പത്ത് ജില്ലകളില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കം, വയനാട്ടിലും മലപ്പുറത്തും എറണാകുളത്തും യുഡിഎഫ്
തിരുവനന്തപുരം: വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇടതുപക്ഷത്തിന് കൃത്യമായ മുന്‍തൂക്കം. പത്ത് ജില്ലകളില്‍ ഇടതുപക്ഷം ലീഡ് ചെയ്യുന്നു. ആലപ്പുഴയിലും തിരുവനന്തപുരത്തും കണ്ണൂരിലും ഇടതുപക്ഷം വളരെ മുന്നിലാണ്. തലസ്ഥാന നഗരിയിലെ നേമത്ത് കടുത്ത പോരാട്ടമാണ് നടക്കുന്നത്. കണ്ണൂരില്‍ ഇരിക്കൂര്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് 89 സീറ്റില്‍ ഇടതുപക്ഷം ലീഡ് ചെയ്യുകയാണ്. യുഡിഎഫ് 48 ഇടത്തും ലീഡ് ചെയ്യുന്നു.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

യുഡിഎഫിന് മൂന്ന് ജില്ലകളില്‍ ശക്തമായി ആധിപത്യമുണ്ട്. എറണാകുളത്തും വയനാട്ടിലും മലപ്പുറത്തുമാണ് യുഡിഎഫ് മുന്നേറുന്നത്. വയനാട്ടിലെ മൂന്ന് സീറ്റിലും യുഡിഎഫിനാണ് മുന്നേറ്റം. അതേസമയം മൂന്ന് സീറ്റുകളില്‍ എന്‍ഡിഎയും ലീഡ് ചെയ്യുന്നുണ്ട്. തൃശൂരില്‍ സുരേഷ് ഗോപി മുന്നിലെത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തില്‍ കൈവിട്ട വടക്കാഞ്ചേരിയില്‍ 3179 വോട്ടിനാണ് എല്‍ഡിഎഫ് മുന്നിലുള്ളത്. പത്തനംതിട്ട ജില്ലയിലെ അഞ്ചിടത്തും എല്‍ഡിഎഫിനാണ് മുന്നേറ്റം. കോട്ടയത്ത് ആറിടത്ത് എല്‍ഡിഎഫ് മുന്നേറ്റമാണ്. പാലായില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മുന്നില്‍ മാണി സി കാപ്പനാണ്. 3453 വോട്ടുകള്‍ക്കാണ് കാപ്പന്‍ ലീഡ് ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ ജോസ് മുന്നിലെത്തിയിരുന്നു.
പൂഞ്ഞാറില്‍ പിസി ജോര്‍ജ് മൂന്നാം സ്ഥാനത്താണ്. ഇവിടെ മൂവായിരം വോട്ടിനടത്ത് ലീഡ് ചെയ്യുകയാണ് എല്‍ഡിഎഫ്. എറണാകുളത്തെ 12 മണ്ഡലങ്ങളില്‍ യുഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. കൊച്ചി, കോതമംഗലം സീറ്റുകളില്‍ മാത്രമാണ് എല്‍ഡിഎഫിന് ലീഡുള്ളത്. തൃപ്പൂണിത്തുറയില്‍ എം സ്വരാജ് 523 വോട്ടുകള്‍ക്ക് പിന്നിലാണ്. കെ ബാബുവിന് 4597 വോട്ടുകളും സ്വരാജിന് 4067 വോട്ടുകളും ലഭിച്ചിട്ടുണ്ട്. ഉദുമയില്‍ സിപിഎമ്മിനെ ഞെട്ടിച്ച് പെരിയ ബാലകൃഷ്ണന്‍ വന്‍ ലീഡ് നേടിയിരിക്കുകയാണ്. 2500 വോട്ടില്‍ അധികം മുന്നിലാണ് ബാലകൃഷ്ണന്‍.
അതേസമയം ആലപ്പുഴ ജില്ലയില്‍ ഹരിപ്പാട് മാത്രമാണ് യുഡിഎഫിന് ലീഡുള്ളത്. ബാക്കിയെല്ലാം എല്‍ഡിഎഫിനൊപ്പമാണ്. ഇതിനിടെ പട്ടാമ്പിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മുഹമ്മദ് മുഹ്‌സിന്‍ മുന്നിലെത്തിയിരിക്കുകയാണ്. 377 വോട്ടിനാമ് മുഹ്‌സിന്‍ മുന്നിലുള്ളത്. കുന്നത്തുനാട്ടില്‍ ട്വന്റി 20 മൂന്നാം സ്ഥാനത്താണ്. കോണ്‍ഗ്രസിന്റെ വിപി സജീന്ദ്രന്‍ 527 വോട്ടുകള്‍ക്ക് ഇവിടെ ലീഡ് ചെയ്യുന്നു. കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മയും പിന്നിലാണ്.
Recommended Video













Click it and Unblock the Notifications