Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ മൂലം വലിയൊരു വിപത്താണ് ഇല്ലാതായത്: ഷിബു ബേബി ജോണ്‍

കൊല്ലം: തീരദേശ ജനത വഞ്ചിതരായ 5 വർഷങ്ങളാണ് കടന്നു പോകുന്നതെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. തീരദേശവാസികൾക്ക് അവകാശപ്പെട്ട ഓഖി ഫണ്ടും, പ്രളയ രക്ഷാപ്രവർത്തകർക്കുള്ള നഷ്ടപരിഹാര തുകയും തട്ടിയെടുത്ത ഈ സർക്കാർ കടൽ വിഭവങ്ങളും അമേരിക്കൻ കമ്പനിക്ക് തീറെഴുതാൻ ശ്രമിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ സമയബന്ധിതമായ ഇടപെടൽ കൊണ്ട് വലിയൊരു വിപത്താണ് തലനാരിഴയ്ക്ക് ഇല്ലാതായിപ്പോയത്. പ്രതിപക്ഷത്തിന്റെ കണ്ണുതെറ്റിയാൽ സാധാരണക്കാരന്റെ ജീവിതം തകർത്തിട്ടായാലും മുതലെടുക്കണമെന്ന് കരുതുന്ന ഇതുപോലൊരു സർക്കാർ ഇന്നുവരെ നമുക്കുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വർഷത്തിൽ ആറു മാസം മാത്രമാണ് നമ്മുടെ മത്സ്യതൊഴിലാളി സഹോദരങ്ങൾക്ക് പണിക്ക് പോകാനാകുക. കടലിൽ പോകാൻ കഴിയാത്ത ദിവസങ്ങളിൽ അവരുടെ നിത്യജീവിതം പരുങ്ങലിൽ ആകാറുണ്ട്. ആ ദുരിതജീവിതത്തിലേക്ക് അവരെ ആജീവനാന്ത കാലത്തേക്ക് തള്ളിവിടാനുള്ള വലയാണ് ഇ.എം.സി.സി കരാറിലൂടെ സംസ്ഥാന സർക്കാർ കേരളത്തിലെ തീരദേശ സഹോദരങ്ങൾക്ക് മേൽ വിരിച്ചത്.

shibubaby

ദല്‍ഹിയിലെ കര്‍ഷക സമരവേദിയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം

മൽസ്യതൊഴിലാളികളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ തീരുമാനങ്ങൾ ഈ സർക്കാർ കൈക്കൊള്ളുന്നത് ഇതാദ്യമായില്ല. ഈ സർക്കാർ അംഗീകരിച്ച 2020ലെ മൽസ്യ ലേലവും വിപണനവും ഗുണനിലവാര പരിപാലനവും ഓർഡിനൻസ്, Kerala Marine Fishing regulation Amendment Ordinance 2020 എന്നിവ മൽസ്യത്തൊഴിലാളികളുടെ ജീവിതത്തെ കൂടുതൽ ദുഷ്കരമാക്കുന്നതാണ്. ദുർബല ജനവിഭാഗങ്ങൾക്കെതിരെ എന്തുമാകാമെന്ന ധാർഷ്ഠ്യം പുലർത്തുന്ന ഒരു സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്.
ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'കടലിനും കടലിൻ്റെ മക്കൾക്കും വേണ്ടി' എന്ന മുദ്രാവാക്യമുയർത്തി യുഡിഎഫ് തീരദേശ ജാഥ നടത്തുന്നത്. മാർച്ച് 6 ന് എറണാകുളം വൈപ്പിനിൽ യുഡിഎഫിന്‍റെ ഇരു തീരദേശ ജാഥകളും സംഗമിക്കുമ്പോൾ അത് ഈ ജനവിരുദ്ധ സർക്കാരിനെതിരായ സമരഭേരിയായി മാറുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു

കടലോരത്തെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി റിച്ച ചദ്ദ: ചിത്രങ്ങള്‍

Recommended Video

cmsvideo
    കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+