കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം പോരാട്ട ചൂടിലേക്ക്; നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രിൽ 6ന്.. ഫലപ്രഖ്യാപനം മെയ് 2 ന്

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രിൽ 6 ന് നടക്കും. മെയ് 2 നാണ് വോട്ടെണ്ണൽ. കുഞ്ഞാലിക്കുട്ടി രാജിവെച്ചതോടെ ഒഴിവ് വന്ന മലപ്പുറം ലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ സുനിൽ അറോറ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് മുതൽ പെരുമാറ്റ ചട്ടം നിലവിൽ വന്നു.

കേരളത്തിനൊപ്പം ബംഗാൾ,അസം,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ശക്തമായ നിയന്ത്രണങ്ങളോടെയാണ് തിരഞ്ഞെടുപ്പ്.
സംസ്ഥാനത്ത് 40,771 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കുക. 15,730 പോളിംഗ് ബൂത്തുകളാണ് അധികമായി സജ്ജമാക്കുന്നത്.കഴിഞ്ഞ തവണ 21,498 ബൂത്തുകളാണ് ഉണ്ടായിരുന്നത്.

Kerala assembly election 2021

പോളിംഗ് സമയം ഒരു മണിക്കൂർ കൂട്ടി. രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയാണ് പോളിംഗ്.മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം തുടരും. പത്രികാ സമർപ്പണത്തിന് രണ്ട് പേർക്കാണ് അനുമതി. വാഹന റാലിക്ക് അഞ്ച് വാഹനങ്ങൾ അനുവദിക്കും. 2016 ൽ മെയ് 16 നായിരുന്നു തിരഞ്ഞടെുപ്പ് നടന്നത്. 1 ന് വെട്ടെണ്ണൽ നടന്നു. 25 നാണ് പുതിയ എൽഡിഎഫ് മന്ത്രിസഭ അധികാരത്തിലേറിയത്.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 91 സീറ്റുകൾ നേടിയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയത്. യുഡിഎഫ് വിജയിച്ചത് 47 സീറ്റുകളില്‍ മാത്രമായിരുന്നു. എൻഡിഎയ്ക്ക് ഒരു സീറ്റും ലഭിച്ചു. ഇത്തവണയും സംസ്ഥാനത്ത് ഭരണ തുടർച്ച ലഭിക്കുമെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്.തദ്ദേശ തിരഞ്ഞെടുപ്പുകളിലെ വോട്ടുകണക്കുകളും എൽഡിഎഫിന് ആശ്വാസം നൽകുന്നുണ്ട്. 101 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറാനായത്.പുറത്തുവന്ന പ്രീ പോൾ സർവ്വേകളിൽ എല്ലാം എൽഡിഎഫിന് അധികാര തുടർച്ച പ്രവചിക്കുന്നുണ്ട്. അതേസമയം ബിജെപി സംസ്ഥാനത്ത് നിലമെച്ചപെടുത്തുമെന്നും സർവ്വേ പ്രവചിക്കുന്നു.

നാടകം നിർത്തി രാഷ്ട്രീയ പ്രശ്നങ്ങളോട് പ്രതികരിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്ന് തോമസ് ഐസക്നാടകം നിർത്തി രാഷ്ട്രീയ പ്രശ്നങ്ങളോട് പ്രതികരിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്ന് തോമസ് ഐസക്

വടക്കാഞ്ചേരിയിൽ അനിൽ അക്കരയെ വീഴ്ത്താൻ കെ രാധാകൃഷ്ണൻ?; 43 വോട്ടിന് കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാൻ സിപിഎംവടക്കാഞ്ചേരിയിൽ അനിൽ അക്കരയെ വീഴ്ത്താൻ കെ രാധാകൃഷ്ണൻ?; 43 വോട്ടിന് കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാൻ സിപിഎം

പെട്രോൾ വില എന്ന് കുറയും? മറുപടി പറയുന്നത് 'ധർമ സങ്കടമെന്ന്' നിർമല സീതാരാമൻപെട്രോൾ വില എന്ന് കുറയും? മറുപടി പറയുന്നത് 'ധർമ സങ്കടമെന്ന്' നിർമല സീതാരാമൻ

ജിനൽ ജോഷിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

English summary
Kerala assembly election 2021 date announced;will be held in single phase on April 6
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X