കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരിന്തൽമണ്ണയിൽ അലി തെറിക്കും?പകരം കെഎം ഷാജി?കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞ്?അപ്രതീക്ഷിത നീക്കവുമായി ലീഗ്

Google Oneindia Malayalam News

തിരുവനന്തപുരം; യുഡിഎഫിൽ നിയമസഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച അന്തിമ ഘട്ട ചർച്ചകൾ ദില്ലിയിൽ പുരോഗമിക്കുകയാണ്. മുന്നണിയിലെ രണ്ടാമത്തെ വലയി കക്ഷിയായ മുസ്ലീം ലീഗും നാളെയോടെ തങ്ങളെ സ്ഥാനാർത്ഥികളുടെ അന്തിമഘട്ട പട്ടിക പുറത്തുവിടും എന്നാണ് റിപ്പോർട്ട്. പാണക്കാട് വെച്ചാകും സ്ഥാനാർത്ഥി പ്രഖ്യാപനം. സ്ഥാനാർത്ഥി പട്ടികയിൽ പല അപ്രതീക്ഷിത പേരുകളും ഇടംപിടിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ ബജറ്റ് അവതരിപ്പിക്കുന്നു; ചിത്രങ്ങള്‍ കാണാം

പാലാരിവട്ടം അഴിമതി

പാലാരിവട്ടം അഴിമതി

എറണാകുളം ജില്ലയിൽ ലീഗിൻറെ ഏകെ സീറ്റായ കളമശേരിയിൽ ആരാകും സ്ഥാനാർത്ഥി എന്ന ചർച്ചകൾ ശക്തമാണ്. ഇത്തവണയും മത്സരിക്കാൻ വികെ ഇബ്രാഹിം കുഞ്ഞ് ചരടുവലികൾ തുടക്കം മുതലേ നടത്തിയിരുന്നു. എന്നാൽ പാലാരിവട്ടം പാലം അഴിമതി കേസിന്റെ പശ്ചാത്തലത്തിൽ ഇബ്രാഹിം കുഞ്ഞിനെ മത്സരിപ്പിക്കുന്നതിനെതിരെ ലീഗ്, കോൺഗ്രസ് നേതൃത്വങ്ങൾ രംഗത്തെത്തിയിരുന്നു.

വിജയിക്കില്ലെന്ന്

വിജയിക്കില്ലെന്ന്

ഇതോടെ മുസ്ലീം ലീഗ് എറണാകുളം ജില്ലാ സെക്രട്ടറിയായ മകൻ അബ്ദുൾ ഗഫൂറിനെ മത്സരിപ്പിക്കണമെന്ന ആവശ്യമായിരുന്നു ലീഗ് നേതൃത്വത്തിന് മുന്നിൽ ഇബ്രാഹിം കുഞ്ഞ് വെച്ചത്. ഇതിനെതിരേയും പ്രാദേശിക എതിർപ്പുകൾ ശക്തമായിരുന്നു. ഇബ്രാഹിം കുഞ്ഞിനേയും മകനേയും മത്സരിപ്പിച്ചാൽ അത് തിരഞ്ഞെടുപ്പിൽ ഇടതമുന്നണി ശക്തമായ പ്രചരണവിഷയമാക്കുമെന്നായിരുന്നു നേതാക്കൾ ചൂണ്ടിക്കാട്ടിയത്.

കോൺഗ്രസിന്റെ താത്പര്യം

കോൺഗ്രസിന്റെ താത്പര്യം

എതിർപ്പുകൾ ശക്തമായ സാഹചര്യത്തിൽ കോൺഗ്രസിന് കൂടി സ്വാധീനം ഉള്ള മണ്ഡലത്തിൽ അവർക്കും കൂടി താത്പര്യമുള്ള സ്ഥാനാർത്ഥികളെ നിർത്തണമെന്ന ആലോചനയിലായിരുന്നു ലീഗ്. ഇതിനിടെ അഴിക്കോട് എംഎൽഎയായ കെഎം ഷാജിയെ മത്സരിപ്പിക്കണമെന്ന ആവശ്യം കോൺഗ്രസ് മുന്നോട്ട് വെച്ചിരുന്നു .ഷാജിയും ഇതിനോട് സമ്മതം അറിയിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

മത്സരിപ്പിക്കണമെന്ന്

മത്സരിപ്പിക്കണമെന്ന്

എന്നാൽ വികെ ഇബ്രാഹിം കുഞ്ഞിനെ തന്നെ മത്സരിപ്പിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ നീക്കം എന്നാണ് സൂചന. മണ്ഡലത്തിൽ രണ്ട് തവണ മത്സരിച്ച ഇബ്രാഹിം കുഞ്ഞിന് നല്ല സ്വാധീനം ഉണ്ടെന്നിരിക്കെ അത് തള്ളിക്കളയാനാകില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. അതേസമയം ഇബ്രാഹിം കുഞ്ഞ് മത്സരിച്ചാൽ ഇതിനെതിരെ പ്രതിഷേധം ഉയരുമെന്ന കാര്യത്തിൽ തർക്കമില്ല.

മത്സരിപ്പിച്ചേക്കില്ല

മത്സരിപ്പിച്ചേക്കില്ല

അതിനിടെ അഴിക്കോട് എംഎൽഎയായ കെഎം ഷാജിയെ ഇത്തവണ മണ്ഡലത്തിൽ മത്സരിപ്പിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. ഷാജിയെ മഞ്ഞളാംകുഴി അലിയുടെ മണ്ഡലമായ പെരിന്തൽമണ്ണയിൽ മത്സരിപ്പിക്കാനാണ് ലീഗ് ആലോചിക്കുന്നതെന്നാണ് സൂചന. അഴിക്കോട് മത്സരിക്കണമെന്ന ആവശ്യം ഷാജി മുന്നോട്ട് വെച്ചിരുന്നെങ്കിലും ഇത് അംഗീകരിക്കാൻ നേതൃത്വം തയ്യാറായിരുന്നില്ല.

