ബ്രിട്ടാസും നികേഷും സിപിഎം സ്ഥാനാര്‍ത്ഥികളാകും? മത്സരിക്കുന്നത് കണ്ണൂരില്‍ നിന്ന്..
കണ്ണൂര്‍: വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മാധ്യമപ്രവര്‍ത്തകരായ ജോണ്‍ ബ്രിട്ടാസും എംവി നികേഷ് കുമാറും മത്സരിച്ചേക്കും. സിപിഎം രാജ്യസഭാ എം പിയായ ജോണ്‍ ബ്രിട്ടാസും സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന നികേഷ് കുമാറും കണ്ണൂരില്‍ നിന്നായിരിക്കും ജനവിധി തേടുക. ബ്രിട്ടാസ് പേരാവൂരില്‍ നിന്നായിരിക്കും മത്സരിക്കുക എന്നാണ് വിവരം.
നിലവില്‍ കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫാണ് പേരാവൂരിലെ എം എല്‍ എ. 2011 മുതല്‍ സണ്ണി ജോസഫാണ് പേരാവൂരില്‍ നിന്ന് ജയിച്ച് വരുന്നത്. പരമ്പരാഗതമായി യു ഡി എഫ് മണ്ഡലമാണ് പേരാവൂര്‍. എന്നാല്‍ 2006 ല്‍ കെ കെ ശൈലജ ഇവിടെ നിന്ന് മത്സരിച്ച് വിജയിച്ചിരുന്നു. ഇത്തവണയും സണ്ണി ജോസഫ് തന്നെയായിരിക്കും യു ഡി എഫിന്റെ സ്ഥാനാര്‍ത്ഥി എന്നാണ് വിവരം.

എന്നാല്‍ കഴിഞ്ഞ തവണ സണ്ണി ജോസഫിന്റെ ഭൂരിപക്ഷം നന്നായി കുറഞ്ഞിരുന്നു. 3172 ആയിരുന്നു സണ്ണി ജോസഫിന് 2021 ല്‍ ലഭിച്ച ഭൂരിപക്ഷം. രാജ്യസഭാ എം പിയായി ബ്രിട്ടാസിന് ഒരു വര്‍ഷം കൂടിയാണ് ബാക്കിയുള്ളത്. ബ്രിട്ടാസ് മത്സരിക്കാനെത്തിയാല്‍ മണ്ഡലം പിടിക്കാമെന്നാണ് സിപിഎം വിലയിരുത്തല്‍. പേരാവൂര്‍ മണ്ഡലത്തില്‍ എട്ട് പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയും ആണ് ഉള്ളത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്ന് പഞ്ചായത്തില്‍ മാത്രമാണ് എല്‍ ഡി എഫിന് ജയിക്കാനായത്. ഇരിട്ടി മുനിസിപ്പാലിറ്റിയിലും ഇടതിന് ജയിക്കാനായിരുന്നു. അഞ്ച് പഞ്ചായത്തുകള്‍ യുഡിഎഫിനൊപ്പമാണ്. ഇതില്‍ മൂന്ന് പഞ്ചായത്ത് യുഡിഎഫ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. അതേസമയം തളിപ്പറമ്പില്‍ നികേഷ് കുമാര്‍ മത്സരിക്കാന്‍ സാധ്യത കൂടുതലാണ്.
നിലവില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് തളിപ്പറമ്പ് എം എല്‍ എ. പാര്‍ട്ടി സെക്രട്ടറിയായതിനാല്‍ ഇത്തവണ ഗോവിന്ദന് മത്സരിക്കില്ല എന്നുറപ്പാണ്. 2021 ല്‍ 22989 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഗോവിന്ദന്റെ വിജയം. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 52.14 ശതമാനം വോട്ടും ഗോവിന്ദനാണ് ലഭിച്ചത്. സിപിമ്മിന്റെ സംസ്ഥാനത്തെ തന്നെ ഉറച്ച കോട്ടകളിലൊന്നാണ് തളിപ്പറമ്പ്.
