കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറനാടിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാവാൻ യു ഷറഫലി; ഐഎം വിജയനെ കളത്തിലിറക്കാൻ തന്ത്രവുമായി കോൺഗ്രസും

Google Oneindia Malayalam News

മലപ്പുറം; നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ചർച്ചകളിലേക്ക് മുന്നണികൾ അനൗപചാരികമായി കടന്ന് കഴിഞ്ഞു. ഭരണതുടർച്ചയ്ക്കായി എൽഡിഎഫ് തന്ത്രം മെനയുമ്പോൾ ഏത് വിധേനയും പിണറായി സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങളാണ് യുഡിഎഫ് നടത്തുന്നത്. ഇത്തവണ ഭരണം ലഭിക്കാൻ പല പുതിയ പരീക്ഷണങ്ങളും നടത്താനാണ് യുഡിഎഫ് ഒരുങ്ങുന്നത്.പുതുമുഖങ്ങളേയും ഒപ്പം യുവാക്കളേയും പ്രമുഖരേയുമെല്ലാം രംഗത്തിറക്കാനാണ് യുഡിഎഫ് ആലോചന.

സമാന രീതിയിലുള്ള ചർച്ചകൾ എൽഡിഎഫും തുടക്കം കുറിച്ച് കഴിഞ്ഞു. ഇതോടെ ഇന്ത്യൻ ഫുട്ബോളിന്റെ അമരക്കാരായ ഐഎം വിജയനേയും യു ഷറഫലിയേയും കളത്തിലിറക്കാനാണ് ഇരുമുന്നണികളും ഒരുങ്ങുന്നത്.മലപ്പുറത്തും പാലക്കാടുമാണ് ഇരുവരേയും മുന്നണികൾ പരീക്ഷിക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. വിശദാംശങ്ങളിലേക്ക്

ലീഗിന്റെ ഉരുക്കുകോട്ട

ലീഗിന്റെ ഉരുക്കുകോട്ട

ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് തരംഗത്തിനിടയിലും യുഡിഎഫിന് പിടിച്ച് നിൽക്കാൻ കഴിഞ്ഞ ജില്ലകളിൽ ഒന്നാണ് മലപ്പുറം. മുസ്ലീം ലീഗിന്റെ ഉരുക്ക് കോട്ടയിൽ ഒരത്ഭുതവും ഇക്കുറിയും നടന്നില്ല. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കൂടുതൽ മണ്ഡലങ്ങളിൽ ഭരണം പിടിക്കാനുള്ള നീക്കത്തിലാണ് എൽഡിഎഫ്.

7 മണ്ഡലങ്ങളിൽ

7 മണ്ഡലങ്ങളിൽ

കഴിഞ്ഞ നിയസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 16 മണ്ഡലങ്ങളിൽ 12 ഉം മുസ്ലീം ലീഗായിരുന്നു തൂത്തുവാരിയത്. നാല് മണ്ഡലങ്ങളിൽ മാത്രമാണ് എൽഡിഎഫിന് വിജയിക്കാനായത്.
ഇത്തവണ ജില്ലയിൽ 7 മണ്ഡലങ്ങളിലാണ് എൽഡിഎഫ് വിജയ പ്രതീക്ഷ പുലർത്തുന്നത്. ഇതിലൊന്നാണ് മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയായ ഏറനാട് മണ്ഡലം.

യു ഷറഫലിയെ മത്സരിപ്പിക്കും

യു ഷറഫലിയെ മത്സരിപ്പിക്കും

നിലവിൽ പികെ ബഷീർ ആണ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ. കഴിഞ്ഞ തവണ 12893 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബഷീർ വീണ്ടും തുടർഭരണം ഉറപ്പിച്ചിരുന്നത്. എന്നാൽ ഇത്തവണ ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റനും ആർആർആർഎഫ് കമാന്ററുമായ അരീക്കോട് തെരട്ടമ്മൽ സ്വദേശി യു ഷറഫലിയെ മത്സരിപ്പിക്കാനാണ് സിപിഎം ഒരുങ്ങുന്നത്.

ആദ്യ പ്രതികരണം

ആദ്യ പ്രതികരണം

ഷറഫലിയെ സ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള ആലോചനകൾ തുടക്കം മുതൽ തന്നെ എൽഡിഎഫിൽ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം മത്സരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നില്ല. അടു ത്തിടെ സർവിസിൽ നിന്ന് വിരമിച്ച ഷറഫലി ഐപിഎസിന് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതിയിൽ പരിഗണനയിൽ ആണെന്നതായിരുന്നു തടസവാദമായി അദ്ദേഹം ഉയർത്തിയിരുന്നത്.

സന്നദ്ധത അറിയിച്ചു

സന്നദ്ധത അറിയിച്ചു

എന്നാൽ ഇപ്പോൾ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഫുട്ബോളിന്‍റെ ഈറ്റില്ലമായ അരീക്കോട്,ഊർ ങ്ങാട്ടിരി, എടവണ്ണ, കീഴുപറമ്പ്, കാവനൂർ, ചാലി യാര്‍, കുഴിമണ്ണ പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന ഏറനാട്ടിൽ യു ഷറഫലിയിലൂടെ നേട്ടം കൊയ്യാമെന്നാണ് സിപിഎം പ്രതീക്ഷ.

