പുതുപ്പള്ളിയില്ലെങ്കില്‍ മത്സരിക്കില്ല, കടുപ്പിച്ച് ഉമ്മന്‍ ചാണ്ടി, ഹൈക്കമാന്‍ഡിനെതിരെ എ, ഐ ഗ്രൂപ്പ്
തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഇടപെടലുകളില്‍ ചൊടിച്ച് ഉമ്മന്‍ ചാണ്ടി. നേമത്തേക്ക് തന്നെ പരിഗണിച്ച തീരുമാനം അടക്കം അദ്ദേഹം ഇടപെട്ട് തന്നെയാണ് വെട്ടിയത്. ഇനി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൂടി രാഹുല്‍ ഗാന്ധി അടക്കമുള്ളവരെ ഒതുക്കാനാണ് ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. ഉമ്മന്‍ ചാണ്ടിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഒപ്പം പിന്തുണയുമായി രമേശ് ചെന്നിത്തലയുമുണ്ട്. ഹൈക്കമാന്‍ഡിന് ഇവരുടെ മുന്നില്‍ വഴങ്ങേണ്ടി വരുമെന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ശിവരാത്രി ആഘോഷം, ചിത്രങ്ങൾ കാണാം

ഉമ്മന്‍ ചാണ്ടി കലിപ്പില്‍
സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ കടുത്ത അതൃപ്തിയാണ് ഉമ്മന്‍ ചാണ്ടി അറിയിച്ചിരുന്നത്. ഇതില്‍ ഞെട്ടിച്ചത് നേമത്തേക്കും വട്ടിയൂര്‍ക്കാവിലേക്കും തന്നെ പരിഗണിച്ചതാണെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു. ഹൈക്കമാന്‍ഡ് ഇത്തരമൊരു ചര്‍ച്ച വെച്ചത് തന്നെ ചിലരുടെ താല്‍പര്യപ്രകാരം തന്നെ തോല്‍പ്പിക്കുക എന്ന ലക്ഷ്യമാണെന്ന് വരെ ഉമ്മന്‍ ചാണ്ടി കരുതുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ ചര്‍ച്ച തല്‍ക്കാലത്തേക്ക് അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ മുരളീധരന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

പുതുപ്പള്ളിയില്ലെങ്കില്‍ മത്സരത്തിനില്ല
ഉമ്മന്‍ ചാണ്ടി നിലപാട് കടുപ്പിച്ചത് മറ്റൊരു കാര്യം കൂടി പറഞ്ഞിട്ടാണ്. പുതുപള്ളി വിട്ട് മത്സരിക്കാന്‍ നിര്‍ബന്ധിച്ചാല്‍ താന്‍ മത്സരിക്കാനുണ്ടാവില്ലെന്നും അദ്ദേഹം തറപ്പിച്ച് പറഞ്ഞു. രമേശ് ചെന്നിത്തലയോ കെ മുരളീധരനോ നേമത്ത് മത്സരിക്കുന്നതില്‍ തനിക്ക് എതിര്‍പ്പുകളൊന്നുമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം കെ ബാബു അടക്കം താന്‍ നിര്‍ദേശിച്ചവരെല്ലാം വിജയിക്കുമെന്ന് ഉറപ്പുള്ളവരാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇത് ബാബുവിനെ മത്സരിപ്പിക്കാനുള്ള കടുത്ത തീരുമാനം കൂടിയായിരുന്നു ഇത്.

ഒന്നിച്ച് ഗ്രൂപ്പുകള്‍
ഹൈക്കമാന്‍ഡിനെ ഒതുക്കാന്‍ എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഒന്നിച്ച് നില്‍ക്കുന്നത് കൂടി എഐസിസിയില്‍ പ്രകടമായി. കേരളത്തില്‍ സര്‍വേ റിപ്പോര്‍ട്ട് ഉയര്‍ത്തി ഗ്രൂപ്പ് നിര്‍ദേശങ്ങള്‍ ഹൈക്കമാന്‍ഡ് തടയുകയാണെന്ന് ഉമ്മന്‍ ചാണ്ടിയും രമേശേ ചെന്നിത്തലയും ഒരുപോലെ പരാതിപ്പെട്ടു. ഒപ്പം താന്‍ മണ്ഡലം മാറി മത്സരിക്കാനില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. സുരക്ഷിത മണ്ഡലമായ ഹരിപ്പാട് വിട്ട് താന്‍ എങ്ങോട്ടുമില്ലെന്ന നിലപാടാണ് അദ്ദേഹം എടുത്തത്. ഹൈക്കമാന്‍ഡ് നിര്‍ബന്ധിച്ചെങ്കിലും ഫലം കണ്ടില്ല.

