• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആര്‍എസ്പി യുഡിഎഫ് വിടണം: മുന്നണിയിലെത്തിയ ശേഷം തിരിച്ചടികള്‍ മാത്രം: നേതൃത്വത്തിന് കത്ത്

Google Oneindia Malayalam News

കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ യുഡിഎഫ് നേതൃത്വത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഘടകക്ഷികള്‍ നിന്നുള്‍പ്പടെ ഉയരുന്നത്. ആര്‍എസ്പി, സിഎംപി, കേരള കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ എല്ലാം തന്നെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. യുഡിഎഫ് വലിയൊരു പടുകുഴിയിൽ നിലംപതിച്ചിരിക്കുകയാണെന്നായിരുന്നു ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിന്‍റെ പ്രതികരണം. മുന്നണിയുടെ നിലനിൽപുതന്നെ കൺമുന്നിൽ ചോദ്യ ചിഹ്നമായിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ് ആര്‍എസ്പി മുന്നണി വിട്ടേക്കുമെന്ന തരത്തിലുള്ള ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാന്‍ തുടങ്ങിയത്.

കേന്ദ്ര മന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തെ വെസ്റ്റ് മിഡ്‌നാപൂരില്‍ ടിഎംസി ഗുണ്ടകള്‍ ആക്രമിച്ചു, ചിത്രങ്ങള്‍ കാണാം

എല്‍ഡിഎഫ് വിട്ടതിന് ശേഷം

എല്‍ഡിഎഫ് വിട്ടതിന് ശേഷം

എല്‍ഡിഎഫ് വിട്ടതിന് ശേഷം നിയമസഭയിലേക്ക് ഒരു അംഗത്തെ പോലും ജയിപ്പിക്കാന്‍ കഴിയാതെ പോയ പാര്‍ട്ടിയാണ് ആര്‍എസ്പി. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ഭാഗമായി മത്സരിച്ചപ്പോള്‍ 2 അംഗങ്ങളെ വിജയിപ്പിക്കാന്‍ സാധിച്ചിരുന്നു. അന്ന് യുഡിഎഫിന്‍റെ ഭാഗമായി ആര്‍എസ്പി ബി ഒരു സീറ്റിലും വിജയിച്ചു.

2016 ലെ ലയനം

2016 ലെ ലയനം

എന്നാല്‍ 2014 ല്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ എത്തുകയും ഇരുപാര്‍ട്ടികളും ഒന്നാവുകയും ചെയ്തെങ്കിലും 2016 ലെയും 2021 ലേയും തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ ആര്‍എസ്പിക്ക് സാധിച്ചില്ല. കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും പാര്‍ട്ടി മത്സരിച്ച അഞ്ച് സീറ്റിലും ദയനീയമായി പരാജയപ്പെട്ടു.

ഷിബു ബേബി ജോണിന് മാത്രം

ഷിബു ബേബി ജോണിന് മാത്രം

ചവറ, കുന്നത്തുനാട്, ആറ്റിങ്ങല്‍, മട്ടന്നൂര്‍, ഇരവിപുരും സീറ്റുകളിലായിരുന്നു ആര്‍എസ്പി ഇത്തവണ മത്സരിച്ചത്. ഇതില്‍ ശക്തമായ ഒരു മത്സരമെങ്കിലും കാഴ്ചവെക്കാന്‍ സാധിച്ചത് ചവറയില്‍ ഷിബു ബേബി ജോണിന് മാത്രമാണ്. ബാക്കിയെല്ലാ സീറ്റിലും ആര്‍എസ്പി സ്ഥാനാര്‍ത്ഥികള്‍ ദയനീയമായി പരാജയപ്പെട്ടു.

മുന്നണി വിടണം

മുന്നണി വിടണം

ഇതോടെയാണ് മുന്നണി വിടണമെന്ന ചര്‍ച്ചകള്‍ക്ക് ആര്‍എസ്പിയില്‍ ആക്കം കൂടിയത്. യുഡിഎഫ്‌ ബന്ധം ഉപേക്ഷിച്ച്‌ പാർടി സ്വതന്ത്രനിലപാട്‌ സ്വീകരിക്കണമെന്ന നിലപാടിലാണ്‌ നേതാക്കളെന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ആവശ്യം ഉന്നയിച്ച്‌ ജില്ല, മണ്ഡലം നേതാക്കൾ സംസ്ഥാന കമ്മിറ്റിക്കും നേതൃത്വത്തിനും കത്തു‌നൽകിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്‍ഡിഎഫില്‍ കയറാനാവില്ല

എല്‍ഡിഎഫില്‍ കയറാനാവില്ല


സംസ്ഥാന സെക്രട്ടറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്നായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. മുന്നണി വിട്ടാലുള്ള അപകട സാധ്യതയും നേതൃത്വത്തിന് മുന്നിലുണ്ട്. തിരികെ എല്‍ഡിഎഫിലേക്ക് കയറാന്‍ സാധിക്കില്ല. സ്വതന്ത്ര നിലപാട് സ്വീകരിച്ച് എത്ര കാലം എന്നതും സംശയകരമാണ്.

