വടക്കൻ കേരളത്തിൽ 48 ൽ 32 ഇടത്തും എൽഡിഎഫ്; ഈ മണ്ഡലങ്ങളിൽ ഇക്കുറി അട്ടിമറിയോ?
കോഴിക്കോട്; ഭരണം നിലനിർത്തണമെങ്കിൽ വടക്കൻ കേരളത്തിലെ വിജയം ഇടതുപക്ഷത്തിന് നിർണായകമാണ്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മേഖലയിൽ കൂറ്റൻ വിജയം നേടാൻ എൽഡിഎഫിന് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ മണ്ഡലങ്ങൾ നിലനിർത്താൻ എൽഡിഎഫും പിടിച്ചെടുക്കാൻ യുഡിഎഫും തുനിഞ്ഞിറങ്ങിയതോടെ കടുത്ത പോരാട്ടത്തിനാണ് മലബാറിൽ വഴിയൊരുങ്ങിയിരിക്കുന്നത്.
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

48 ൽ 32 സീറ്റും
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ അഞ്ച് ജില്ലകളിൽ മലപ്പുറം ഒഴികെ ബാക്കി നാല് മണ്ഡലങ്ങളിലുമാണ് എൽഡിഎഫിന് മിന്നും വിജയം നേടാൻ സാധിച്ചത്. അതായത് ആകെയുള്ള 48 മണ്ഡലങ്ങളിൽ 32 ഇടത്തും വിജയിക്കാൻ സാധിച്ചു. യുഡിഎഫിന് ലഭിച്ചതാകട്ടെ 8 സീറ്റുകളും.

മലപ്പുറത്ത് 16 ൽ 12 ഉം നേടി
മലപ്പുറത്ത് ആകെയുള്ള 16 മണ്ഡലങ്ങളിൽ 12 ഇടത്തും ജയിച്ചത് യുഡിഎഫായിരുന്നു. ഇവിടെ എൽഡിഎഫിന് ലഭിച്ചത് വെറും നാല് സീറ്റുകളാണ്.
എന്നാൽ ഇത്തവണ പല മണ്ഡലങ്ങളിലും വമ്പൻ അട്ടിമറികൾക്കുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്. ഇതിൽ ശ്രദ്ധേയമാണ് കാസർഗോഡ് ജില്ലയിലെ മണ്ഡലങ്ങൾ. കഴിഞ്ഞ തവണ ജില്ലയിലെ ആകെയുള്ള 5 ൽ 3 സീറ്റ് എൽഡിഎഫും. യുഡിഎഫ് 2 സീറ്റുകളുമാണ് നേടിയത്.

മഞ്ചേശ്വത്ത് എന്ത്
ഇത്തവണ തീപാറുന്ന പോരാട്ടത്തിന് കളമൊരുങ്ങിയ മഞ്ചേശ്വരത്ത് എന്താകും ജനവിധിയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാൻ അരയും തലയും മുറുക്കി ബിജെപി ഇറങ്ങിയതോടെയാണ് മണ്ഡലം ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ തവണ 89 വോട്ടുകൾക്കായിരുന്നു ബിജെപി ഇവിടെ പരാജയപ്പെട്ടത്.

കാസർഗോഡും ബിജെപി പ്രതീക്ഷ
യുഡിഎഫിന്റെ മറ്റൊരു സിറ്റിംഗ് സീറ്റായ കാസർഗോഡും ബിജെപി അട്ടിമറി പ്രതീക്ഷ വെച്ച് പുലർത്തുന്നുണ്ട്.മഞ്ചേശ്വരത്തെ പോലെ തന്നെ കാസർഗോഡ് മണ്ഡലത്തിലും കഴിഞ്ഞ കുറച്ച് വർഷങ്ങളാണ് ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. സിപിഎം കോട്ടയായ ഉദുമയിലും കനത്ത പോരാട്ടത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിയിരിക്കുന്നത്. പെരിയ ഇരട്ടകൊല ഉൾപ്പെടെയുള്ള വിഷയമാണ് യുഡിഎഫ് ഇവിടെ പ്രചരണത്തിന് ഉപയോഗിച്ചത്.

കണ്ണൂരിലെ 11 മണ്ഡലങ്ങൾ
കണ്ണൂർ ജില്ലയിൽ 11 മണ്ഡലങ്ങളാണ് ഉള്ളത്. ഇതിൽ 2016 ൽ മൂന്ന് മണ്ഡലങ്ങളിലാണ് യുഡിഎഫ് വിജയിച്ചത്. 10 ഇടത്ത് എൽഡിഎഫിനും വിജയിക്കാനായി.ഇത്തവണ പക്ഷേ ആറ് സീറ്റുകളിൽ ശക്തമായ മത്സരമാണ് നടക്കുന്നത്.
യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ് ഇരിക്കൂറും അഴിക്കോടും എൽഡിഎഫ് സീറ്റുകളായ കണ്ണൂരും തലശേരിയുമാണ് പോരാട്ടം മുറുകിയിരിക്കുന്നത്.

ഇരിക്കൂറ് ഗ്രൂപ്പ് പോര്
39 വർഷം കെസി ജോസഫ് ജയിച്ച ,കോൺഗ്രസിന്റെ കുത്തക മണ്ഡലമാണ് ഇരിക്കൂർ. ഇത്തവണ കെസി ജോസഫ് മത്സര രംഗത്ത് ഇല്ല. സ്ഥാനാർത്ഥി തർക്കമാണ് യുഡിഎഫിന് പ്രതിസന്ധി തീർത്തത്. പരമ്പരാഗതമായി എ ഗ്രൂപ്പിന്റെ സീറ്റായ ഇരിക്കൂറിൽ ഗ്രൂപ്പ് നോമിനി സോണി സെബാസ്റ്റ്യന് നൽകാതെ സജീവ് ജോസഫിന് സീറ്റ് നൽകിയതാണ് തർക്കത്തിന് വഴിവെച്ചത്. ഇത് തങ്ങൾക്ക് അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് എൽഡിഎഫ്.

