• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലീഗിന് 23, ജോസഫിന് 6; യുഡിഎഫിന് 80 സീറ്റുകള്‍ വരെ ഉറപ്പ്, കെപിസിസിയുടെ കണക്കുകള്‍ ഇങ്ങനെ

സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയെന്ന അവകാശവാദം എല്‍ഡിഎഫ് ഉയര്‍ത്തുന്നുണ്ടെങ്കിലും അതൊന്നും യാഥാര്‍ത്ഥ്യമാവാന്‍ പോവുന്നില്ലെന്ന വിലിയിരുത്തലിലാണ് യുഡിഎഫ്. മെയ് രണ്ടിന് ഫലം പുറത്ത് വരുമ്പോള്‍ മികച്ച ഭൂരിപക്ഷത്തില്‍ മുന്നണിക്ക് അധികാരത്തില്‍ എത്താന്‍ കഴിയുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു. ജനവിധിയില്‍ യുഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണെന്നും കേരളം ഇക്കുറി ചിന്തിച്ചത് യുഡിഎഫിന് അനുകൂലമായിട്ടാണെന്നുമാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെടുന്നത്. മനോരമയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ അവകാശവാദം.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

മികച്ച പ്രവര്‍ത്തനം

മികച്ച പ്രവര്‍ത്തനം

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ ഇക്കുറി യുഡിഎഫ് മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചത്. . ഇത്രയും ആസൂത്രിതവും ചിട്ടയോടും ഉള്ള പ്രചാരണ പ്രവർത്തനം സമീപകാലത്ത് ഉണ്ടായിട്ടില്ല. ഏറ്റവും ഉചിതമായ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പടേ മുന്നണിയിലെ എല്ലാ കക്ഷികള്‍ക്കും സാധിച്ചു. ന്യായ് ഉള്‍പ്പടേയുള്ള പദ്ധതികള്‍ പറഞ്ഞ യുഡിഎഫിന്‍റെ പ്രകടന പത്രികയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചെന്നും അദ്ദേഹം പറയുന്നു.

പ്രകടന പത്രിക

പ്രകടന പത്രിക

തിരഞ്ഞെടുപ്പ് സമയമായതിനാല്‍ പേരിന് വേണ്ടി ഒരു പ്രകടന പത്രിക അവതരിപ്പിക്കുകയായിരുന്നില്ല കോണ്‍ഗ്രസ് ചെയ്തത്. ഇക്കാര്യങ്ങളെല്ലാം ജനങ്ങളുടെ ഇടയില്‍ സ്വാധീനം ചെലുത്തും. യുഡിഎഫിന് അധികാരത്തിലെത്താനുള്ള ഭൂരിപക്ഷം മെയ് 2 ന് വോട്ടെണ്ണുമ്പോള്‍ ലഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

80 വരെ സീറ്റുകള്‍

80 വരെ സീറ്റുകള്‍

മുന്നണിക്ക് 75 മുതല്‍ 80 വരെ സീറ്റുകള്‍ ഉറപ്പായും ലഭിക്കും. വളരെ കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിലെ കണക്കുകള്‍ക്ക് പുറമെയാണിത്. അതില്‍ കുറേയിടത്തും യുഡിഎഫ് വിജയിക്കും. അതോടെ യുഡിഎഫിന് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം ഇനിയും ഉയരാം. എല്ലായിടത്ത് നിന്നുമുള്ള കണക്കുകള്‍ ലഭിക്കുന്നതേയുള്ളു.

ഘടകക്ഷികള്‍ നേടുന്നത്

ഘടകക്ഷികള്‍ നേടുന്നത്

27 സീറ്റില്‍ മത്സരിച്ച മുസ്ലിം ലീഗ് ഇത്തവണ വലിയ മുന്നേറ്റം നടത്തും. അവര്‍ക്ക് 21 മുതല്‍ 23 വരെസീറ്റുകളില്‍ വിജയിക്കാന്‍ ലീഗിന് കഴിഞ്ഞേക്കാം. മറ്റൊരു ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് 10 സീറ്റിലാണ് മത്സരിച്ചത്. അവര്‍ക്ക് ആറ് സീറ്റുകളില്‍ വിജയം ഉറപ്പാണ്. ഈ സഖ്യകള്‍ ഉയരാനാണ് സാധ്യത. ഘടകക്ഷികള്‍ കുറഞ്ഞത് 30 സീറ്റ് നേടുന്ന സാഹചര്യം കോണ്‍ഗ്രസ് അധികാരത്തിലെത്താനുള്ള കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെടുന്നു.

