Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗിന് പേരാമ്പ്രയും പുനലൂരും, ചടയമംഗലത്ത് നസീര്‍, കോണ്‍ഗ്രസില്‍ അടിമുടി മാറ്റവുമായി പട്ടിക!!

ദില്ലി: കോണ്‍ഗ്രസ് ഇന്ന് വൈകീട്ട് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തും. അതിന് മുമ്പ് ഘടകക്ഷികള്‍ക്കുള്ള സീറ്റില്‍ അടക്കം വമ്പന്‍ മാറ്റങ്ങളാണ് ഒരുങ്ങുന്നത്. മുസ്ലീം ലീഗിന്റെ നല്‍കുന്ന സീറ്റിന്റെ കാര്യത്തിലും ഏകദേശ തീരുമാനമായിട്ടുണ്ട്. ലീഗിന് ചടയമംഗലം നല്‍കില്ലെന്നാണ് വ്യക്തമാകുന്നത്. നേമത്തെ ചൊല്ലിയുള്ള തര്‍ക്കത്തേക്കാള്‍ വലിയ കാര്യങ്ങളാണ് കോണ്‍ഗ്രസില്‍ സംഭവിക്കുന്നത്. ഘടകകക്ഷികള്‍ക്ക് അങ്ങനെ വിജയസാധ്യതയുള്ള എല്ലാ സീറ്റും നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറുമല്ല.

അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

വടകരയും പേരാമ്പ്രയും

വടകരയും പേരാമ്പ്രയും

വടകര സീറ്റ് ആര്‍എംപിക്ക് തന്നെയാണ്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. പകരം ആര്‍എംപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കും. കെകെ രമ മത്സരിക്കില്ലെന്നാണ് സൂചന. പകരം എന്‍ വേണു മത്സരിച്ചേക്കും. അതേസമയം പേരാമ്പ്ര സീറ്റ് കോണ്‍ഗ്രസ് ലീഗിന് നല്‍കിയേക്കും. കേരള കോണ്‍ഗ്രസ് എമ്മിന്റെ സീറ്റാണിത്. ഈ സീറ്റ് കോണ്‍ഗ്രസ് ഒഴിച്ചിട്ടിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങുന്നതും ആ തരത്തിലാവും. ചടയമംഗലം ലീഗിന് നല്‍കില്ല. പകരം പുനലൂരാണ് നല്‍കുക.

ചടയമംഗലത്ത് ആരെത്തും

ചടയമംഗലത്ത് ആരെത്തും

ചടയമംഗലത്തെ പ്രതിഷേധം തണുപ്പിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തും. കെപിസിസി ജനറല്‍ സെക്രട്ടറിയായ എംഎം നസീര്‍ സ്ഥാനാര്‍ത്ഥിയാവും. നിലവില്‍ അദ്ദേഹത്തിന്റെ പേര് മാത്രമാണ് പട്ടികയിലുള്ളത്. അതേസമയം നെയ്യാറ്റിന്‍കരയില്‍ ആര്‍ സെല്‍വരാജ് തന്നെ മത്സരിക്കും. പട്ടികയില്‍ അദ്ദേഹം മാത്രമാണ് ഉള്ളത്. സഭയുടെ പിന്തുണയും സെല്‍വരാജിനാണ്. നേരത്തെ വിനോദ് കോട്ടുകാലായിരുന്നു ഹൈക്കമാന്‍ഡ് പട്ടികയിലുണ്ടായിരുന്നത്.

രണ്ടിടത്ത് രാഹുല്‍

രണ്ടിടത്ത് രാഹുല്‍

വയനാട്ടിലെ രണ്ട് മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. നിലമ്പൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് രാഹുല്‍ തീരുമാനിക്കുക. രാഹുലിന്റെ ലോക്‌സഭാ മണ്ഡലവുമായി ബന്ധപ്പെട്ട ഇടമാണിത്. അതേസമയം കെസി ജോസഫിനും കെ ബാബുവിനും സീറ്റ് നല്‍കില്ല. തൃപ്പൂണിത്തുറയില്‍ ബാബുവിന് പകരം വരുന്നത് വേണു രാജാമണിയാണ്. ഹൈക്കമാന്‍ഡിന്റെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയാണിത്. ജോസഫ് വാഴയ്ക്കന്‍ കാഞ്ഞിരപ്പള്ളിയിലേക്കും മാത്യു കുഴല്‍നാടന്‍ മൂവാറ്റുപുഴയിലും മത്സരിക്കും.

