ഗ്രൂപ്പ് പോരില്‍ നട്ടം തിരിഞ്ഞ് ബിജെപി; കഴക്കൂട്ടത്ത് ശോഭയെ പാലം വലിക്കുമോ, തലവേദനയായി ബാലശങ്കറും
കോഴിക്കോട്: ഏറെ പ്രതീക്ഷയോടെയാണ് ബിജെപി ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഏക സിറ്റിങ് സീറ്റായ നേമം നിലനിര്‍ത്തുന്നതിനൊപ്പം അഞ്ചിലേറെ സീറ്റുകളിലെങ്കിലും വിജയിക്കാന്‍ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞാല്‍ അത് പത്തോളമായി ഉയര്‍ത്താന്‍ കഴിയുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇതിനിടയിലും ബിജെപിക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നത് പാര്‍ട്ടിയിലെ ഇനിയും അടങ്ങാത്ത ഗ്രൂപ്പ് പോരാണ്. നിയമസഭ തിരഞ്ഞെടുപ്പ് ഘടത്തില്‍ പോലും മുതിര്‍ന്ന നേതാക്കള്‍ ഗ്രൂപ്പ് നിലപാടിനും വ്യക്തി താല്‍പര്യങ്ങള്‍ക്കും മുന്‍ഗണ കൊടുക്കുന്നതില്‍ കടുത്ത അതൃപ്തിയാണ് കേന്ദ്ര നേതൃത്വത്തിനും ഉള്ളത്.
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ട്വന്റി20 മത്സരത്തിന്റെ തകര്‍പ്പന്‍ ചിത്രങ്ങള്‍ കാണാം

ബാലശങ്കറിന്‍റെ ആരോപണം
ആര്‍എസ്എസ് സൈദ്ധാന്തികനും സംഘടനയുടെ പ്രസിദ്ധീകരണമായ ഓര്‍ഗനൈസറിന്‍റെ മുന്‍ പത്രാധിപരുമായി ആര്‍ ബാലശങ്കര്‍ നടത്തിയ ആരോപണങ്ങളുടെ നടുക്കം ബിജെപിയില്‍ ഇതുവരെ മാറിയിട്ടില്ല. ചെങ്ങന്നൂരില്‍ സീറ്റ് പ്രതീക്ഷിച്ച ബാലശങ്കര്‍ അത് ലഭിക്കാതെ വന്നതോടെ ബിജെപി സംസ്ഥാന നേതൃത്വത്തിന് നേരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തിവിട്ടിരിക്കുന്നത്.
Recommended Video


ബിജെപിയും സിപിഎമ്മും
ബിജെപിയും സിപിഎമ്മും തമ്മിലുള്ള ധാരണയുടെ ഭാഗമായാണ് ചെങ്ങന്നൂരില്‍ തനിക്ക് സീറ്റ് നിഷേധിച്ചതെന്നാണ് ബാലശങ്കറിന്‍റെ ആരോപണം. ചങ്ങന്നൂരിലും ആറന്‍മുളയിലും ബിജെപി സിപിഎമ്മിനെ സഹായിക്കും പകരം കോന്നിയില്‍ സുരേന്ദ്രന് ജയം ഉറപ്പാക്കും എന്നതാണ് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീല്‍ എന്നാണ് ബാലശങ്കര്‍ അവകാശപ്പെട്ടത്.

മാഫിയ സംഘം
ബിജെപിയുടെ നിലവിലെ സംസ്ഥാന നേതൃത്വത്തിനെതിരേയും അദ്ദേഹം രൂക്ഷമായ ഭാഷയില് വിമര്‍ശനം ഉന്നയിക്കുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കേന്ദ്ര മന്ത്രി വി മുരളീധരും മാഫിയ സംഘത്തെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ അവസ്ഥ തുടര്‍ന്നാല്‍ അടുത്ത മുപ്പത് കൊല്ലത്തേക്ക് ബിജെപിക്ക് കേരളത്തില്‍ ഒന്നും കിട്ടാന്‍ പോവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം പേരുകാരന്‍ മാത്രം
ചെങ്ങന്നൂരില്‍ ആദ്യം മുതലെ പരിഗണിക്കപ്പെട്ടിരുന്ന പേരായിരുന്നു ബാലശങ്കറന്‍റേത്. വിവിധ സാമുദായിക സംഘടനകളുമായുള്ള അദ്ദേഹത്തിന്‍റെ അടുത്ത ബന്ധവും മണ്ഡലത്തിലെ കുടുംബ വേരുകളും അദ്ദേഹത്തിന് അനുകൂലമാവുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം നല്‍കിയ പട്ടികയില്‍ രണ്ടാം പേരുകാരന്‍ മാത്രമായിരുന്നു ബാലശങ്കര്‍.