രാഹുലിന് റോള്‍ കുറയും
രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ കേരളത്തിലെ നേതാക്കള്‍ കുറച്ച് കൊണ്ടിരിക്കുകയാണ്. വിചാരിച്ച പലര്‍ക്കും സീറ്റ് കൊടുക്കാനാവില്ലെന്ന് ഉറപ്പാണ്. യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള നിര്‍ദേശങ്ങള്‍ ഹൈക്കമാന്‍ഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞു. ചേരിതിരിവ് അനുവദിക്കില്ലെന്നും ഗ്രൂപ്പ് വീതംവെപ്പ് അംഗീകരിക്കില്ലെന്നും ഹൈക്കമാന്‍ഡ് നിലപാടെടുത്തു. എന്നാല്‍ കര്‍ശന നിലപാട് കേരളത്തില്‍ വിലപ്പോവില്ലെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്.

60 ശതമാനം പുതുമുഖങ്ങള്‍
രാഹുലും കെസി വേണുഗോപാലും തയ്യാറാക്കിയ ഫോര്‍മുല പ്രകാരം 60 ശതമാനം യുവാക്കള്‍ സ്ഥാനാര്‍ത്ഥികളാവണം എന്നാണ്. ബാക്കിയുള്ളതില്‍ മുതിര്‍ന്നവരാകാം എന്നാണ് ഫോര്‍മുല. എന്നാല്‍ ഇത് തോല്‍ക്കുമെന്ന് ഉറപ്പിക്കുന്നതാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിജയം ഉറപ്പുള്ള താനും ചെന്നിത്തലയും നിര്‍ദേശിക്കുന്നയാളുകളെ മത്സരിപ്പിക്കാന്‍ അനുവദിക്കാത്തത് തിരിച്ചടിക്ക് കാരണമാകും എന്നും ഇവര്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. ഹൈക്കമാന്‍ഡ് സര്‍വേ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കാതെയുള്ളതാണെന്നും ഇവര്‍ അറിയിച്ചു.

കുര്യന്റെ എതിര്‍പ്പ്
പിജെ കുര്യനും കോണ്‍ഗ്രസില്‍ ഇതിനിടെ വിമത നീക്കം ആരംഭിച്ചിരിക്കുകയാണ്. പിസി ചാക്കോ പാര്‍ട്ടത് ദു:ഖകരമാണെന്ന് കുര്യന്‍ പറഞ്ഞു. അദ്ദേഹം രാജിവെക്കാന്‍ പാടില്ലായിരുന്നു. ചാക്കോ പറഞ്ഞത് ഗൗരവമുള്ള കാര്യങ്ങളാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയമൊന്നും തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. ആ കമ്മിറ്റിയിലുള്ള എന്നോടും ചര്‍ച്ച ചെയ്തിട്ടില്ല. എല്ലാം ഗ്രൂപ്പ് നേതാക്കളാണ് തീരുമാനിക്കുന്നത്. ആ രീതി തെറ്റാണ്. പക്ഷേ യുഡിഎഫ് ഭരണത്തില്‍ വരുമെന്നും കുര്യന്‍ വ്യക്തമാക്കി.
Recommended Video

മണ്ഡലങ്ങള്‍ മാറും
പിടി തോമസിന്റെ മണ്ഡലം ഇത്തവണ മാറും. അദ്ദേഹം പീരുമേടില്‍ മത്സരിക്കും. തൃക്കാക്കരയില്‍ തന്നെ മത്സരിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം ഇതോടെ ഇല്ലാതാവും. ഇടുക്കിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരണമെന്ന് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. അതുപോലെ തന്നെ സംഭവിക്കാന്‍ പോവുകയാണ്. അതേസമയം ജോസഫ് വാഴയ്ക്കനെ പകരം തൃക്കാക്കരതയില്‍ മത്സരിപ്പിക്കും. ഇതോടെ മാത്യു കുഴല്‍നാടന്‍ മൂവാറ്റുപുഴയില്‍ മത്സരിക്കും. കുഴല്‍നാടന്‍ രാഹുലിന്റെ താല്‍പര്യത്തിലും എഐസിസി സര്‍വേയുടെ അടിസ്ഥാനത്തിലുമാണ് മത്സരിക്കാന്‍ പോകുന്നത്.
നിക്കി തമ്പോലിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍












Click it and Unblock the Notifications