Get Updates
Get notified of breaking news, exclusive insights, and must-see stories!

കൽപ്പറ്റയിൽ എബിൻ മുട്ടപ്പള്ളിയെ നിർദേശിച്ച് രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധിയുടെ നിർദേശ പ്രകാരം എബിൻ മുട്ടപ്പള്ളി നയിക്കുന്ന പ്രചരണ ജാഥ മണ്ഡലത്തിൽ പുരോഗമിക്കുകയാണ്

കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാർഥി നിർണയ ചർച്ചകൾ കോൺഗ്രസിൽ സജീവമായി തുടരുന്നതിനിടയിൽ കൽപ്പറ്റ മണ്ഡലത്തിൽ യുവജന നേതാവ് മതിയെന്ന നിർദേശവുമായി രാഹുൽ ഗാന്ധി. വയനാട് എംപികൂടിയായ രാഹുൽ ഗാന്ധിയുടെ നിർദേശ പ്രകാരം എബിൻ മുട്ടപ്പള്ളിയെയാണ് കോൺഗ്രസ് കൽപ്പറ്റ മണ്ഡലത്തിൽ സ്ഥാനാർഥിയായി പരിഗണിക്കുന്നത്. യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് കൂടിയാണ് എബിൻ.

Rahul

രാഹുൽ ഗാന്ധിയുടെ നിർദേശ പ്രകാരം എബിൻ മുട്ടപ്പള്ളി നയിക്കുന്ന പ്രചരണ ജാഥ മണ്ഡലത്തിൽ പുരോഗമിക്കുന്നതിനിടയിലാണ് സ്ഥാനാർഥിത്വം ഉറയ്ക്കുന്നത്. വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ കൽപ്പറ്റയിൽ രാഹുലിന്റെ വിശ്വസ്തനാണ് എബിൻ. വയനാട്ടിലെ ഏക ജനറൽ സീറ്റാണ് കൽപ്പറ്റ. ഇവിടെ യുവനേതാവിന് തന്നെ സീറ്റ് നൽകണമെന്ന വാദത്തിൽ രാഹുൽ ഉറച്ചു നിൽക്കുകയായിരുന്നു.

തിരാത് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റു, ചിത്രങ്ങള്‍ കാണാം

ക്രിസ്ത്യൻ സമൂഹത്തിന്റെ പിന്തുണയും എബിന് മുതൽകൂട്ടായി. മാനന്തവാടി ബിഷപ്പും താമരശ്ശേരി ബിഷപ്പും എബിന്‍ മുട്ടപ്പള്ളിയ്ക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നതും എബിന്‍റെ സാധ്യതകള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്.തിരുവമ്പാടി മണ്ഡലത്തില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ താമരശ്ശേരി ബിഷപ്പ് ആവശ്യപ്പെട്ടപ്പോള്‍ കല്‍പ്പറ്റയില്‍ സഭ പറയുന്ന സ്ഥാനാര്‍ഥിയെ പരിഗണിക്കാം എന്ന് യുഡിഎഫ് നേതാക്കൾ സഭാനേതൃത്വത്തെ അറിയിച്ചിരുന്നു.

കെസിവൈഎം മാനന്തവാടി രൂപതാ പ്രസിഡന്റ്, സംസ്ഥാന കമ്മറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് എബിൻ മുട്ടപ്പള്ളി. യുവ നേതാവ് എന്ന നിലയിലും ക്രിസ്ത്യൻ സമുദായത്തിലുള്ള സമ്മതിയും ഈ തീരുമാനത്തെ സ്വാധീനിച്ചതായാണ് വിവരം.

Recommended Video

cmsvideo
    ഇടത് സ്ഥാനാര്‍ത്ഥികള്‍ ഇവര്‍ | Oneindia Malayalam

    അതേസമയം എൽജെഡി സംസ്ഥാന അധ്യക്ഷൻ എം.വി ശ്രേയംസ്കുമാറായിരിക്കും ഇടതു പക്ഷ സ്ഥാനാർഥി. മൂന്ന് മണ്ഡലങ്ങളിലാണ് എൽജെഡി ജനവിധി തേടുന്നത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ എം.വി ശ്രേയംസ് കുമാറിനെയാണ് കൽപ്പറ്റ മണ്ഡലത്തിൽ പരിഗണിക്കുന്നത്. ശ്രേയംസ് തന്നെ മത്സരിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വയനാട് ജില്ലാ നേതൃത്വം.

    വയനാട്ടിൽ ഏഴ് പേരുടെ ലിസ്റ്റാണ് സംസ്ഥാന നേതൃത്വത്തിന് നല്‍കിയത്.ടി.സിദ്ദിഖ് വരുന്നതിനോട് ജില്ലയില്‍ ശക്തമായ എതിര്‍പ്പാണുള്ളത്. കെപിസിസി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി , മുന്‍ എംഎല്‍എ എന്‍.ഡി അപ്പച്ചന്‍ , കെപിസിസി സെക്രട്ടറി കെ.കെ. അബ്രഹാം , മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ കെ.എല്‍ പൗലോസ് ,പി.വി. ബാലചന്ദ്രന്‍ എന്നിവരുടെ പേരുകളും സാധ്യതാപട്ടികയിലുണ്ട് .എന്നാല്‍ ഇവരെയൊക്കെ കടത്തി വെട്ടിക്കൊണ്ടാണ് യുവാക്കളുടെ പ്രതിനിധിയായി അപ്രതീക്ഷിതമായ എബിന്‍ കയറി വന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+