Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശേരിയില്‍ ബിജെപിയുടെ വോട്ട് വേണ്ട, കേരളത്തില്‍ യുഡിഎഫിന് അനുകൂല സാഹചര്യം: താരിഖ് അന്‍വര്‍

കോഴിക്കോട്: കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ മാത്രമേ സാമ്പത്തിക വികസവും വ്യവസായിക വികസനവും ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

kerala

സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് പോലും സ്വര്‍ണക്കടത്ത് ആരോപണം നേരിടുന്നു. കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നടന്നത് അഴിമതി ഭരണമാണ്. ഇരട്ട വോട്ടിന് പിന്നില്‍ സിപിഎമ്മാണ്. വോട്ടര്‍ പട്ടികയില്‍ അവര്‍ കൃത്രിമം കാട്ടി. ശബരിമല വിഷയത്തില്‍ ജനവികാരത്തോടൊപ്പമാണ് കോണ്‍ഗ്രസ് നേതാക്കളെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ട് നേടുന്നതിന് വേണ്ടി ബിജെപി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത തലശേരിയിലെ ബിജെപി വോട്ട് കോണ്‍ഗ്രസിന് വേണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം, തലശേരി മണ്ഡലത്തില്‍ ബിജെപിയുടെ പിന്തുണ വേണ്ടെന്ന നിലപാട് സ്വീകരിച്ച് സ്വതന്ത്രനായി മത്സരിക്കുന്ന സിഒടി നസീര്‍ ്. നാമനിര്‍ദേശ പത്രികയിലെ സാങ്കേതിക പിഴവ് മൂലം നാമനിര്‍ദേശ പത്രിക തള്ളിയതിനെ തുടര്‍ന്നാണ് തലശ്ശേരിയില്‍ എന്‍ഡിഎയ്ക്ക് ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലാതായത്. ഇതോടെയാണ് സിഒടി നസീറിനെ പിന്തുണയ്ക്കുന്നതായി ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പിന്തുണ വേണ്ടെന്ന് സിഒടി നസീര്‍ അറിയിക്കുകയായിരുന്നു.

കഴക്കൂട്ടത്ത് യോഗി ആദിത്യനാഥിന്റെ റോഡ് ഷോ, ചിത്രങ്ങൾ കാണാം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പിന്തുണയ്ക്കുന്നുവെന്ന് കാസര്‍ഗോട്ട് വെച്ച് പറഞ്ഞതല്ലാതെ ഒരു തരത്തിലും സഹകരിച്ചില്ല. അതിനാല്‍ പേരിന് മാത്രം പിന്തുണ നല്‍കുന്നതില്‍ കാര്യമില്ലെന്നും അതുകൊണ്ട് തന്നെ ബിജെപിയുടെ പിന്തുണ വേണ്ടെന്ന് വെക്കുകയാണെന്നും സിഒടി നസീര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇനിയുടെ നടപടി സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആരാധകര്‍ കാത്തിരുന്ന പവനി റെഡ്ഡിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    യുഡിഎഫ് അധികാരം പിടിക്കാന്‍ സാധ്യതയെന്ന് കണക്കുകള്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+