കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ തരംഗത്തില്‍ ആ സീറ്റുകള്‍ മറിയും, അഞ്ച് ഇടത്ത് 37 ഉറപ്പിച്ച് കോണ്‍ഗ്രസ്, നേമം പിടിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസ് തികഞ്ഞ പ്രതീക്ഷയിലാണ്. ഇത്തവണ 77 സീറ്റുകളാണ് പ്രതീക്ഷിക്കുന്നതെങ്കിലും അതിലും കൂടാമെന്ന വിവരങ്ങളാണ് അവര്‍ക്ക് ലഭിക്കുന്നത്. അഞ്ച് ജില്ലകളില്‍ ഇത്തവണ അപ്രതീക്ഷിതമായി കുതിപ്പ് നടത്തുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. നേമത്ത് വിചാരിക്കുന്നതിലും കൂടുതലായി ചില വോട്ടുകള്‍ കിട്ടിയെന്നും വിലയിരുത്തലുണ്ട്. പക്ഷേ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബഹുഭൂരിപക്ഷം മണ്ഡലത്തിലുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

നേമം പിടിക്കണം

നേമം പിടിക്കണം

നേമമാണ് കോണ്‍ഗ്രസിന് എന്ത് നഷ്ടപ്പെട്ടാലും വേണ്ടത്. ഹൈക്കമാന്‍ഡിന്റെ കര്‍ശന നിര്‍ദേശമുണ്ട് ഇത് പിടിക്കണമെന്ന്. അതുകൊണ്ട് വിട്ടുനിന്നവരുണ്ടെങ്കിലും ബാക്കിയുള്ളവര്‍ നന്നായി തന്നെ പണിയെടുത്തിട്ടുണ്ട്. പക്ഷേ ബിജെപി വോട്ടുകള്‍ പിടിക്കുക കോണ്‍ഗ്രസിന് അത്യാവശ്യമാണ്. അത് വന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കെ മുരളീധരന് മുന്നോക്ക വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ പറ്റിയെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. മൂന്ന് സ്ഥാനാര്‍ത്ഥികളും തുല്യനിലയിലാണ്. രണ്ടായിരം മുതല്‍ അയ്യായിരം വോട്ട് വരെയാണ് മുരളീധരന്‍ ഭൂരിപക്ഷമായി പ്രതീക്ഷിക്കുന്നത്.

സ്ത്രീവോട്ടര്‍മാര്‍ നിര്‍ണായകം

സ്ത്രീവോട്ടര്‍മാര്‍ നിര്‍ണായകം

ബിജെപിയുടെ സിപിഎമ്മിന്റെയും അതിശക്തമായ വോട്ടുബാങ്കാണ് സ്ത്രീകള്‍. ഇതില്‍ പ്രായമായ സ്ത്രീകള്‍ വരെയുണ്ട്. ഇതിലൊരു ഭാഗം നേടാന്‍ മുരളീധരന്റെ പ്രചാരണത്തിന് സാധിച്ചെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരം ജില്ലയില്‍ തന്നെ മുരളീധരന്‍ ഒരല്‍പ്പം അറിയപ്പെടുന്ന നേതാവാണ്. വട്ടിയൂര്‍ക്കാവിലെ ജയമൊക്കെ അതിന്റെ ഫലമായിരുന്നു. ശശി തരൂരിനേക്കാള്‍ ജില്ലയില്‍ കരുത്തുള്ള നേതാവാണ് മുരളീധരനെന്നാണ് വിലയിരുത്തല്‍. രാഹുല്‍ ഗാന്ധി നേരിട്ട് വന്നതൊക്കെ കളംമാറ്റിയെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്.

തിരുവനന്തപുരത്ത് 7 സീറ്റുകള്‍

തിരുവനന്തപുരത്ത് 7 സീറ്റുകള്‍

തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ തവണ ആകെ 4 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഇത്തവണ മൂന്ന് സീറ്റ് കൂടി കൂടുതല്‍ നേടുകയാണ് ലക്ഷ്യം. വട്ടിയൂര്‍ക്കാവ് നഷ്ടമാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തിരുവനന്തപുരം, നെയ്യാറ്റിന്‍കര, കോവളം, കഴക്കൂട്ടം, സീറ്റുകള്‍ ഉറപ്പിക്കുന്നു. അരുവിക്കരയും ആറ്റിങ്ങലും കൂടെ പോരുമെന്ന പ്രതീക്ഷയുണ്ട്. കൂടുതല്‍ സീറ്റുകള്‍ തിരുവനന്തപുരത്ത് കിട്ടുന്നത് ഭരണത്തില്‍ തിരിച്ചെത്താനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. ചില മണ്ഡലത്തിലൊഴിച്ച് ബാക്കിയെല്ലായിടത്തും പ്രചാരരണം ഇഞ്ചോടിഞ്ചായിരുന്നുവെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