താല്‍പര്യമുണ്ട്

താല്‍പര്യമുണ്ട്

ഏങ്കിലും യുഡിഎഫിന് ഒരു മുന്നറിയിപ്പ് എന്ന നിലയില്‍ തല്‍ക്കാലം മുന്നണി വിടണമെന്നാണ് ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. എല്‍ഡിഎഫിലേക്ക് മടങ്ങുന്നതിനോട് താല്‍പര്യമുള്ള വലിയൊരു വിഭാഗവുമുണ്ട്. എന്നാല്‍ എല്‍ഡിഎഫിന് തന്നെ ഇക്കാര്യത്തില്‍ ഇപ്പോള്‍ വലിയ താല്‍പര്യം ഇല്ലാത്തതിനാല്‍ ആ വഴി അടഞ്ഞ് കിടക്കുകയാണ്.

തിരിച്ചടികള്‍ മാത്രം

തിരിച്ചടികള്‍ മാത്രം

യുഡിഎഫില്‍ എത്തിയതിന് ശേഷം പാര്‍ട്ടിക്ക് വലിയ തകര്‍ച്ചയാണ് ഉണ്ടായത് എന്ന കാര്യത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. ആകെയുള്ളത് ഒരു എംപി മാത്രമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലും പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ല. എക്കാലത്തും ആർഎസ്‌പിയെ പിളർത്തുകയും തളർത്തുകയും ചെയ്‌ത ചരിത്രമാണ്‌ കോൺഗ്രസിനുള്ളതെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

1999 ലും 2014 ലും

1999 ലും 2014 ലും

1999 ല്‍ ആര്‍എസ്പിയെ പിളര്‍ത്തിയത് കോണ്‍ഗ്രസാണ്. 2014ലും ആർഎസ്‌പിയെ യുഡിഎഫിൽ എത്തിക്കാൻ ചരടുവലിച്ച ചില ആർഎസ്‌പി നേതാക്കൾക്ക്‌ കോൺഗ്രസിന്റെ പൂർണ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ഇതിന് ശേഷം നിയമസഭയില്‍ മാത്രമല്ലത്രിതല പഞ്ചായത്തിലും സഹകരണ സ്ഥാപനങ്ങളിലും ഉണ്ടായിരുന്ന പ്രാതിനിധ്യവും നാമ മാത്രമായി ചുങ്ങി.

ശക്തി കേന്ദ്രങ്ങളില്‍ പോലും

ശക്തി കേന്ദ്രങ്ങളില്‍ പോലും

കൊല്ലത്തെ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും ഇപ്പോള്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇരവിപുരം മണ്ഡലത്തിൽ മുൻ മന്ത്രി ബാബു ദിവാകരൻ എല്‍ഡിഎഫിലെ സിറ്റിങ് എംഎല്‍എ എം നൗഷാദിനോട് 28344 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഒരു കാലത്ത് ആര്‍എസ്പിയുടെ കുത്തക മണ്ഡലമായിരുന്നു ഇരവിപുരം.

നേട്ടം കൊയ്തവര്‍

നേട്ടം കൊയ്തവര്‍

അതേസമയം, പാര്‍ട്ടി എല്‍ഡിഎഫ് വിട്ടപ്പോള്‍ അവിടെ തുടര്‍ന്ന കോവൂര്‍ കുഞ്ഞുമോന്‍ രണ്ട് തിരഞ്ഞെടുപ്പിലും വിജയിച്ചു. 3695 വോട്ടിനാണ് കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന്‍ തുടര്‍ച്ചയായ അഞ്ചാം തവണയും വിജയിച്ചു. മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സിപിഎം എടുക്കുന്ന ആത്മാര്‍ത്ഥതയുടെ പകുതി പോലും കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടാവുന്നില്ലെന്ന വിമര്‍ശനവും ശക്തമാണ്.

മാളവിക മോഹന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

cmsvideo
  Pinarayi government will have more youth in cabinet
  English summary
  kerala assembly election 2021: some leaders demanded that RSP leave the UDF
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X