എല്‍ഡിഎഫിന് ബിജെപിയുടെ രഹസ്യ പിന്തുണ! ജഗദീഷ് ഇക്കാര്യം അറിഞ്ഞത് സിനിമാക്കാരില്‍ നിന്നെന്ന്
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആളാണ് സിനിമ താരം ഗണേഷ് കുമാര്‍. മുന്നണി വിട്ട ഗണേഷ് കുമാറിനെ അട്ടിമറിക്കാന്‍ പത്തനാപുരത്ത് കോണ്‍ഗ്രസ് ജഗദീഷിനെ രംഗത്തിറക്കുകയായിരുന്നു.
അന്ന് ബിജെപി രംഗത്തിറക്കിയത് ഭീമന്‍ രഘുവിനേയും. യുഡിഎഫില്‍ ആയിരുന്നതിനേക്കാള്‍ ഭൂരിപക്ഷം കൂട്ടിയായിരുന്നു അത്തവണ കെബി ഗണേഷ് കുമാറിന്റെ വിജയം. എന്തായാലും ഇത്തവണ ജഗദീഷ് കോണ്‍ഗ്രസിന് വേണ്ടി മത്സര രംഗത്തില്ല. പക്ഷേ, എല്‍ഡിഎഫും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ട് എന്നാണ് ജഗദീഷ് പറയുന്നത്. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

സിനിമാക്കാര്‍ പറഞ്ഞത്
ഇടതുപക്ഷവും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ട് എന്ന് ജഗദീഷ് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത് എന്നൊരു ചോദ്യമാണ്. അതിന് അദ്ദേഹത്തിന്റെ ഉത്തരമാണ് ശരിക്കും ഞെട്ടിക്കുന്നത്. ഇടതുപക്ഷത്തുള്ള ചില സിനിമ പ്രവര്‍ത്തകരാണത്രെ ജഗദീഷിനോട് ഇക്കാര്യം പറഞ്ഞത്. ബാലശങ്കറിന്റെ പ്രതികരണത്തോടെ അത് വെളിപ്പെട്ടുവെന്നും ജഗദീഷ് പറയുന്നു.

സിപിഎം ട്രാപ്പില്‍ വീണു
ബിജെപിയുടെ ട്രാപ്പില്‍ സിപിഎം വീഴുകയായിരുന്നു എന്നാണ് ഇതിനോട് ചേര്‍ത്തുകൊണ്ട് ജഗദീഷ് പറയുന്ന മറ്റൊരു കാര്യം. കോണ്‍ഗ്രസ് മുക്ത ഭാരതം എന്നതാണ് ബിജെപിയുടെ മുദ്രാവാക്യം. അതിന് പിന്തുണ നല്‍കിയതോടെയാണ് സിപിഎം ട്രാപ്പില്‍ വീണത് എന്നാണ് ജഗദീഷിന്റെ വിലയിരുത്തല്‍.

നല്ല ഭരണാധികാരിയല്ല
പിണറായി വിജയന്‍ നല്ല ഭരണാധികാരിയല്ല എന്ന് പറയാതെ പറയുന്നുണ്ട് ജഗദീഷ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെട്ട അഴിമതി മേല്‍ തട്ടിലെ അഴിമതിയാണ്. എന്നാല്‍ അത് അറിഞ്ഞില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് നല്ല ഭരണാധികാരിയുടെ ലക്ഷ്ണമല്ലെന്നാണ് ജഗദീഷിന്റെ വിലയിരുത്തല്‍.

പിന്‍വാതില്‍ നിയമനം
ഇടതുസര്‍ക്കാരിന്റെ കാലത്തെ പിന്‍വാതില്‍ നിയമനങ്ങള്‍ എന്ന ആരോപണവും വിമര്‍ശന വിധേയമാക്കുന്നുണ്ട് ജഗദീഷ്. താനും ഒരു കോളേജ് അധ്യാപകനായിരുന്നു എന്നും കാലടിയിലേയും കാലിക്കറ്റിലേയും പിന്‍വാതില്‍ നിയമനങ്ങളെ കുറിച്ച് കുറേകാലമായി കേള്‍ക്കുന്നതാണെന്നും ജഗദീഷ് പറയുന്നു. ഇടതുപക്ഷത്തെ യുവ നേതാക്കളുടെ ഭാര്യമാര്‍ക്ക് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളെ കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്.

ഇത്തവണയും തയ്യാറായിരുന്നു
കഴിഞ്ഞ തവണ പത്താനപുരത്ത് കോണ്‍ഗ്രസിന്റെ താര സ്ഥാനാര്‍ത്ഥിയായിരുന്നു ജഗദീഷ്. ഇത്തവണയും ജഗദീഷ് മത്സരിക്കാന്‍ തയ്യാറായിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ജ്യോതികുമാര്‍ ചാമക്കാലയെ ആണ് കോണ്‍ഗ്രസ് ഇത്തവണ പത്തനാപുരത്ത് നിയോഗിച്ചത്.












Click it and Unblock the Notifications