കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോപിനാഥ് ഡിസിസി അധ്യക്ഷനാവും? സുധാകരനെ വിളിപ്പിച്ച് ഹൈക്കമാന്‍ഡ്, കെപിസിസി അധ്യക്ഷനാക്കും?

Google Oneindia Malayalam News

പാലക്കാട്: കെ സുധാകരന്റെ ഇടപെടല്‍ കോണ്‍ഗ്രസിലെ വിമത നീക്കം ഒന്നൊന്നായി ഇല്ലാതാക്കുന്നു. പാര്‍ട്ടിയില്‍ വന്‍ സ്വാധീന ശക്തിയായി സുധാകരന്‍ മാറിയിരിക്കുകയാണ്. അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്ന ഗോപിനാഥ് പാര്‍ട്ടി വിടില്ലെന്നും ഉറപ്പായിരിക്കുകയാണ്. അദ്ദേഹത്തിന് പ്രതീക്ഷിച്ചത് പോലെ മികച്ചൊരു പദവിയാണ് ലഭിക്കാന്‍ പോകുന്നത്. ഇതിന് പിന്നാലെ തന്നെ സുധാകരനെ ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് ഹൈക്കമാന്‍ഡ്. കെപിസിസിയിലെ മാറ്റവും ഇതോടെ ഉറപ്പായി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

ഗോപിനാഥിനെ മയപ്പെടുത്തി

ഗോപിനാഥിനെ മയപ്പെടുത്തി

ഗോപിനാഥ് സുധാകരന്റെ ഇടപെടലോടെ ഹാപ്പിയായിരിക്കുകയാണ്. അദ്ദേഹം പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്നാണ് സൂചന. ഗ്രൂപ്പിസം ഒഴിവാക്കാനുള്ള ഹൈക്കമാന്‍ഡിന്റെ നീക്കം കൂടിയാണിത്. അതേസമയം തിരഞ്ഞെടുപ്പില്‍ ഗോപിനാഥ് മത്സരിക്കാനുണ്ടാവില്ല. ഇതും കൂടി പരിഗണിച്ചാണ് അദ്ദേഹം ജില്ലാ അധ്യക്ഷനാക്കുന്നത്. സുധാകരന്‍ അദ്ദേഹത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്ത് കൊടുക്കണമെന്ന് നേതൃത്വത്തോട് നിര്‍ദേശിച്ചിരുന്നു. ഗോപിനാഥിനെ അധ്യക്ഷനാക്കാനുള്ള തീരുമാനം രണ്ട് ദിവസത്തിനുള്ളിലുണ്ടാവും.

പട്ടാമ്പി നല്‍കാം

പട്ടാമ്പി നല്‍കാം

പട്ടാമ്പി സീറ്റില്‍ ഗോപിനാഥിനെ മത്സരിപ്പിക്കാനായിരുന്നു തീരുമാനം. ഗ്രൂപ്പില്ലാത്തതിന്റെ പേരില്‍ താന്‍ അവഗണിക്കപ്പെട്ടെന്നും ഗോപിനാഥ് പരസ്യമായി ഉന്നയിച്ചിരുന്നു. താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല എന്ന് തന്നെ പിന്നീട് അറിയിക്കുകയും ചെയ്തു. ഡിസിസി അധ്യക്ഷ സ്ഥാനം സുധാകരന്‍ ഉറപ്പ് കൊടുത്തിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് സുധാകരന്‍ ഗോപിനാഥിന് ഉറപ്പ് നല്‍കുകയും ചെയ്തു. പാര്‍ട്ടി ചുമതല ഏല്‍പ്പിച്ചാല്‍ എല്ലാവരെയും ഒപ്പം ചേര്‍ത്ത് കൊണ്ടുപോകും.

പാലക്കാട്ടെ മാറ്റം

പാലക്കാട്ടെ മാറ്റം

പാലക്കാട്ട് ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠനെതിരെ നേരത്തെ തന്നെ നിരവധി പരാതികളുണ്ട്. പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടും ശ്രീകണ്ഠനെ എന്തുകൊണ്ട് മാറ്റിയില്ല എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. പാലക്കാട്ടെ കോണ്‍ഗ്രസിനെ നയിക്കാന്‍ പുതിയ ഒരാള്‍ വരണമെന്ന് കോണ്‍ഗ്രസില്‍ ദീര്‍ഘനാളായുള്ള ആവശ്യമാണ്. ഒന്നര മുമ്പ് ഗോപിനാഥിന്റെ പേര് എഐസിസിയുടെ മുന്നിലെത്തിയിരുന്നു. എന്നാല്‍ പ്രഖ്യാപനം നടന്നില്ല. ഇതോടെയാണ് ഗോപിനാഥ് വിമത നീക്കം നടത്തിയത്.

സുധാകരന്‍ ദില്ലിക്ക്?

സുധാകരന്‍ ദില്ലിക്ക്?