1970 ല്‍ മാത്രമാണ് ഇവിടെ കോണ്‍ഗ്രസിന് വിജയിക്കാനായത്. പിന്നീട് 1977 മുതല്‍ തുടര്‍ച്ചയായി സിപിഎമ്മാണ് ഇവിടെ നിന്ന് വിജയിച്ച് വരുന്നത്. നികേഷിന്റെ പിതാവ് എംവി രാഘവന് സിപിഎമ്മിലായിരുന്നപ്പോള്‍ വിജയിച്ച് എംഎല്‍എയായത് തളിപ്പറമ്പില്‍ നിന്നായിരുന്നു. 2016 ല്‍ നികേഷ് കുമാര്‍ അഴീക്കോട് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചിരുന്നു. എന്നാല്‍ കെഎം ഷാജിയോട് പരാജയപ്പെട്ടു.
നിലവില്‍ മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് സമ്പൂര്‍ണ രാഷ്ട്രീയ പ്രവര്‍ത്തകനായ നികേഷ് കുമാര്‍ ഇപ്പോള്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ്. 1996 ല്‍ ഏഷ്യാനെറ്റില്‍ വാര്‍ത്താ റിപ്പോര്‍ട്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച നികേഷ് പിന്നീട് 2003-ല്‍ ഇന്ത്യാവിഷനിലേക്ക് മാറി. മലയാള ദൃശ്യ മാധ്യമ രംഗത്തെ വാര്‍ത്താ അവതരണത്തില്‍ പുതിയ ശൈലി കൊണ്ടുവരുന്നത് നികേഷ് കുമാറാണ്.
ഇന്ത്യാവിഷന് ശേഷം റിപ്പോര്‍ട്ടര്‍ ടി വി ചാനല്‍ ആരംഭിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയുടെ മുന്‍ മാനേജിംഗ് ഡയറക്ടറാണ്. ദേശാഭിമാനിയിലൂടെയും ആകാശവാണിയിലൂടേയും മാധ്യമ പ്രവര്‍ത്തനം ആരംഭിച്ച ബ്രിട്ടാസ് ദീര്‍ഘകാലമായി സിപിഎം ചാനലായ കൈരളി ചാനലിന്റെ മാനേജിങ്ങ് ഡയരക്ടറും എഡിറ്ററുമാണ്. 2011 മേയ് 4 മുതല്‍ 2013 മാര്‍ച്ച് 2 വരെ ഏഷ്യാനെറ്റ് കമ്യൂണിക്കേഷന്‍സിന്റെ ബിസിനസ് ഹെഡായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
-
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
പാലായിൽ ഇക്കുറി തീപ്പാറും പോരാട്ടം; തിരിച്ചുപിടിക്കാൻ ജോസ്, നിലനിർത്താൻ കാപ്പൻ, അത്ഭുതം കാട്ടാൻ ഷോണും! -
നിയമസഭാ തിരഞ്ഞെടുപ്പ്; ഹോം വോട്ടിങ് തുടങ്ങി, നാലര ലക്ഷം വോട്ടര്‍മാര്‍, സംഘം വീട്ടിലെത്തും -
'നുണേശനാണോ നുണറായിയാണോ കൂടുതൽ .യോജിക്കുന്നതെന്ന് നോക്കാം';വിഡി സതീശൻ -
'അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി' എന്ന് പറയുന്ന മുഖ്യമന്ത്രി;വിമർശിച്ച് കെസി വേണുഗോപാൽ -
വട്ടിയൂർക്കാവിൽ കൂലിക്ക് ആളെ കൊണ്ടുവന്നിട്ടല്ല ഞാൻ രണ്ട് തവണ ജയിച്ചത്'; കെ മുരളീധരൻ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
ഡീൽ പ്രചാരണം രാഷ്ട്രീയ വഞ്ചനയ്ക്കുള്ള മുൻകൂർ ജാമ്യം; മറുപടിയുമായി തോമസ് ഐസക്











Click it and Unblock the Notifications