മഞ്ചേശ്വരത്ത് ബിഎസ്‌പി സ്ഥാനാർഥി പത്രിക പിൻവലിച്ചിട്ടില്ലെന്ന് വരണാധികാരി; സുന്ദര ഇപ്പോഴും അഞ്ജാത വാസത്തിൽ
2016ല്‍ കെ സുരേന്ദ്രന്റെ വിജയത്തിന് തടസമായത് കെ സുന്ദരയുടെ സാന്നിധ്യമായിരുന്നു
മഞ്ചേശ്വരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് നാമനിർദേശ പത്രിക സമർപ്പിച്ച ബിഎസ്‌പി സ്ഥാനാർഥി സുന്ദര പത്രിക പിൻവലിച്ചട്ടില്ലെന്ന് റിട്ടേണിങ് ഓഫീസർ. നേരത്തെ ബിഎസ്‌പി സ്ഥാനാർഥി പത്രിക പിൻവലിച്ചുവെന്നും ബിജെപിയിൽ ചേർന്നുവെന്നും എൻഡിഎ പ്രവർത്തകർ അവകാശപ്പെട്ടിരുന്നു. എന്നാൽ പത്രിക പിൻവലിക്കാൻ നാമ നിർദേശം ചെയ്തവരുടെ ഒപ്പ് ആവശ്യമാണെന്നും സുന്ദര പത്രിക പിൻവലിച്ചിട്ടില്ലെന്നും റിട്ടേണിങ് ഓഫീസർ വ്യക്തമാക്കി.
അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

സുന്ദര ഇപ്പോഴും അഞ്ജാത വാസത്തിലാണ്. കെ. സുന്ദരയെ കാണാനില്ലെന്ന് ചൂണ്ടികാട്ടി ജില്ലാ കമ്മിറ്റി ഞായറാഴ്ചയാണ് രംഗത്തെത്തിയത്. ബിജെപി പ്രവർത്തകർ നാമനിർദേശ പത്രിക പിൻവലിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെന്നും ജനറൽ സെക്രട്ടറി ബി. വിജയകുമാർ പത്രക്കുറിപ്പിൽ അറിയിച്ചു. ഇത് സംബന്ധിച്ച് ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിട്ടുണ്ട്.
2016ല്‍ കെ സുരേന്ദ്രന്റെ വിജയത്തിന് തടസമായത് കെ സുന്ദരയുടെ സാന്നിധ്യമായിരുന്നു. 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ തോറ്റത്. സുന്ദര 467 വോട്ടുകള്‍ പിടിച്ചിരുന്നു. ഇത്തവണയും സുന്ദര പത്രിക സമര്‍പ്പിച്ചത് വലിയ വാര്‍ത്തയായി. പത്രിക പിന്‍വലിപ്പിക്കാന്‍ ബിജെപി നേതൃത്വം സമ്മര്‍ദ്ദം ചെലുത്തി വരവെയാണ് സുന്ദരയെ കാണാതാവുന്നത്. അതേസമയം പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തിയതി ഇന്നാണ്.
ഗ്ലാമറസ് ലുക്കിൽ ജിനാൽ ജോഷി- ചിത്രങ്ങൾ കാണാം
ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നുവെന്നും ശബരിമല സമര നായകനായ സുരേന്ദ്രന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചുവെന്നുമാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ബി.ജെ.പി. പ്രാദേശിക നേതാക്കളോടൊപ്പം നിൽക്കുന്ന സുന്ദരയുടെ ചിത്രങ്ങൾ ഞായറാഴ്ച വൈകീട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത്തവണ കെ സുരേന്ദ്രന്‍ രണ്ടു മണ്ഡലങ്ങളിലാണ് മല്‍സരിക്കുന്നത്. പത്തനംതിട്ടയിലെ കോന്നിയിലും കാസര്‍കോട്ടെ മഞ്ചേശ്വരത്തും.












Click it and Unblock the Notifications