നേമം ഏറ്റെടുക്കില്ല

നേമം ഏറ്റെടുക്കില്ല

നേമം സീറ്റ് ഏറ്റെടുക്കരുതെന്ന എ ഗ്രൂപ്പിന്റെ സമ്മര്‍ദമാണ് ഉമ്മന്‍ ചാണ്ടിയുടെ പിന്‍മാറ്റത്തിലേക്ക് നയിച്ചത്. രാഷ്ട്രീയ വെല്ലുവിളി ഈ സമയത്ത് ഏറ്റെടുക്കുന്നത് വന്‍ അബദ്ധമാവുമെന്ന് ഉമ്മന്‍ ചാണ്ടിയോട് ഗ്രൂപ്പ് നേതാക്കള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. മുമ്പുണ്ടായിരുന്ന പോലല്ല നേമത്തെ ഇപ്പോഴത്തെ സാഹചര്യം. ഉമ്മന്‍ ചാണ്ടിയല്ലാതെ നേമത്ത് വേറെ ആരെങ്കിലും മത്സരിച്ചാല്‍ ജയിക്കില്ലെന്ന പ്രചാരണം ബിജെപിക്ക് വെറുതെ രാഷ്ട്രീയ മൈലേജ് നല്‍കുന്നതാണെന്ന് എ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. ഈ ഇടപെടലാണ് ഉമ്മന്‍ ചാണ്ടിയെ മത്സരിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങാന്‍ സഹായിച്ചത്.

ലീഗിലും മാറ്റം

ലീഗിലും മാറ്റം

ലീഗിലും സ്ഥാനാര്‍ത്ഥി പട്ടികയുടെ കാര്യത്തില്‍ മാറ്റമുണ്ടാകും. മഞ്ഞളാംകുഴി അലി പെരിന്തല്‍മണ്ണ വിട്ട് മങ്കടയില്‍ മത്സരിക്കാനാണ് സാധ്യത. നേരത്തെ എല്‍ഡിഎഫില്‍ ആയിരിക്കുമ്പോള്‍ രണ്ട് തവണ അദ്ദേഹം ജയിച്ച മണ്ഡലമാണിത്. കളമശ്ശേരിയില്‍ ഇബ്രാഹിം കുഞ്ഞിനെ തന്നെയാണ് പരിഗണിക്കുന്നത്. കോഴിക്കോട് സൗത്തില്‍ തന്നെ മത്സരിക്കാനാണ് മുനീറിനുള്ള നിര്‍ദേശം. കെഎം ഷാജി അഴീക്കോട് തന്നെ മത്സരിക്കും. ഇതോടെ പികെ ഫിറോസ് പെരിന്തല്‍മണ്ണയില്‍ മത്സരിക്കാനുള്ള സാധ്യതയേറി.

ഇനിയുള്ള ചര്‍ച്ച

ഇനിയുള്ള ചര്‍ച്ച

കൊടുവള്ളിയിലേക്കും മുനീറിന്റെ പേര് പട്ടികയിലുണ്ട്. അതുകൊണ്ട് ചര്‍ച്ച അക്കാര്യത്തില്‍ നടക്കും. മഞ്ചേശ്വരത്ത് എകെഎം അഷ്‌റഫിനെയാണ് പരിഗണിക്കുന്നത്. കൂത്തുപറമ്പില്‍ പികെ അബ്ദുല്ലയെയും ഏറനാട്ടില്‍ പികെ ബഷീറിനെയും മത്സരിപ്പിച്ചേക്കും. മുതിര്‍ന്ന നേതാക്കളായ പിവി അബ്ദുള്‍ വഹാബിനെ രാജ്യസഭയിലേക്കും കെപിഎ മജീദിനെ തിരൂരങ്ങാടിയിലും ലീഗ് മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നുണ്ട്. മലപ്പുറത്തെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ അബ്ദുസമദ് സമദാനിയായിരിക്കും സ്ഥാനാര്‍ത്ഥി.

നേമത്ത് സസ്‌പെന്‍സ്

നേമത്ത് സസ്‌പെന്‍സ്

നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥി തന്നെ വരുമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നത്. അത് ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ ആവില്ല. പൊതുസമ്മതിയുള്ള പ്രശസ്തനായ നേതാവ് വരുമെന്നാണ് മുല്ലപ്പള്ളി സൂചിപ്പിക്കുന്നത്. കെസി വേണുഗോപാലിനെ മത്സരിപ്പിക്കാനും സാധ്യതയുണ്ട്. നിലമ്പൂര്‍, കൊല്ലം, കുണ്ടറ, കഴക്കൂട്ടം, പട്ടാമ്പി മണ്ഡലങ്ങളില്‍ തര്‍ക്കം തുടരുകയാണ്. ഇന്ന് തന്നെ സ്ഥാനാര്‍ത്ഥിത്വ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി പട്ടിക പുറത്തുവിടണമെന്നാണ് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നത്.

നടി സുനൈനയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
    നേമം പിടിക്കാൻ ഉമ്മൻ ചാണ്ടി ഇറങ്ങുന്നു | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+