മറുപടിയില്ല
ബാലശങ്കര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഒഴിഞ്ഞ് മാറിയെങ്കിലും വിഷയം സജീവമാക്കി നിര്‍ത്താനുള്ള ശ്രമത്തിലാണ് മറുപക്ഷം. ഇത് ബിജെപിയുടെ ആഭ്യന്തര വിഷയം മാത്രമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍റെ മറുപടി.

നസീറിന്‍രെ രാജി
പാര്‍ട്ടിയില്‍ ജനാധിപത്യ മില്ലെന്ന് ആരോപിച്ച് ന്യൂനപക്ഷ മോര്‍ച്ച നേതാവ് കെ എ നസീര്‍ കഴിഞ്ഞ ദിവസം രാജിവെച്ചതും തിരിച്ചടിയായി. വിവാദമായ മെഡിക്കല്‍ കോളേജ് കോഴ സംബന്ധിച്ച പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ അധ്യക്ഷനായിരുന്നു നസീര്‍. കൃഷ്ണദാസ് പക്ഷത്തെ ലക്ഷ്യമിട്ട് ആ വിവാദം മുരളീധരന്‍ പക്ഷം പരസ്യ ചര്‍ച്ചയാക്കിയെന്ന ആരോപണം നേരത്തെ നിലനിന്നിരുന്നു.

ശോഭാ സുരേന്ദ്രന്‍റെ വിഷയം
ഗ്രൂപ്പ് പോര് പ്രകടമായ മറ്റൊരു സംഭവം ശോഭാ സുരേന്ദ്രന്‍റെ വിഷയാണ്. പാര്‍ട്ടിയുമായി ഇടഞ്ഞ് നിന്ന ശോഭ സുരേന്ദ്രന്‍ വീണ്ടും പാര്‍ട്ടി പരിപാടികളില്‍ സജീവമായെങ്കിലും മുരളീധരന്‍ പക്ഷം ഇതിനോട് അനുകൂല സമീപനമല്ല സ്വീകരിക്കുന്നത്. കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന് സീറ്റ് നല്‍കാന്‍ കേന്ദ്ര തീരുമാനം ഉണ്ടായിട്ട് പോലും അതിനെ മുരളീധര പക്ഷം എതിര്‍ക്കുകയാണ്.

കഴക്കൂട്ടത്ത് മത്സരിക്കാം
നേരത്തെ മത്സര രംഗത്തേക്ക് ഇല്ലെന്ന് ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കിയെങ്കിലും പിന്നീട് കഴക്കൂട്ടത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിന്‍റെ നിലപാടും ശോഭാ സുരേന്ദ്രന് അനുകൂലമായിരുന്നു. എന്നാല്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ കഴക്കൂട്ടത്ത് ഇറക്കി ശോഭാ സുരേന്ദ്രനെ തഴയാനായിരുന്നു മുരളീധര പക്ഷം ശ്രമിച്ചത്.

നീക്കങ്ങള്‍ പരാജയപ്പെട്ടു
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ഇടപെട്ടത്തോടെ ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് മത്സരിക്കുമെന്ന് ഉറപ്പായി. കഴിഞ്ഞ തവണ താന്‍ മത്സരിച്ച മണ്ഡലത്തില്‍ ശോഭ വരുന്നത് തടയാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടത് വി മുരളീധര പക്ഷത്തിന് കനത്ത തിരിച്ചടിയാണ്. ഗ്രൂപ്പ് പോരിന്‍റെ പേരില്‍ കേന്ദ്രനിര്‍ദേശം പാലിക്കാന്‍പോലും സംസ്ഥാനനേതൃത്വം തയ്യാറാവാന്നില്ലെന്ന വിമര്‍ശനവും ശക്തമായി.

ഔദ്യോഗിക പ്രഖ്യാപനം
ഇന്ന് കേന്ദ്ര നേതൃത്വം ഉടന്‍ ഔദ്യോഗികമായി ശോഭയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കും. ശോഭാ സുരേന്ദ്രനായി കഴക്കൂട്ടത്ത് ചുവരെഴുത്തുകളും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രബലരായ വി മുരളീധര പക്ഷം പാലം വലിച്ചാല്‍ കഴക്കൂട്ടത്തെ മത്സരം ശോഭാ സുരേന്ദ്രന് കടുത്ത വെല്ലുവിളിയാവും നേരത്തെ വി മുരളീധരന്‍ തന്നെ വീണ്ടും കഴക്കൂട്ടത്ത് മത്സരിക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ കേന്ദ്ര മന്ത്രി പദം രാജിവെച്ച് മത്സരത്തിന് ഇറങ്ങേണ്ടെന്ന് പറഞ്ഞ് കേന്ദ്ര ഈ നീക്കം തടയുകായിരുന്നു.
ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ കാജൽ അഗർവാൾ- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications