കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളീധരനല്ല, നേമത്ത് ഉമ്മന്‍ചാണ്ടി?; കേരളത്തെ ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്, ഗുണം സംസ്ഥാനത്തുടനീളം

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം സിപിഎം പൂർത്തിയായെങ്കിലും കോൺഗ്രസിൽ ഇപ്പോഴും ചർച്ചകൾ പുരോഗമിക്കുകയാണ്. നാളെ അന്തിമ പട്ടിക പുറത്തിവിടും എന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ വ്യക്തമാക്കിയത്. അതിനിടെ തലസ്ഥാനത്ത് ശക്തമായ പോരാട്ടത്തിന് വഴിയൊരുങ്ങുന്ന നേമത്ത് ഇത്തവണ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി ഉമ്മൻചാണ്ടിയെത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ഹൈക്കമാന്റ് ഇത് സംബന്ധിച്ച് അദ്ദേഹത്തോട് അഭിപ്രായം തേടിയത്രേ.ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

തിരാത് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റു, ചിത്രങ്ങള്‍ കാണാം

ഒ രാജഗോപാലിന്റെ വിജയം

ഒ രാജഗോപാലിന്റെ വിജയം

ഇരുമുന്നണികളും മാറി മാറി ഭരിച്ച മണ്ഡമായ നേമം 2016 ലാണ് കേരളത്തെ ഞെട്ടിച്ചത്. അന്ന് സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ബിജെപിയുടെ പ്രതിനിധി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 8671 വോട്ടുകൾ നേടി ഒ രാജഗോപാലായിരുന്നു മണ്ഡലത്തിൽ വിജയിച്ചത്. സിപിഎമ്മിന്റെ ബി ശിവൻകുട്ടിയ പരാജയപ്പെടുത്തിയായിരുന്നു മണ്ഡലം പിടിച്ചത്.

മൂന്നാം സ്ഥാനത്തേക്ക്

മൂന്നാം സ്ഥാനത്തേക്ക്

ബി ശിവൻകുട്ടി 59142 വോട്ടുകൾ നേടിയപ്പോൾ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളിപ്പെട്ടു. മുന്നണി സ്ഥാനാർത്ഥിയായെത്തിയ ജനതാദൾ നേതാവ് വി സുരേന്ദ്രൻ പിള്ളക്ക് ലഭിച്ചത് വെറും 13860 വോട്ടുകളായിരുന്നു. ഇത്തവണയും നേമം നിലനിർത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി. നേമം തങ്ങളുടെ ഗുജറാത്താണെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

തിരിച്ചുപിടിക്കാൻ

തിരിച്ചുപിടിക്കാൻ

ഇത്തവണ മുതിർന്ന നേതാവും മുൻ പാർട്ടി അധ്യക്ഷനുമായ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാനാണ് ബിജെപി നീക്കം. അതല്ലേങ്കിൽ ബിജെപിക്കായി ചില അപ്രതീക്ഷിത സ്ഥാനാർത്ഥികളും എത്തിയേക്കുമെന്നുള്ള ചർച്ചകളും ശക്തമാണ്. നഅതേസമയം കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാൻ ബി ശിവൻകുട്ടി തന്നെയാണ് സിപിഎമ്മിന് വേണ്ടി ഇറങ്ങുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയവും സിപിഎമ്മിന് പ്രതീക്ഷ നൽകുന്നുണ്ട്.

മണ്ഡലം പിടിക്കാൻ സാധിക്കുമെന്ന്

മണ്ഡലം പിടിക്കാൻ സാധിക്കുമെന്ന്

അതിനിടെ യുഡിഎഫിന് വേണ്ടി ഇത്തവണ ആരായിരിക്കും മണ്ഡലത്തിൽ മത്സരിച്ചേക്കുക എന്നതാണ് ചർച്ച? ബിജെപിയുടെ വരവോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മണ്ഡലത്തിൽ ഇത്തവണ അട്ടിമറി മുന്നേറ്റം നേടണമെന്ന ഉറച്ച തിരുമാനത്തിലാണ് കോൺഗ്രസ്.അഞ്ച് തവണ കോൺഗ്രസ് മത്സരിച്ച് വിജയിച്ച മണ്ഡലത്തിൽ മികച്ച സ്ഥാനാർത്ഥികൾ ഇറങ്ങിയാൽ മണ്ഡലം പിടിക്കാൻ തന്നെ സാധിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

2011 മുതൽ

2011 മുതൽ

നേരത്തേ മണ്ഡലത്തിൽ സ്വാധീനം തീരെ ഇല്ലാത്ത ജെഡിയുവിന് സീറ്റ് വിട്ട് നൽകിയതാണ് യുഡിഎഫിന്റെ തിരിച്ചടിക്ക് വഴിവെച്ചതെന്നാണ് പ്രവർത്തകരുടെ വികാരം. 2011 ലായിരുന്നു എൽഡിഎഫ് വിട്ടുവന്ന ജനതാദാളിന് കോൺഗ്രസ് സീറ്റ് നൽകിയത്. തുടർന്ന് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

