കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് 14 നിയമസഭാ മണ്ഡലങ്ങളിലായി 28,19,710 സമ്മതിദായകർ, 4164 പോളിങ് ബൂത്തുകൾ

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ഒരുങ്ങി തലസ്ഥാന ജില്ല. ഇത്തവണ ജില്ലയിൽ തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണു വോട്ടെടുപ്പ്. ജില്ലയിൽ 14 നിയമസഭാ മണ്ഡലങ്ങളിലായി 28,19,710 സമ്മതിദായകർക്കാണു വോട്ടവകാശമുള്ളത്. വോട്ടെടുപ്പിനായി 4164 പോളിങ് ബൂത്തുകൾ സജ്ജമായിരിക്കുകയാണ്.

ജില്ലയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് 2,736 പോളിങ് ബൂത്തുകളാണുണ്ടായിരുന്നത്. എന്നാൽ ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരു ബൂത്തിൽ പരമാവധി ആയിരം പേർക്കു മാത്രമായി വോട്ടിങ് സൗകര്യം നിജപ്പെടുത്തിയതിനാൽ പുതിയായി 1,428 ഓക്‌സിലിയറി പോളിങ് ബൂത്തുകൾകൂടി തുറക്കേണ്ടിവന്നിട്ടുണ്ട്. ഇവയടക്കം ആകെ 4164 പോളിങ് ബൂത്തുകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്.

tvm

സമ്മതിദായകർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ ഈ പോളിങ് ബൂത്തുകളുടെ സമീപ പ്രദേശത്തുതന്നെയാണ് ഓക്‌സിലിയറി പോളിങ് ബൂത്തുകളും തുറന്നിട്ടുള്ളതെന്ന് ജില്ലാ ഇലക്ഷൻ ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.

ജില്ലയിലെ ഓരോ മണ്ഡലങ്ങളിലേയും സമ്മതിദായകരുടെ എണ്ണം

(നിയമസഭാ മണ്ഡലം - പുരുഷന്മാർ - സ്ത്രീകൾ - ട്രാൻസ്‌ജെൻഡേഴ്‌സ് - ആകെ)
വർക്കല - 87,074 - 1,00,572 - 0 - 1,87,646
ആറ്റിങ്ങൽ 92,461 - 1,09,660 - 2 - 2,02,123
ചിറയിൻകീഴ് - 91,124 - 1,08,093 - 3 - 1,99,220
നെടുമങ്ങാട് - 98,412 - 1,08,820 - 2 - 2,07,234
വാമനപുരം - 93,634 - 1,06,355 - 3 - 1,99,992
കഴക്കൂട്ടം - 93,159 - 1,01,205 - 1 - 1,94,365
വട്ടിയൂർക്കാവ് - 99,323 - 1,08,787 - 8 - 2,08,118
തിരുവനന്തപുരം - 98,731 - 1,04,565 - 23 - 2,03,319
നേമം - 98,952 - 1,05,279 - 9 - 2,04,240
അരുവിക്കര - 91,300 - 1,01,833 - 1 - 1,93,134
പാറശാല - 1,05,183 - 1,13,948 - 0 - 2,19,131
കാട്ടാക്കട - 93,750 - 1,02,072 - 5 - 1,95,827
കോവളം - 1,06,928 - 1,11,726 - 2 - 2,18,656
നെയ്യാറ്റിൻകര - 90,660 - 96,043 - 2 - 1,86,705
ആകെ - 13,40,691 - 14,78,958 - 61 - 28,19,710

ജില്ലയിലെ ഓരോ മണ്ഡലങ്ങളിലേയും പോളിങ് ബൂത്തുകളുടെ എണ്ണം

(നിയമസഭാ മണ്ഡലം മുഖ്യ പോളിങ് ബൂത്തുകൾ ഓക്‌സിലിയറി ബൂത്തുകൾ ആകെ ബൂത്തുകൾ)
വർക്കല 197 78 275
ആറ്റിങ്ങൽ 206 101 307
ചിറയിൻകീഴ് 199 104 303
നെടുമങ്ങാട് 210 90 300
വാമനപുരം 212 76 288
കഴക്കൂട്ടം 166 130 296
വട്ടിയൂർക്കാവ് 172 143 315
തിരുവനന്തപുരം 178 130 308
നേമം 181 130 311
അരുവിക്കര 210 55 265
പാറശാല 215 103 318
കാട്ടാക്കട 189 98 287
കോവളം 216 107 323
നെയ്യാറ്റിൻകര 185 83 268
ആകെ 2736 1428 4164

English summary
Kerala Assembly Election 2021: Thiruvananthapuram district ready for polling day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X