തുടര്‍ഭരണമില്ല

തുടര്‍ഭരണമില്ല

തുടര്‍ഭരണമെന്ന എല്‍ഡിഎഫിന്‍റെ കണക്ക് കൂട്ടുകള്‍ തെറ്റും. ഈ ഭരണം അവസാനിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. എല്ലാ വിഭാഗം ജനങ്ങളും സര്‍ക്കാറിന് എതിരാണ്. ആഴക്കടല്‍ കരാറിനെതിരെ തീരദേശ ജനത മുഴുവനായും സര്‍ക്കാറിനെതിരെ വിധിയെഴുതും. തീരദേശം അടക്കം ഓരോ ബെല്‍റ്റിലും സര്‍ക്കാറിനോടുള്ള രോഷം പ്രകടമാണ്.

പിആര്‍ പ്രവര്‍ത്തനം

പിആര്‍ പ്രവര്‍ത്തനം

പിആര്‍ പ്രവര്‍ത്തനത്തിലൂടെ ജനങ്ങളെ ചിലപ്പോഴെക്കെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ എല്ലാവരെയും എല്ലാക്കാലത്തേക്കും അതു ചെയ്യാൻ സാധിക്കില്ല. സര്‍ക്കാറിന് കൃത്രിമമായി ഉണ്ടാക്കിയെടുത്ത പ്രതിച്ഛായയാണ് ഉണ്ടായിരുന്നു. അത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മികച്ച പ്രവര്‍ത്തനത്തിലൂടെ യുഡിഎഫിന് സാധിച്ചെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നു.

കോണ്‍ഗ്രസിലും യുഡിഎഫിലും

കോണ്‍ഗ്രസിലും യുഡിഎഫിലും

കോണ്‍ഗ്രസിലും യുഡിഎഫിലും ഇത്തവണ ജയിച്ചേ തീരൂവെന്ന വികാരം വളരെ ശക്തമായിരുന്നു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഞാനും ഒരേ മനസ്സോടെ പ്രവർത്തിച്ചു. ആരാധ്യനായ എ.കെ.ആന്റണിയുടെ വാർത്താ സമ്മേളനം മർമഭേദിയായി. തുടര്‍ഭരണം വന്നാലുള്ള ആപത്തിനെ കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നല്‍കുന്നതായിരുന്നു എകെ ആന്‍റണിയുടെ വാര്‍ത്താ സമ്മേളനമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ജനം ആഗ്രഹിച്ചത്

ജനം ആഗ്രഹിച്ചത്

രാഹുൽ-പ്രിയങ്ക പര്യടനങ്ങൾ കേരള ജനത അവരെ എത്രമാത്രം സ്നേഹിക്കുന്നുവെന്നതിന് തെളിവായി മാറി. അവസാന ഘട്ടമായപ്പോള്‍ ഇടതുമുന്നണിക്ക് പ്രചാരണത്തിനു മുന്നിൽ നിർത്താൻ ആളെ പോലും ഇല്ലാത്ത സ്ഥിതിയായിരുന്നു. സിപിഎമ്മിലും ഇടതുപക്ഷത്തും ഉള്ളവർ പിണറായിയുടെ നേതൃത്വത്തിൽ വീണ്ടും സർക്കാർ വരരുത് എന്നാണ് ആഗ്രഹിച്ചത്.

ബിജെപിക്ക് നേട്ടമില്ല

ബിജെപിക്ക് നേട്ടമില്ല

ബിജെപി കേരളത്തില്‍ ഇത്തവണ ഒരിടത്തും വിജയിക്കാന്‍ പോവുന്നില്ല. ഞ്ചേശ്വരത്ത് സിപിഎം നിർത്തിയ സ്ഥാനാർഥി എന്നിൽ സംശയം ജനിപ്പിച്ചു. അതുകൊണ്ടാണ് ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫുമായി കൊകോര്‍ക്കാന്‍ തയാറുണ്ടോ എന്ന് സിപിഎമ്മിനോട് ചോദിച്ചത്. എന്നാല്‍ അതിന്‍റെ അര്‍ത്ഥം മനസ്സിലാക്കെതായാണ് പലരും അതിനോട് പ്രതികരിച്ചതെന്നും അദ്ദേഹം പറയുന്നു.

നാടന്‍ പെണ്‍കൊടിയായി അനന്യ നാഗല്ല: ചിത്രങ്ങള്‍

English summary
kerala assembly election 2021: Mullappally Ramachandran says UDF will get up to 80 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X