ഉമ്മൻചാണ്ടി തന്നെ

ഉമ്മൻചാണ്ടി തന്നെ

ഇതോടെ ഇത്തവണ പല പ്രമുഖരുടെ പേരുകളും കോൺഗ്രസ് ഇവിടെ ആലോചിച്ചിരുന്നെങ്കിലും നിലവിൽ സാക്ഷാൽ ഉമ്മൻചാണ്ടിയെ തന്നെ മത്സരിപ്പിക്കാനാണ് ഹൈക്കമാന്റ് നീക്കം എന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. നേരത്തേ തന്നെ മണ്ഡലത്തിൽ ഉമ്മൻചാണ്ടി മത്സരിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ ഇതിനെ തള്ളി ഉമ്മൻചാണ്ടി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

പുതുപ്പള്ളിയിലെന്ന്

പുതുപ്പള്ളിയിലെന്ന്

തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞ് കിടക്കുകയാണെന്നും ആജീവനാന്തം അതിൽ മാറ്റമുണ്ടാകില്ലെന്നുമാണ് ഉമ്മൻചാണ്ടി അന്ന് പ്രതികരിച്ചത്.എന്നാൽ ഇതെല്ലാം തള്ളിക്കൊണ്ടാണ് വീണ്ടും ഉമ്മൻചാണ്ടിക്ക് മേൽ ഹൈക്കമാന്റ് സമ്മർദ്ദം ശക്തമാക്കിയിരിക്കുന്നതെന്നാണ് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് ഉടനീളം വിജയിക്കാൻ

സംസ്ഥാനത്ത് ഉടനീളം വിജയിക്കാൻ

നേമത്തേക്ക് ഉമ്മന്‍ചാണ്ടിയെ പരിഗണിച്ചാല്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിലെ ഉന്നത നേതാവിനെ തന്നെ പരിഗണിച്ചുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തൽ.മാത്രമല്ല തിരുവനന്തപുരം ജില്ലയിലും സംസ്ഥാനത്ത് ഒട്ടുക്കും ഇത് അനുകൂല തരംഗം ഉണ്ടാക്കുമെന്ന വികാരവും നേതൃത്വത്തിനുണ്ട്. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഉമ്മൻചാണ്ടിയോട് ഹൈക്കമാന്റ് അഭിപ്രായം തേടിയിട്ടുണ്ട്.

കെ മുരളീധരന് സാധ്യത

കെ മുരളീധരന് സാധ്യത

അതേസമയം ഉമ്മൻചാണ്ടി മത്സരിക്കാൻ തയ്യാറായില്ലേങ്കിൽ കെ മുരളീധരനാണ് സാധ്യത.
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നേരത്തേ തന്നെ മുരളീധരൻ ഹൈക്കമാന്റിനെ താത്പര്യം അറിയിച്ചിരുന്നു. തന്റെ മുൻ മണ്ഡലമായ വട്ടിയൂർക്കാവിൽ നിന്ന് മത്സരിക്കണമെന്ന ആഗ്രഹമായിരുന്നു മുരളീധരൻ മുന്നോട്ട് വെച്ചത്. എന്നാൽ എംപിമാർ മത്സരിക്കേണ്ടെന്ന നിലപാടിലായിരുന്നു കോൺഗ്രസ് നേതൃത്വം.

മുരളീധരന്റെ പ്രതികരണം

മുരളീധരന്റെ പ്രതികരണം

നിലവിൽ നേമത്ത് പ്രമുഖ സ്ഥാനാർത്ഥികളെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ മുരളീധരൻ തന്നെയാണ് സ്വയം സന്നദ്ധത അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അതിനിടെ ഇത്തരം വാർത്തകൾ നിഷേധിച്ച് മുരളീധരൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്. തന്നോട് ആരും ചോദിച്ചിട്ടില്ലെന്നും താനാരോടും പറഞ്ഞിട്ടുമില്ലെന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം.

 പ്രസക്തിയില്ലെന്ന്

പ്രസക്തിയില്ലെന്ന്

ഇപ്പോൾ മത്സരിക്കുമോയെന്നുള്ള ചർച്ചകൾക്ക് യാതൊരു തരത്തിലുള്ള പ്രസക്തിയും ഇല്ലെന്നും മുരളീധരൻ പറഞ്ഞു. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് തന്നെയാണ് ഹൈക്കമാന്റ് തിരുമാനം. അതുകൊണ്ട് തന്നെ യാതൊരു തരത്തിലുള്ള ചർച്ചകളും ഇപ്പോൾ ഉണ്ടായിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

ജോസഫ് വാഴക്കൻ ഔട്ട്, മൂവാറ്റുപുഴയിൽ സീറ്റുറപ്പിച്ച് മാത്യു കുഴൽനാടൻ..എഐസിസി സർവ്വേ തുണച്ചു..ജോസഫിനും സീറ്റില്ലജോസഫ് വാഴക്കൻ ഔട്ട്, മൂവാറ്റുപുഴയിൽ സീറ്റുറപ്പിച്ച് മാത്യു കുഴൽനാടൻ..എഐസിസി സർവ്വേ തുണച്ചു..ജോസഫിനും സീറ്റില്ല

അടവുമാറ്റി ജോസഫ്, ഏറ്റുമാനൂർ കോൺഗ്രസിന് തിരിച്ച് നൽകും.. പക്ഷേ.. തർക്കപരിഹാരത്തിന് പുതിയ ഫോർമുലഅടവുമാറ്റി ജോസഫ്, ഏറ്റുമാനൂർ കോൺഗ്രസിന് തിരിച്ച് നൽകും.. പക്ഷേ.. തർക്കപരിഹാരത്തിന് പുതിയ ഫോർമുല

English summary
kerala assembly election 2021; Oommen chandy may contest from Nemam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X