കാസർഗോഡും എതിർപ്പ്

കാസർഗോഡും എതിർപ്പ്

ഇതോടെ സുരക്ഷിത മണ്ഡലം എന്ന നിലയിൽ കാസർഗോഡ് മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്നും ഷാജി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാസർഗോഡും ഷാജിക്കെതിരെ കടുത്ത എതിർപ്പാണ് ഉയർന്നത്. ഇറക്കുമതി സ്ഥാനാർത്ഥികൾ വേണ്ടെന്ന് ചൂണ്ടിക്കാട്ടി കാസർഗോഡ് ജി്ലലാ നേൃത്വം പാണക്കാട്ടെത്തി പരാതി അറിയിച്ചിരുന്നു.

പെരിന്തൽമണ്ണയിലേക്ക്

പെരിന്തൽമണ്ണയിലേക്ക്

ഇതിന് പിന്നാലെയാണ് ഇപ്പോൾ പെരിന്തൽമണ്ണയിലേക്ക് ഷാജിയെ പരിഗണിക്കുന്നത്. പെരിന്തൽമണ്ണയിൽ സിറ്റിംഗ് എംഎൽഎയായ മഞ്ഞളാംകുഴി അലി സ്ഥാനാർത്ഥി ആകുന്നതിനെതിരെ മുസ്ലീം ലീഗ് പ്രാദേശിക നേതൃത്വത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉയർന്നിരുന്നു. ജയസാധ്യത കുറവാണെന്നും അലിയുടെ സ്ഥാനാർത്ഥിത്വം മറ്റ് മണ്ഡലങ്ങലിലെ വിജയസാധ്യതയേയും ബാധിക്കുമെന്നായിരുന്നു നേതാക്കൾ ചൂണ്ടിക്കാട്ടിയത്.

വെറും 579 വോട്ട്

വെറും 579 വോട്ട്

മാത്രമല്ല കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 579 വോട്ടുകൾക്കായിരുന്നു മഞ്ഞളാംകുഴി അലി ഈ മണ്ഡലത്തിൽ നിന്നും വിജയിച്ചത്. അതുകൊണ്ട് തന്നെ വലിയ ഭൂരിപക്ഷം നേടിയ മണ്ഡലം നിലനിർത്തണമെങ്കിൽ ശക്തരായ നേതാക്കൾ തന്നെ വേണമെന്ന ആവശ്യവും ജില്ലാ നേതൃത്വം മുന്നോട്ട് വെച്ചിരുന്നു.

നീക്കം വിജയിച്ചില്ല

നീക്കം വിജയിച്ചില്ല

ഇതിനിടെ പെരിന്തൽമണ്ണയിൽ നിന്നും വിജയ സാധ്യതയുള്ള മങ്കടയിലേക്ക് മാറാനുള്ള ചരടുവലികൾ അലി നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎൽയായ ടിഎ അഹമ്മദ് കബീറിനെ തന്നെ ഇവിടെ പരിഗണിക്കണം എന്നാണ് ലീഗ് പ്രവർത്തകർ ആവശ്യപ്പെടുന്നത്.

പരിഗണിച്ചേക്കുക

പരിഗണിച്ചേക്കുക

അതേസമയം വിജിലൻസ് കേസിൽ അന്വേഷണം നേരിടുന്ന ഷാജിയെ ലീഗ് കോട്ടയിൽ കെട്ടിയിറക്കുന്നതിനെതിരെ ശക്തമായ എതിർപ്പ് ഉയർന്നേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അങ്ങനെയെങ്കിൽ മുസ്ലിം ലീഗ് വിദ്യാർത്ഥി സംഘടനയായ എംഎസ്എഫിന്‍റെ ദേശീയ പ്രസിഡന്റ് ടിപി അഷ്റഫലി പരിഗണിക്കാനും സാധ്യതകളുണ്ട്.

Recommended Video

cmsvideo
സർവേകൾ എല്ലാം പറയുന്നു..പിണറായി തന്നെ മുഖ്യമന്ത്രി | Oneindia Malayalam
27 സീറ്റിൽ

27 സീറ്റിൽ

ഇത്തവണ 27 സീറ്റുകളിലാണ് മുസ്ലീം ലീഗ് മത്സരിക്കുന്നത്. മൂന്ന് സീറ്റുകളാണ് ലീഗിന് അധികമായി ലഭിച്ചത്. ബേപ്പൂർ, കൂത്തുപറമ്പ്, ചേലക്കര എന്നിവയാണ് ലീ ഗിന് പുതിയതായി ലഭിച്ച സീറ്റുകൾ. ഇവിടങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളെ തന്നെ മത്സരിപ്പിക്കാനാണ് ലീഗിന്റെ നീക്കം. നിലവിൽ വേങ്ങരയിൽ പികെ കുഞ്ഞാലിക്കുട്ടിയും കൊടുവള്ളിയിൽ എംകെ മുനീറും മത്സരിക്കും. മറ്റ് മണ്ഡലങ്ങളിൽ യുവാക്കളേയും മുതിർന്ന നേതാക്കളേയും ഒരു പോലെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടികയായിരിക്കും പുറത്തുവരിക എന്നാണ് റിപ്പോർട്ട്.

ക്യൂട്ട് ആൻഡ് ഹോട്ട് അനന്യ പാണ്ഡെ- ചിത്രങ്ങൾ കാണാം

English summary
kerala assembly election 2021;muslim league may contest km shaji from perinthalmanna, ibrahim kunju in kalamassery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X