തൃശൂര്‍ നിര്‍ബന്ധം

തൃശൂര്‍ നിര്‍ബന്ധം

തൃശൂരിലും ഇത്തവണ അടിയൊഴുക്കുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ വടക്കാഞ്ചേരി മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഇത്തവണ തൃശൂര്‍, കുന്നംകുളം, ഗുരുവായൂര്‍, ഒല്ലൂര്‍, നാട്ടിക, ഇരങ്ങാലക്കുട സീറ്റുകള്‍ കൂടെ പോരുമെന്ന് കോണ്‍ഗ്രസ് ഉറപ്പിക്കുന്നു. എന്നാല്‍ അത്ര പ്രതീക്ഷിക്കേണ്ടെങ്കിലും അഞ്ച് സീറ്റ് വരെ നേടാമെന്നാണ് നേതാക്കള്‍ സൂചിപ്പിക്കുന്നത്. തൃശൂരില്‍ പത്മജയ്ക്ക് വിജയസാധ്യത ഉറപ്പാണെന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു. വടക്കാഞ്ചേരിയില്‍ തുല്യ പോരാട്ടമാണ്. ചിലപ്പോള്‍ അനില്‍ അക്കര വീഴാന്‍ സാധ്യതയുണ്ട്

37 സീറ്റുകള്‍

37 സീറ്റുകള്‍

തിരുവന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലാണ് കോണ്‍ഗ്രസ് ഇത്തവണ കുതിപ്പ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമേ എറണാകുളത്തെ ആധിപത്യവും ചേര്‍ത്ത് 37 സീറ്റുകള്‍ ഇവിടങ്ങളില്‍ നിന്ന് നേടുമെന്നാണ് വിലയിരുത്തല്‍. കൊല്ലത്ത് ഇത്തവണ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിനും യുഡിഎഫിനുമായിട്ടായിരിക്കുമെന്ന് ജില്ലാ കമ്മിറ്റിയും പറയുന്നു. കുണ്ടറയും കൊല്ലവും ജയിക്കുമെന്നാണ് സൂചന. പത്തനംതിട്ടയില്‍ ആറന്മുള ഒഴിച്ചുള്ള എല്ലാ സീറ്റിലും മുന്‍തൂക്കമുണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇടുക്കിയും അതോടൊപ്പം നേട്ടത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

മലബാറില്‍ ലീഗ് നേട്ടുണ്ടാക്കും

മലബാറില്‍ ലീഗ് നേട്ടുണ്ടാക്കും

മലബാറില്‍ ഇത്തവണ ലീഗ് നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. മലപ്പുറത്ത് ഒരു സീറ്റ് പോലും ഇടതുപക്ഷത്തിന് വിജയസാധ്യതയുള്ളത് ഇല്ലെന്നാണ് വിലയിരുത്തല്‍. കോഴിക്കോട് രണ്ട് മണ്ഡലത്തില്‍ അട്ടിമറി നടക്കും, അത് കോഴിക്കോട് നോര്‍ത്തും കൊയിലാണ്ടിയും ആയിരിക്കുമെന്നാണ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട്. കണ്ണൂര്‍ ജില്ലയില്‍ അഴീക്കോട് സീറ്റ് നിലനിര്‍ത്തുകയും കണ്ണൂര്‍ പിടിച്ചെടുക്കുകയും ചെയ്യും. പേരാവൂര്‍, ഇരിക്കൂര്‍ സീറ്റുകളും കോണ്‍ഗ്രസ് ഉറപ്പിക്കുന്നത്. ആറ് സീറ്റുകള്‍ വരെയാണ് കെ സുധാകരന്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നത്.

Recommended Video

cmsvideo
പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam
90 സീറ്റ് വരെ

90 സീറ്റ് വരെ

രാഹുല്‍ ഗാന്ധി വന്നത് കോണ്‍ഗ്രസ് അനുകൂല തരംഗത്തിന് വഴിയൊരുക്കി എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. പലയിടത്തും വിചാരിച്ചതിലും അപ്പുറമുള്ള നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ ആ വരവ് സഹായിച്ചു എന്നാണ് വിലയിരുത്തല്‍. വയനാട്ടിലെ മൂന്ന് സീറ്റും തൂത്തുവാരുമെന്ന് കോണ്‍ഗ്രസ് ഉറപ്പിക്കാന്‍ കാരണം അതാണ്. നേമത്തും ആ വരവ് അവസാന നിമിഷം ഗുണം ചെയ്തിട്ടുണ്ട്. മലബാറില്‍ ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ 90 സീറ്റ് വരെ യുഡിഎഫ് നേടുമെന്നാണ് കോണ്‍ഗ്രസ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. നിര്‍ണായകമായ 37 സീറ്റുകളും അതിന് കരുത്തേകും.

English summary
kerala assembly election 2021: congress expects 37 seats from 5 districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X