Get Updates
Get notified of breaking news, exclusive insights, and must-see stories!

വാളയാർ പെൺകുട്ടികളുടെ അമ്മയും തിരഞ്ഞെടുപ്പിൽ; മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് മത്സരിക്കും

സ്വതന്ത്രയായിട്ടാകും മത്സരിക്കുകയെന്നും അവർ തൃശൂരിൽ പറഞ്ഞു

പാലക്കാട്: വാളയറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മയും നിയമസഭാ തിരഞ്ഞെടുപ്പ് മത്സരരംഗത്തേക്ക്. മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് മത്സരിക്കുമെന്ന് അവർ പ്രഖ്യാപിച്ചു. സ്വതന്ത്രയായിട്ടാകും മത്സരിക്കുകയെന്നും അവർ തൃശൂരിൽ പറഞ്ഞു. കുടുംബത്തിനൊപ്പം നിൽക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയർത്താൻ ലഭിക്കുന്ന അവസരമാണിതെന്നും അവർ കൂട്ടിച്ചേർത്തു.

Walayar

വാളയാർ കേസിന്റെ അന്വേഷണം അട്ടിമറിച്ച പൊലീസ് ഓഫീർമാർക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ നേരത്തെ തലമുണ്ഡനം ചെയ്യുന്നതടക്കമുള്ള പ്രതിഷേധ പരിപാടികളുമായി അവ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്‍പെങ്കിലും പൊലീസിനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ തൊട്ടടുത്ത ദിവസം തല മുണ്ഡനം ചെയ്ത് കേരളത്തിലെ അമ്മമാര്‍ക്കിടയിലേക്ക് ഇറങ്ങുമെന്നു കുട്ടികളുടെ അമ്മ അറിയിച്ചിരുന്നു.

Recommended Video

cmsvideo
    കേരള: മുഖ്യമന്ത്രിക്കെതിരെ ധർമടത്ത് മത്സരിക്കും; വാളയാർ പെൺകുട്ടികളുടെ അമ്മ

    അതേസമയം 14 ജില്ലകളിലും സഞ്ചരിച്ചു ജനങ്ങളോട് സര്‍ക്കാര്‍ നീതികേട് വിവരിക്കുമെന്ന് അമ്മ അറിയിച്ചിരുന്നു. അവർ നയിക്കുന്ന നീതിയാത്ര കാസർകോട് നിന്ന് ആരംഭിച്ചു. കാസർകോട് നിന്ന് പാറശ്ശാല വരെയാണ് നീതിയാത്ര. വാളയാർ നീതി സമര സമിതിയുടെ ആഭിമുഖ്യത്തിലാണ് നീതിയാത്ര. സി ആർ നീലകണ്ഠൻ, വിളയോടി വേണുഗോപാൽ അടക്കമുള് സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ ജാഥയിൽ പങ്കെടുക്കും.

    ലോക്ക്ഡൗണില്‍ നിശ്ചലമായി നാഗ്പൂർ- ചിത്രങ്ങള്‍ കാണാം

    ധർമ്മടത്ത് ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്ത കോൺഗ്രസിന്റെ നിലപാട് എന്തെന്നാണ് ഇനി അറിയേണ്ടത്. നേരത്തെ ഫോർവേർഡ് ബ്ലോക്കിന് സീറ്റ് നൽകിയിരുന്നെങ്കിലും പിണറായിക്കെതിരെ മത്സരിക്കാനില്ലെന്ന് അവർ അറിയിച്ചതോടെ കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു. ഇവിടെ പകരം സ്ഥാനാർഥിക്കുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് വാളയാർ പെൺകുട്ടികളുടെ അമ്മ മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ പ്രത്യേക സാഹചര്യത്തിൽ കോൺഗ്രസ് ഇവർക്ക് പിന്തുണ നൽകാനുള്ള സാധ്യതയും കൂടുതലാണ്.

    അഴക് നിറച്ച് സാക്ഷി അഗർവാൾ; ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+