Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ചേശ്വരത്തും ധർമ്മടത്തും ഉയർന്ന പോളിംഗ്: വേങ്ങരയിലും പൊന്നാനിയിലും കുറഞ്ഞു

തിരുവനന്തപുരം: കനത്ത ആവേശത്തിൽ കേരളത്തിൽ വോട്ടിംഗ് പൂർത്തിയായതോടെ മഞ്ചേശ്വരത്താണ് റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയത്. ജില്ലയിലെ മഞ്ചേശ്വരത്ത് റെക്കോഡ് പോളിംഗ്. വോട്ടെടുപ്പ് അവസാനിച്ച മണിക്കൂറുകളിലെ കണക്ക് പ്രകാരം 76.61 ശതമാനം പോളിംഗാണ് മഞ്ചേശ്വരത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 76.31 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഏഴു മണിയോടെ 73.58 ശതമാനം പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 2016ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ നാലു ശതമാനം വോട്ടിന്റെ കുറവാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്.

 ഒന്നിനൊന്ന് മുന്നിൽ

ഒന്നിനൊന്ന് മുന്നിൽ

തിരുവനന്തപുരം 65.11%, കൊല്ലം 73.07%, പത്തനംതിട്ട 67.10%, ആലപ്പുഴ 74.43%, കോട്ടയം 72.08%, ഇടുക്കി 69.79%, എറണാകുളം 74.00%, തൃശൂർ 73.65%, പാലക്കാട് 76.11%, മലപ്പുറം 74.12%, കോഴിക്കോട് 78.26%, വയനാട് 74.42%, കണ്ണൂർ 77.42%, കാസർകോട് 74.80% എന്നിങ്ങനെയാണ് ജില്ലകളിലെ പോളിങ് ശതമാനം. കാസർഗോഡ് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടിങ് 70 ശതമാനം കടന്നിട്ടുണ്ട്.

 ചേർത്തല മുന്നിൽ

ചേർത്തല മുന്നിൽ

ആലപ്പുഴ ജില്ലയിലാവട്ടെ ചേർത്തല മണ്ഡലത്തിലാണ് ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇവിടെ പോളിങ് 80 ശതമാനം (80.39%) കടന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് 73.81 ശതമാനത്തിലെത്തിയപ്പോൾ അരൂർ, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, കായംകുളം, മാവേലിക്കര എന്നിവിടങ്ങളിലെല്ലാം പോളിങ് 70 ശതമാനം കടന്നിട്ടുണ്ട്.

കരുനാനഗപ്പള്ളിയിൽ

കരുനാനഗപ്പള്ളിയിൽ

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളിയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 78.49 ശതമാനമാണ് ഇവിടത്തെ പോളിംഗ്. ജില്ലയിൽ പുനലൂർ ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും പോളിങ് എഴുപത് ശതമാനം കടന്നിട്ടുണ്ട്. പത്തനംതിട്ടയിൽ പൊതുവെ പോളിങ് മന്ദഗതിയിലായിരുന്നുവെങ്കിലും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ 71.33 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. അടൂരിലും എഴുപത് ശതമാനം കടന്നിട്ടുണ്ട്.

കടുത്തുരുത്തി താഴേക്ക്

കടുത്തുരുത്തി താഴേക്ക്

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന കോട്ടയത്തും പോളിംഗ് ശതമാനം 70 ശതമാനത്തിന് മുകളിലാണ്. അതേ സമയം കടുത്തുരുത്തിയിൽ മാത്രമാണ് പോളിങ് ശതമാനം 70 ന് താഴെ പോയത്. 68.01%. പിസി ജോർജിന്റെ മണ്ഡലമായ പൂഞ്ഞാറിൽ 72.38 ശതമാനമാണ് പോളിങ്. ഇടുക്കിയിൽ ഉടുമ്പൻചോലയിലും (73.21%), പീരുമേട്ടിലും (72.05%) പോളിങ് മികച്ച നിലയിലായിരുന്നു.