സ്വതന്ത്രരെ

സ്വതന്ത്രരെ

സിപിഐയുടെ കയ്യിലാണ് മണ്ഡലമെങ്കിലും ഇവിടെ സ്വതന്ത്രരാണ് മത്സരത്തിന് ഇറങ്ങാറുള്ളത്.
കഴിഞ്ഞ തവണ മണ്ഡലത്തിൽ കെടി അബ്ദുറഹ്മാനായിരുന്നു സ്ഥാനാർത്ഥി. അന്ന് പികെ ബഷീറിനോട് 56155 വോട്ടുകളായിരുന്നു അബ്ദുറഹ്മാൻ നേടിയത്. ഇത്തവണ ബഷീർ ഏറനാട്ടിൽ മത്സരിച്ചേക്കില്ലെന്നാണ് സൂചന.

മഞ്ചേരി മണ്ഡലത്തിൽ

മഞ്ചേരി മണ്ഡലത്തിൽ

പികെ ബഷീർ ഇക്കുറി മഞ്ചേരി മണ്ഡലത്തിലായിരിക്കും മത്സരിച്ചേക്കുക. അങ്ങനെയെങ്കിൽ ബഷീറിന് പകരം രാജ്യസഭ അംഗത്വ കാലാവധി തീരുന്ന പിവി അബ്ദുൾ വഹാബിനെയാണ് ലീഗ് മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത്.അതേസമയം യു ഷറഫലിയെ എൽഡിഎഫ് ഇറക്കിയാൽ ഐഎം വിജയനെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് യുഡിഎഫ്.

കോങ്ങാട് പരിഗണിക്കുന്നത്

കോങ്ങാട് പരിഗണിക്കുന്നത്

അതേസമയം ഏറനാട് പകരം സംവരണ മണ്ഡലമായ കോങ്ങാട് ആണ് ഐഎം വിജയനെ കോൺഗ്രസ് നേതൃത്വം പരീക്ഷിക്കാനൊരുങ്ങുന്നത്. കോങ്ങാടിൽ നിന്നും തുടർച്ചയായി രണ്ട് തവണ നിയമസഭയിലേക്ക് ജയിച്ച കെവി വിജയദാസ് അടുത്തിടെ കൊവിഡ് ബാധിച്ചതിന് പിന്നാലെ മരിച്ചിരുന്നു.

ജനകീയ നേതാവ്

ജനകീയ നേതാവ്

ഇതോടെ വിജയദാസിനോളം ജനകീയനായ നേതാവിനെ സ്ഥാനാർത്ഥിയായി തേടുകയാണ് സിപിഎം ഇവിടെ. കൂടാതെ മന്ത്രി എകെ ബാലൻ മത്സരിക്കുന്ന തരൂരും വിജയന് വേണ്ടി പരിഗണിക്കുന്നുണ്ട്. ഇക്കുറി തരൂരിൽ ബാലന് പകരം മറ്റൊരു നേതാവിനെയാണ് സിപിഎം പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ അനുകൂലമാണ് സാഹചര്യം എന്നാണ് കോൺഗ്രസ് കരുതുന്നത്.

തയ്യാറായില്ല

തയ്യാറായില്ല

അതേസമയം മത്സരിക്കാൻ ആവശ്യപ്പെട്ട് ഐഎം വിജയനെ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമീപിച്ചെങ്കിലും അദ്ദേഹം അനുകൂല പ്രതികരണമല്ല നടത്തിയതെന്നാണ് സൂചന. ഐഎം വിജയനല്ലെങ്കിൽ മറ്റ് ചില പ്രമുഖരുടെ പേരുകളാണ് ഇവിടേയ്ക്കായി പരിഗണിക്കുന്നത്.

ധർമജനെ ഇറക്കിയാലും കോൺഗ്രസിന് രക്ഷയില്ലെന്ന് സിപിഎം; തടയിടാൻ സച്ചിൻ ദേവ്,ആത്മവിശ്വാസം വോട്ട് കണക്കിൽധർമജനെ ഇറക്കിയാലും കോൺഗ്രസിന് രക്ഷയില്ലെന്ന് സിപിഎം; തടയിടാൻ സച്ചിൻ ദേവ്,ആത്മവിശ്വാസം വോട്ട് കണക്കിൽ

ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നെങ്കിൽ പോകാമായിരുന്നു; പങ്കെടുത്തില്ലേങ്കിലും സന്തോഷ ദിവസമെന്ന് കെസി വേണുഗോപാൽഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നെങ്കിൽ പോകാമായിരുന്നു; പങ്കെടുത്തില്ലേങ്കിലും സന്തോഷ ദിവസമെന്ന് കെസി വേണുഗോപാൽ

Recommended Video

cmsvideo
Actor Dharmajan Bolgatty likely to contest assembly polls as Congress candidate

English summary
Kerala assembly election 2021: UDF and LDF to contest footballers U Sharaf ali and IM Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X