വീണ്ടും അയഞ്ഞ് പിജെ ജോസഫ്; 12 സീറ്റില്‍ മല്‍സരിക്കും, പാലാ മാണി സി കാപ്പന് നല്‍കും
കോട്ടയം: മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിടുമെന്ന സൂചനകള്‍ പുറത്തുവന്നിരിക്കെ പുതിയ നീക്കവുമായി കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്. കേരള കോണ്‍ഗ്രസിലേക്ക് മാണി സി കാപ്പനെ അടുപ്പിക്കാനാണ് നീക്കം. പാലാ സീറ്റ് മാണി സി കാപ്പന് വിട്ടുകൊടുക്കുമെന്ന് അദ്ദേഹം പറയുന്നു. കാപ്പന്‍ പാലായില്‍ മല്‍സരിച്ചാല്‍ പിന്തുണയ്ക്കും. മറ്റു 12 സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് കിട്ടണമെന്നും പിജെ ജോസഫ് പറഞ്ഞു.

2016ല്‍ കേരള കോണ്‍ഗ്രസ് 15 സീറ്റില്‍ മല്‍സരിച്ചിരുന്നു. ഇപ്പോള്‍ രണ്ടായി ഭിന്നിച്ച പശ്ചാത്തലത്തില്‍ ഇത്രയും സീറ്റുകള്‍ നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എന്നാല്‍ ആദ്യം പിജെ ജോസഫ് അയയാന്‍ തയ്യാറായില്ല. 15ഉം വേണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് രണ്ടു സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കാമെന്നും ബാക്കി 13ഉം വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ പറയുന്നത് 12 സീറ്റില്‍ മല്‍സരിക്കുമെന്നും പാലായില്‍ മാണി സി കാപ്പന് പിന്തുണ നല്‍കുമെന്നുമാണ്.
ജോസഫ് പക്ഷത്തിന് ഒമ്പത് സീറ്റുകള്‍ നല്‍കിയാല്‍ മതി എന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ജോസഫിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇടുക്കി ജില്ലയില്‍ ഇടുക്കി, തൊടുപുഴ സീറ്റുകളാണ് നല്‍കുക. കോട്ടയം ജില്ലയില്‍ കടുത്തുരുത്തിയും മറ്റൊരു സീറ്റും നല്‍കും. തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുട, എറണാകുളത്തെ കോതമംഗലം, പത്തനംതിട്ടയിലെ റാന്നി, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര എന്നീ സീറ്റുകളും പിജെ ജോസഫ് പക്ഷത്തിന് നല്‍കും. കേരള കോണ്‍ഗ്രസ് ഒന്നായിരുന്ന വേളയില്‍ പാലക്കാട്ടെ ആലത്തൂര്‍, കണ്ണൂരിലെ തളിപ്പറമ്പ് എന്നീ മണ്ഡലങ്ങളിലും ഇവര്‍ നേരത്തെ മല്‍സരിച്ചിരുന്നു. ഈ മണ്ഡലങ്ങള്‍ ഇനി വേണ്ട എന്ന് ജോസഫ് കഴിഞ്ഞ ദിവസം അറിയിച്ചു.
ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications