പിണറായിക്കും ചെന്നിത്തലയ്ക്കുമില്ല, സുരേന്ദ്രന് മാത്രം ആ ഭാഗ്യം, രണ്ടിടത്തെത്താന്‍ ഹെലികോപ്ടര്‍
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മുഖ്യമന്ത്രിക്ക് പോലും കിട്ടാത്ത വലിയ സൗകര്യമാണ് ലഭിച്ചിരിക്കുന്നത്. പാര്‍ട്ടി തന്നെ അദ്ദേഹത്തിന് പ്രചാരണത്തിനായി ഹെലികോപ്ടര്‍ ഒരുക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് രണ്ടിടത്ത് മത്സരിക്കുന്ന ഏക നേതാവാണ് സുരേന്ദ്രന്‍. അതേസമയം കോന്നിയിലും മഞ്ചേശ്വരത്തുമായി രണ്ട് ദിവസം വീതമാണ് സുരേന്ദ്രന്‍ പ്രചാരണത്തിനായി എത്തുക. പ്രചാരണത്തിനായി ഓടി നടക്കുന്നതിന് പകരം ഹെലികോപ്ടര്‍ ഉപയോഗിച്ച് എളുപ്പമാകുക എന്ന കേന്ദ്ര നിര്‍ദേശവും ഇതിന് പിന്നിലുണ്ട്.

ആദ്യം മഞ്ചേശ്വരത്ത് രണ്ട് ദിവസത്തെ പ്രചാരണം. അതിന് ശേഷം കോന്നിയിലേക്ക് മടങ്ങും. ഇതിനിടെ മറ്റ് മണ്ഡലങ്ങളിലും പോകുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി ഏര്‍പ്പാടാക്കിയതാണ് ഹെലികോപ്ടര്‍. വയനാട്ടില്‍ മണിക്കുട്ടന് സ്ഥാനാര്‍ത്ഥിയാകുമെന്ന് നന്നായി അറിയാമായിരുന്നു. ഞാന്‍ തന്നെയാണ് അദ്ദേഹത്തോട് നേരിട്ട് സംസാരിച്ചത്. ഇപ്പോഴെന്തോ ബാഹ്യ സമ്മര്‍ദമുണ്ടെന്ന് കരുതുന്നു. അതാണ് മാറ്റി പറയുന്നത്. എന്നാല്‍ തിരുവല്ലയില്‍ മത്സരിക്കാന്‍ തീരുമാനിച്ച അശോകന്‍ കുളനടയുടെ കാര്യത്തില്‍ തീരുമാനം മാറ്റില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
്അതേസമയം ശോഭാ സുരേന്ദ്രന് സീറ്റ് നല്‍കിയില്ലെങ്കില്‍ രാജിവെക്കുമെന്നൊക്കെയുള്ളത് അഭ്യൂഹം മാത്രമാണ്. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. എന്റെ സമ്മര്‍ദത്തിന് വഴങ്ങുന്ന പാര്‍ട്ടിയാണോ ബിജെപി. പാര്‍ട്ടി ഞാന്‍ പറയുന്നത് അങ്ങനെ കേള്‍ക്കാനൊന്നും നില്‍ക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ പിണങ്ങി നില്‍ക്കുന്ന നേതാക്കളില്‍ ചിലരെ സമീപിച്ചിട്ടുണ്ട്. ചിലരൊക്കെ വിളിച്ചിട്ടുണ്ട്. പിന്തുണയും പ്രഖ്യാപിച്ചു. അടൂരിലെ സ്ഥാനാര്‍ത്ഥി അങ്ങനെ വന്നതാണ്. മാവേലിക്കരയിലെ സ്ഥാനാര്‍ത്ഥി സിപിഎമ്മില്‍ നിന്നാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം ശോഭ മത്സരിക്കില്ലെന്ന് അവര്‍ തന്നെ പ്രഖ്യാപിച്ചതായിരുന്നു. അത് അവരുടെ വ്യക്തിപരമായ ചില അസൗകര്യങ്ങള്‍ കാരണമാണ്. നേതൃത്വം മത്സരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. അവര്‍ മത്സരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് തന്നെ മത്സരിക്കുമെന്ന് ഉറപ്പായി. സംസ്ഥാന നേതൃത്വം അവരുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പച്ചക്കൊടി കാണിച്ചു. ഇന്ന് പ്രഖ്യാപനമുണ്ടാവും. ഇനി ബിജെപി പ്രചാരണത്തിലേക്ക് കടക്കുകയാണ്. ബിജെപിയുടെ ദേശീയ നേതാക്കളാണ് കേരളത്തിലേക്ക് എത്തുന്നത്. ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് കുമാറാണ് ആദ്യം വരുന്നത്. ഇന്ന് തിരുവനന്തപുരത്ത് അദ്ദേഹമെത്തും.
Recommended Video
ലോക്ക്ഡൗണില്‍ നിശ്ചലമായി നാഗ്പൂർ- ചിത്രങ്ങള്‍ കാണാം
തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കാട്ടാക്കട, അരുവിക്കര മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് ബിപ്ലവ് പങ്കെടുക്കുക. അമിത് ഷാ, രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി, യോഗി ആദിത്യനാഥ് എന്നിവരും വരും ദിവസങ്ങളില്‍ കേരളത്തില്‍ പ്രചാരണത്തിനായി എത്തും. സുരേഷ് ഗോപിയുടെ പ്രചാരണം എന്ന് തുടങ്ങുമെന്ന് വ്യക്തമല്ല. അദ്ദേഹത്തിന് പത്ത് ദിവസത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടും തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.
നടി സംഗീത ശൃംഗേരിയുടെ പുത്തന്‍ ഫോട്ടോകള്‍ കാണാം












Click it and Unblock the Notifications