വികസന വിരോധികളേയും വിവാദ പ്രചാരകരേയും ഉറപ്പായും ജനം മൂലക്കിരുത്തും; മുഖ്യമന്ത്രി
തിരുവനന്തപുരം; കേരളം നേടിയ വികസനം അട്ടിമറിക്കാൻ നോക്കുന്ന വികസന വിരോധികളേയും വിവാദ പ്രചാരകരേയും തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നൽകി ജനം മൂലക്കിരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ വികസന വിരോധികള്‍ സംസ്ഥാനതല ഐക്യം ഉണ്ടാക്കിയിരിക്കുയാണ്. ബൊഫോഴ്സ് മുതല്‍ 2ജി വരെയുള്ള അഴിമതികള്‍ നടത്തിയിട്ടുള്ളവരാണ് കേരളത്തില്‍ വന്ന് അഴിമതിയുണ്ടെന്ന് ആക്ഷേപിക്കുന്നതെന്നും പിണറായി പറഞ്ഞു.

കേരളത്തിന്റെ പുരോഗതിയെക്കുറിച്ച ചര്‍ച്ച ചെയ്യാൻ തയ്യാറാകാതെ ഓരോ മണിക്കൂറിലും പുതിയ വിവാദങ്ങള്‍ സൃഷ്ടിച്ച് നാടിനെക്കുറിച്ച് വ്യാജകഥകള്‍ ലോകത്താകെ പ്രചരിപ്പിക്കുകയാണ് അവർ. അത് ചില മാധ്യമങ്ങളും ഏറ്റെടുക്കുകയാണ്. എന്നാൽ എൽഡിഎഫ് സര്‍ക്കാരിനെതിരേ ഉന്നയിച്ച ഒരാരോപണവും വിശ്വാസ്യതയുള്ളതാണെന്ന് തെളിയിക്കാന്‍ ഉന്നയിച്ചവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അതിന്റെ പ്രതിഫലനമാണ് കേരളത്തലുടനീളമുള്ള എല്‍ഡിഎഫ് ജനമുന്നേറ്റത്തിലും സർവ്വേയിലും വ്യക്തമാക്കുന്നതെന്നും ആരോപണങ്ങളുന്നയിക്കുന്നവർ മനസിലാക്കണം.
കേരളമാണ് ഇന്ത്യയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന് ട്രാന്‍സ്പരന്‍സി ഇന്‍റര്‍നാഷണല്‍ എന്ന ഏജൻസി ഒരു സർവെ നടത്തിയാണ് പ്രഖ്യാപിച്ചത്. അതേസമയം കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണ് കൈക്കൂലിയും അഴിമതിയും കൂടുതലെന്നും ആ സർവെ പറയുന്നുണ്ട്. ആ കോൺഗ്രസിന്റെ നേതാക്കളാണ് വികസനത്തില്‍ ബഹുകാതം മുന്നോട്ടുപോയ കേരളത്തില്‍ വന്നിട്ട് അഴിമതിയെക്കുറിച്ച് പറയുന്നത്. ബൊഫോഴ്സ് മുതല്‍ 2ജി വരെയും പാമോയില്‍ മുതല്‍ ടൈറ്റാനിയം വരെയുള്ള അഴിമതിക്കേസുകളില്‍പ്പെട്ട കൂട്ടരുടെ നേതാക്കളാണ് കേരളത്തെ അഴിമതിയുടെ പേരില്‍ ആക്ഷേപിക്കുന്നത്.
നാടിന്റെ വികസനം തടയുന്നതിനായി കിഫ്ബിയും ലൈഫ് പദ്ധതിയും പൂട്ടിക്കുമെന്ന് പറഞ്ഞത് യുഡിഎഫിന്‍റെ കണ്‍വീനറാണ്. ആ യുഡിഎഫിന്‍റെ നശീകരണ രാഷ്ട്രീയത്തിന് ആയുധമാക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഇറക്കി വിടുകയാണ്. കിഫ്ബിക്കെതിരെ ഒന്നിനു പിറകെ ഒന്നായി അന്വേഷണ ഏജൻസികളെ ഇറക്കുന്നത് അതിന്റെ ഭാഗമാണ്. കിഫ്‌ബിയെ തകര്‍ത്തിട്ട് നിങ്ങള്‍ എന്താണ് നേടാന്‍ ഉദ്ദേശിക്കുന്നത്. ഇന്നാട്ടിലെ സ്കൂളുകളും റോഡുകളും ആശുപത്രികളും പാലങ്ങളും ഇനി വികസിക്കേണ്ടതില്ല എന്നാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഹോട്ട് ലുക്കില്‍ പൂജ ജാവേരി, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications