധരന്‍ തന്നെ പറഞ്ഞിരുന്നു. ബിജെപി കാര്‍ തടഞ്ഞ് പ്രശ്‌നങ്ങളുണ്ടാക്കിയതെല്ലാം അനുകൂല തരംഗമായി കോണ്‍ഗ്രസിന് മാറിയെന്നാണ് വിലയിരുത്തല്‍. നിലവില്‍ വി ശിവന്‍കുട്ടിയില്‍ നിന്നാണ് മുരളീധരന് ഭീഷണി. എസ്ഡിപിഐ വോട്ടുകള്‍ നിര്‍ണായകമാകും. പതിനായിരം വോട്ട് സിപിഎമ്മിന് അവര്‍ നല്‍കിയിട്ടുണ്ടെങ്കില്‍ കുമ്മനം രാജശേഖരന്‍ മൂന്നാമതാവാന്‍ വരെ സാധ്യതയുണ്ട്.

സിറ്റിംഗ് സീറ്റുകള്‍ കൈവിടും

സിറ്റിംഗ് സീറ്റുകള്‍ കൈവിടും

കോണ്‍ഗ്രസിന്റെ കൈവശമുള്ള ചില സിറ്റിംഗ് സീറ്റുകള്‍ കൈവിടുമെന്നാണ് നേതൃത്വം പറയുന്നത്. ഇരിക്കൂറും പേരാവൂരുമാണ് ആ സീറ്റുകള്‍ എന്നാണ് സൂചന. അങ്ങനെയെങ്കില്‍ അത് വലിയ തിരിച്ചടിയാവും. കണ്ണൂരില്‍ ആകെ വിജയസാധ്യതയുള്ളത്. കണ്ണൂര്‍ സീറ്റില്‍ മാത്രമാണ്. ഇരിക്കൂറില്‍ ഗ്രൂപ്പ് തര്‍ക്കം അതിരൂക്ഷമായിരുന്നു. മറ്റൊന്ന് തൃത്താലയാണെന്ന് സൂചനയുണ്ട്. ഇവിടെ ചെറിയ വോട്ടിനെങ്കിലും രാജേഷ് വിജയിക്കുമോ എന്ന ഭയം ശക്തമാണ്. സിപിഎമ്മിന് കോണ്‍ഗ്രസിനേക്കാള്‍ വോട്ടുള്ള ഇടമാണ് ഇത്.

cmsvideo
  ആന്റണിയുടെ മകനെ തേച്ചൊട്ടിച്ച്‌ കോൺഗ്രെസ്സുകാർ | Oneindia Malayalam
  കൊല്ലവും തിരുവനന്തപുരവും കൂടെ പോരും

  കൊല്ലവും തിരുവനന്തപുരവും കൂടെ പോരും

  തിരുവനന്തപുരത്ത് നേമവും വട്ടിയൂര്‍ക്കാവും തിരുവനന്തപുരം സീറ്റും ഉറപ്പായും ജയിക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. അരുവിക്കരയും കോവളവും അക്കൂട്ടതില്‍ പ്രതീക്ഷ വെക്കുന്നതാണ്. ചിലയിടത്ത് കൂടി അട്ടിമറിയുണ്ടാവുമെന്ന സൂചനയും കോണ്‍ഗ്രസ് നല്‍കുന്നുണ്ട്. കൊല്ലം സീറ്റിലും കുണ്ടറയിലുമാണ് മറ്റ് പ്രതീക്ഷ. തദ്ദേശത്തില്‍ നിന്ന് മാറി ന്യൂനപക്ഷങ്ങള്‍ യുഡിഎഫിനോട് കൂടുതല്‍ അടുത്തെന്നാണ് കോണ്‍ഗ്രസിന് ലഭിച്ച ഗ്രൗണ്ട് റിപ്പോര്‍ട്ട്. തീരദേശ മേഖലയിലെ കനത്ത പോളിംഗും സുകുമാരന്‍ നായരുടെ പ്രതികരണവും വോട്ട് മറിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.

  ആരാധകരെ ഞെട്ടിച്ച് കിരണ്‍ റാത്തോഡിന്റെ ഫോട്ടോഷൂട്ട്, ഗ്ലാമറസിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍

  ഉമ്മൻ ചാണ്ടി
  Know all about
  ഉമ്മൻ ചാണ്ടി

  English summary
  kerala assembly election 2021: congress expecting a miracle perfomance, 90 seat will be the target
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X