 ചരിത്രം ആവർത്തിച്ചു

ചരിത്രം ആവർത്തിച്ചു


എല്ലാ തിരഞ്ഞെടുപ്പുകളിലേയും പോലെ ഇത്തവണയും തിരുവനന്തപുരത്ത് തന്നെയാണ് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. ഇവിടത്തെ പോളിങ്, 61.69% ആയിരുന്നു. മുന്നണികൾ തമ്മിൽ ത്രികോണ മത്സരം നടന്ന നേമത്ത് 69.65 ശതമാനവും കഴക്കൂട്ടത്ത് 69.46 ശതമാനവും പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, പാറശ്ശാല, കാട്ടാക്കട, കോവളം, നെയ്യാറ്റിൻകര മണ്ഡലങ്ങളിലെല്ലാം പോളിങ് എഴുപത് ശതമാനം കടന്നു. പതിവു പോലെ തിരുവനന്തപുരത്താണ് കുറവ്

കുന്നത്തുനാട്ടിൽ

കുന്നത്തുനാട്ടിൽ


എറണാകുളം ജില്ലയിൽ ട്വന്റി 20യുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ കുന്നത്തുനാട്ടിലാണ് ഏറ്റവും കൂടുതൽ പോളിങ്-80.79%. കൊച്ചി, എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിൽ 70 ശതമാനത്തിൽ താഴെ മാത്രമാണ് പോളിങ്. തൃശൂർ ജില്ലയിൽ തൃശൂർ,ഗുരുവായൂർ, മണ്ഡലങ്ങളിൽ പോളിങ് മണ്ഡലങ്ങളിൽ 70 ശതമാനത്തിൽ താഴെ മാത്രമാണ്. പോളിങ് 68.35 ശതമാനം പോളിങ് രേഖപ്പടുത്തിയ ഗുരുവായൂരിൽ ബിജെപിക്ക് തലശ്ശേരിയിലെ പോലെ ഇത്തവണ സ്ഥാനാർത്ഥിയുണ്ടായിരുന്നില്ല. വിടി ബൽറാമും എംബി രാജേഷും തമ്മിൽ കടുത്ത മത്സരം നടന്ന പാലക്കാട് ജില്ലയിലെ തൃത്താലയിൽ 76.95 ശതമാനമാണ് പോളിങ്. പട്ടാമ്പി, ഷൊർണൂർ, തരൂർ, ആലത്തൂർ, മണ്ണാർക്കാട് തുടങ്ങി ജില്ലയിലെ എല്ലാ മണ്ഡലത്തിലും പോളിങ് എഴുപത് ശതമാനം കടന്നിട്ടുണ്ട്. ബിജെപിക്ക് പ്രതീക്ഷയുള്ള ജില്ലകളിലൊന്ന് കൂടിയാണ് പാലക്കാട്.

മലപ്പുറത്ത് തിരിച്ചടി

മലപ്പുറത്ത് തിരിച്ചടി

മലപ്പുറത്ത് പൊതുവേ കുറഞ്ഞ പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങരയിലും പൊന്നാനിയിലും പോളിങ് കുറഞ്ഞു. യഥാക്രമം 69.51%, 69.34 എന്നിങ്ങനെയാണ് പോളിംഗ്. എംപി സ്ഥാനം രാജിവച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയതിൽ ലീഗ് അണികൾക്കിടയിൽ അസംതൃപ്തി നിലനിന്നിരുന്നു. ഇതാണ് പോളിംഗ് ശതമാനം കുറയാൻ കാരണമെന്നും വിലയിരുത്തേണ്ടതുണ്ട്.

കോഴിക്കോട് ഇഞ്ചോടിഞ്ച്

കോഴിക്കോട് ഇഞ്ചോടിഞ്ച്

കോഴിക്കോട് മികച്ച രീതിയിലാണ് പോളിംഗ് അവസാനിച്ചത്. ജില്ലയിൽ കുന്ദമംഗലത്ത് 81.16 ശതമാനമാണ് പോളിംഗ്. കുറ്റ്യാടിയിൽ പോളിങ് 80.95 ശതമാനം കടന്നപ്പോൾ കെകെ രമയുടെ സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയമായവടകരയിൽ 78.93 ശതമാനമാണ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് എഴുപത് ശതമാനം കടന്നിട്ടുണ്ട്.

 ധർമടത്ത് 80 കടന്നു

ധർമടത്ത് 80 കടന്നു

കണ്ണൂർ ജില്ലയിൽ ധർമ്മടത്താണ് ഏറ്റവും കുടുതൽ പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിച്ച ധർമടത്ത് 80 ശതമാനവും തളിപ്പറമ്പിൽ 80.54 ശതമാനവുമാണ് പോളിങ്. രാഷ്ട്രീയപരമായി ഏറെ നിർണ്ണായകമായ രണ്ട് മണ്ഡലങ്ങളാണിത്. ബിജെപിക്ക് മത്സരിക്കാതിരുന്ന തലശ്ശേരിയിൽ 73.49 ശതമാനമാണ് പോളിങ്. കടുത്ത മത്സരം നടന്ന അഴീക്കോട്ടാവട്ടെ പോളിങ് 74.54 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്.
വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും പോളിങ് എഴുപത് ശതമാനം പിന്നിട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+