കോണ്‍ഗ്രസില്‍ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ മൂന്നിലേറെ തര്‍ക്കങ്ങളാണ് സുധാകരന്‍ ഇടപെട്ട് പരിഹരിച്ചത്. വയനാട്ടില്‍ കെ മുരളീധരനൊപ്പം എത്തിയ സുധാകരന്‍ അവിടെ എല്ലാവരെയും അനുനയിപ്പിച്ചിരുന്നു. പിന്നീട് തൃത്താലയില്‍ അടക്കം അദ്ദേഹത്തിന്റെ നീക്കങ്ങളും ഫലം കണ്ടു. സുധാകരന്റെ നേതൃമികവ് ഹൈക്കമാന്‍ഡിന് ബോധ്യപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തെ രാഹുല്‍ ഗാന്ധി അടക്കം ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കെപിസിസി അധ്യക്ഷ സ്ഥാനം അദ്ദേഹത്തിന് നല്‍കി കൊണ്ടുള്ള പ്രഖ്യാപനവും ഉടനുണ്ടാവും.

മുല്ലപ്പള്ളി മത്സരിക്കും

മുല്ലപ്പള്ളി മത്സരിക്കും

മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനം അദ്ദേഹം ഒവിയും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം സുധാകരന്‍ അധ്യക്ഷാവുമെന്നാണ് സൂചന. കേരളത്തില്‍ നിന്നെത്തുന്ന സ്ഥാനാര്‍ത്ഥി പട്ടികയില്‍ ദില്ലിയില്‍ വെച്ച് തിരുത്തലുകളും ഉണ്ടാവും. അതേസമയം സുധാകരനെ എകെ ആന്റണി ഒഴിച്ചുള്ള നേതാക്കള്‍ പിന്തുണയ്ക്കുന്നില്ല. സുധാകരന്‍ വന്നാല്‍ ഗ്രൂപ്പുകള്‍ക്ക് വലിയ ഭീഷണിയുണ്ടാവുമെന്ന് എ, ഐ ഗ്രൂപ്പുകള്‍ ഭയപ്പെടുന്നുണ്ട്.

ഹൈക്കമാന്‍ഡ് വിളിപ്പിച്ചില്ല

ഹൈക്കമാന്‍ഡ് വിളിപ്പിച്ചില്ല

തന്നെ ഹൈക്കമാന്‍ഡ് ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടില്ലെന്ന് സുധാകരന്‍ പറയുന്നു. കെപിസിസി അധ്യക്ഷ സ്ഥാനത്തെ കുറിച്ച് തനിക്ക് ഔദ്യോഗികമായി ഒരു വിവരവും ലഭിച്ചിട്ടില്ല. പത്താം തിയതിക്കുള്ളില്‍ സ്ഥാനാര്‍ത്ഥി പട്ടിക വരുമെന്ന് സുധാകരന്‍ വ്യക്തമാക്കി. അതേസമയം നാട് ഭരിക്കുന്നത് കൊള്ളക്കാരന്‍ ആണെന്ന് സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി നേതൃത്വം കൊടുക്കുന്നത് കൊള്ളസംഘത്തിനാണ്. കോടിയേരിയുടെ ഭാര്യയുടെ ഫോണുമായി ബന്ധപ്പെട്ട കഥ പുറത്തുവരട്ടെ. എല്‍ഡിഎഫിന് ജയില്‍ ഉറപ്പാണെന്നും സുധാകരന്‍ പറഞ്ഞു.

സുധാകരന്‍ ശക്തനാവുന്നു

സുധാകരന്‍ ശക്തനാവുന്നു

കോണ്‍ഗ്രസില്‍ ഇതുവരെയുള്ള രീതികളില്‍ നിന്ന് വിപരീതമായി സുധാകരന്‍ പാര്‍ട്ടിയില്‍ ഉയര്‍ന്നുവരുന്നുവെന്ന് വ്യക്തമാണ്. മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇടപെടല്‍ പരാജയമാണെന്ന് പൊതുവേ സംസ്ഥാന നേതൃത്വത്തില്‍ വിലയിരുത്തലുണ്ട്. നേരത്തെ മുതിര്‍ന്ന നേതാവ് വയലാര്‍ രവി അടക്കമുള്ള നേതാക്കളും ഇത് പറഞ്ഞിരുന്നു.സുധാകരന്‍ സംസ്ഥാനത്തെ എല്ലാ നേതാക്കളെയും അറിയുന്നയാളാണ്. വലിയ വിശ്വാസവും അദ്ദേഹത്തിലുണ്ട്. അതാണ് തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സുധാകരന്റെ കരുത്ത് വര്‍ധിക്കാന്‍ കാരണം. കോണ്‍ഗ്രസ് ജയിച്ചാല്‍ വലിയ റോള്‍ സുധാകരനുണ്ടാവുമെന്ന് ഉറപ്പാണ്.

96ലും മാസ്റ്ററിലും തിളങ്ങിയ യുവനടി: ഗൗരി ജി കിഷന്റെ പുതിയ ചിത്രങ്ങള്‍ കാണാം

English summary
kerala assembly election 2021: congress will give dcc president post to gopinath in palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X