കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ലീഗ് ഉറപ്പിച്ചു, 24 സീറ്റ് കിട്ടും, താനൂരും കൊടുവള്ളിയും ഗുരുവായൂരും തിരിച്ചുപിടിക്കും

Google Oneindia Malayalam News

കോഴിക്കോട്: യുഡിഎഫില്‍ ഇത്തവണ നിര്‍ണായക ശക്തിയാകുമെന്ന് ഉറപ്പിച്ച് മുസ്ലീം ലീഗ്. ഇത്തവണ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. പ്രാഥമിക വിലയിരുത്തലില്‍ 24 സീറ്റില്‍ വരെ വിജയിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചില സീറ്റുകളും ഇത്തവണ തിരിച്ചുപിടിക്കും. താനൂരില്‍ പികെ ഫിറോസ് ജയിക്കുമെന്നാണ് ലീഗ് പറയുന്നത്. ഗുരുവായൂരും കൊടുവള്ളിയുമാണ് തിരിച്ചുപിടിക്കുന്ന മറ്റ് സീറ്റുകള്‍. ഗുരുവായൂരില്‍ കെഎന്‍എ ഖാദറും കൊടുവള്ളിയില്‍ എംകെ മുനീറും വിജയിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം സിപിഎം അത്യാവശ്യം പ്രതീക്ഷ വെക്കുന്ന സീറ്റുകളാണ് ഇത് മൂന്നും. യുഡിഎഫിന് 85 സീറ്റുകള്‍ വരെ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

പശ്ചിമബംഗാളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു, ചിത്രങ്ങൾ കാണാം

1

അതേസമയം യുഡിഎഫിന് ഭരണം കിട്ടിയില്ലെങ്കിലും ലീഗ് എങ്ങോട്ടും പോകില്ല. യുഡിഎഫില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. കേരളത്തില്‍ സിപിഎമ്മിന് പ്രാധാന്യം നഷ്ടമാകുമെന്നുവെന്ന് അവര്‍ക്ക് തന്നെ മനസ്സിലായിരിക്കുകയാണ്. അതുകൊണ്ടാണ് ഇപി ജയരാജനെ പോലുള്ള നേതാക്കള്‍ ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിക്കുന്നത്. ലീഗിനെ പോലൊരു പാര്‍ട്ടി ഇല്ലാതെ സിപിഎമ്മിന് നിലനില്‍പ്പില്ലെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ ആ ക്ഷണം കൊണ്ടൊന്നും കാര്യമില്ല. ഒരിക്കലും നടക്കാത്ത കാര്യമാണത്. ലീഗിന് അക്കാര്യത്തില്‍ കൃത്യമായ അഭിപ്രായമുണ്ടെന്നും സലാം പറഞ്ഞു.

കേരളത്തില്‍ എന്താണ് നടക്കാന്‍ പോകുന്ന ലീഗിന് കൃത്യമായി അറിയാം. യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ഉറപ്പുള്ള കാര്യമാണ്. ഇനി അത് നടക്കാതെ പോയാലും എന്ത് ചെയ്യണമെന്ന് ലീഗിന് അറിയാം. എന്തെങ്കിലും കാരണവശാല്‍ തുടര്‍ ഭരണം ഉണ്ടായാലും ലീഗ് നിലപാട് മാറ്റില്ല. മുമ്പ് എടുത്ത നിലപാടുകളില്‍ ലീഗ് ഉറച്ച് നില്‍ക്കുമെന്നും സലാം പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യുഡിഎഫ് തകര്‍ന്ന് തരിപ്പണമാകുമെന്നും, അതോടെ മുസ്ലീം ലീഗിന് യുഡിഎഫ് വിടേണ്ടി വരുമെന്നാണ് വോട്ടെടുപ്പ് ദിനത്തില്‍ ഇപി ജയരാജന്‍ പറഞ്ഞത്. ഇത് വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് മറുപടി സലാം നല്‍കിയത്.

ഹോട്ട് ലുക്കിൽ അർച്ചന അച്ചൂസ്, ചിത്രങ്ങൾ കാണാം

അതേസമയം മഞ്ചേശ്വരത്തും കാസര്‍കോടും ലീഗ് വിജയിക്കുമെന്ന് ഉറപ്പാണ്. അക്കാര്യത്തില്‍ യാതൊരു ആശങ്കയുമില്ല. മഞ്ചേശ്വരത്തുള്ളത് സിപിഎം-ബിജെപി അന്തര്‍ധാരയാണ്. അവര്‍ അവിടെ വോട്ട് മറിച്ചിട്ടുണ്ട്. എന്നാലും മഞ്ചേശ്വരത്ത് തോല്‍ക്കുമെന്ന ഭയമില്ല. വോട്ടെണ്ണല്‍ കഴിയുന്നത് വരെ കാസര്‍കോടും മഞ്ചേശ്വരത്തും ലീഗിനെ ഭയപ്പെടുത്താനുള്ള ശ്രമം പലയിടത്തും ഉണ്ടായിട്ടുണ്ട്. ലീഗ് പ്രവര്‍ത്തകര്‍ ശരിക്കും നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചത്. പോളിംഗ് കുറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ സിപിഎം-ബിജെപി ബന്ധമാണ്. ആ ബന്ധത്തില്‍ എതിര്‍പ്പുള്ളവര്‍ വോട്ട് ചെയ്യാന്‍ വരാത്തത് കൊണ്ടാണ് പോളിംഗ് ശതമാനം കുറഞ്ഞതെന്നും സലാം പറഞ്ഞു.

English summary
kerala assembly election 2021: muslim league calculate they will win 24 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X