അഴിക്കോടും കണ്ണൂരും
കെഎം ഷാജിയുടെ അഴിക്കോടും യുഡിഎഫിനെ പൂട്ടാനുറച്ചുള്ള ശക്തമായ പ്രചരണങ്ങളാണ് സിപിഎം നടത്തിയത്. കെ സുധാകരൻ എംപിയുടെ വീടിരിക്കുന്ന കണ്ണൂർ മണ്ഡലത്തിലും ഇത്തവണ മത്സരം പ്രവചനാതീതമാണ്. 2016 ൽ കപ്പിനും ചുണ്ടിനുമിടയിലാണ് കാലങ്ങളായി സൂക്ഷിച്ച മണ്ഡലം യുഡിഎഫിന് കൈവിട്ടത്.ഇത്തവണയും മത്സരം കോൺഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രനും സതീശൻ പാച്ചേനിയും തമ്മിലാണ്.

രാഹുൽ ഗാന്ധിയുടെ വരവോടെ
രാഹുൽ ഗാന്ധിയുടെ വരവ് കോഴിക്കോട് , വയനാട് ജില്ലകളിൽ മുന്നേറ്റമുണ്ടാക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ കൽപ്പറ്റ, മാനന്തവാട്, ബത്തേരി മണ്ഡലങ്ങളിൽ നേരിയ ഭൂരിപക്ഷം മാത്രമാണ് യുഡിഎഫിന് ഉണ്ടായിരുന്നത്. മാത്രമല്ല തിരഞ്ഞെടുപ്പിനോട് അടുത്ത് ചില മുതിർന്ന നേതാക്കൾ ഉൾപ്പെടെ പാർട്ടി വിട്ടതും കോൺഗ്രസിന് ക്ഷീണമായിരുന്നു.

മറികടക്കാനാകുമെന്ന്
കെപി അനിൽ കുമാർ. കെപിസിസി സെക്രട്ടറി എംഎസ് വിശ്വനാഥൻ, കെസി റോസക്കുട്ടി എന്നിവരായിരുന്നു രാജിവെച്ചത്. അതേസമയം ഇത്തരം തിരിച്ചടികളെല്ലാം രാഹുൽ പ്രഭാവത്തിലടെ മറികടക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.കോഴിക്കോട് ജില്ലയിൽ ഇത്തവണ നാദാപുരം, കോഴിക്കോട് നോർത്ത്, കൊടുവള്ളി, കുറ്റ്യാടി, വടകര മണ്ഡലങ്ങളിൽ ശക്തമായ മത്സരമാണ്.

ഉറ്റുനോക്കപ്പെടുന്നത്
നോർത്തിൽ ഇക്കുറി സിപിഎമ്മിൻറെ എ പ്രദീപ് കുമാർ മത്സരത്തിനില്ല. ഇവിടെ യുഡിഎഫിനായി കെഎസ്യു നേതാവ് കെഎം അഭിജിത്ത് ആണ് മത്സരിക്കുന്നത്. കോഴിക്കോട് സൗത്ത് വിട്ട് കൊടുവള്ളിയിൽ മത്സരിക്കുന്ന എംകെ മുനീറിന് ജയിച്ച് കയറാനാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

നിലമ്പൂരിൽ
ഇത്തവണ മലപ്പുറത്ത് പല മണ്ഡലങ്ങളിലും മത്സരം പ്രവചനാതീതമാണ്. കഴിഞ്ഞ തവണ നേടിയതിനേക്കാൾ മൂന്ന് സീറ്റുകൾ അധികമായി നേടണമെന്നതാണ് എൽഡിഎഫ് ലക്ഷ്യം. അതേസമയം കൈയ്യിൽ ഉള്ള മണ്ഡലങ്ങൾ നഷ്ടപ്പെടാതിരിക്കാനുള്ള പ്രത്യേക ശ്രദ്ധ ഇടതുപക്ഷം പുലർത്തുന്നുണ്ട്.പിവി അൻവറിന്റെ നിലമ്പൂരിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം ഇടതുമുന്നണി കാഴ്ച വെച്ചിരുന്നുവെങ്കിലും അടിയൊഴിക്കുകൾ ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

ആശങ്കയോടെ
സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കങ്ങൾ പൊന്നാനിയിലും ഇടതുപക്ഷത്തിന്റെ ആശങ്ക ഉയർത്തുന്നുണ്ട്.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ എ.എം.രോഹിത്തും എൽഡിഎഫിന്റെ പി നന്ദകുമാറും എൻഡിഎയ്ക്കായി ബിഡിജെഎസ് സ്ഥാനാർത്ഥി സുബ്ര്ഹമണ്യൻ ചുങ്കപ്പള്ളിയും ആണ് മണ്ഡലത്തിൽ മത്സരിക്കുന്നത്.

തവനൂരിൽ
ജില്ലയില്‍ ഏറ്റും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തവനൂര്‍.ഫിറോസ് കുന്നംപറമ്പില്‍ എന്ന ജീവകാരുണ്യപ്രവര്‍ത്തകന്റെ സ്ഥാനാര്‍ഥിത്വത്തോടെ കടുത്ത മത്സരത്തിലേക്കാണ് മണ്ഡലത്തിൽ കാര്യങ്ങൾ മാറിയിരിക്കുന്നത്.