കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ സ്ഥാനം ഉറപ്പിക്കാൻ ബിജെപിയുടെ മാസ്റ്റർപ്ലാന്‍; 40 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ ഉടൻ, കേരള യാത്രയും

Google Oneindia Malayalam News

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അധിപത്യം ഉറപ്പിക്കണമെന്ന ലക്ഷ്യവുമായാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേടിരുന്നത്. ഇതിനായി വന്‍ പദ്ധതികളാണ് ബിജെപി ക്യാമ്പില്‍ നടക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ബിജെപിക്ക് നേടാനാവാത്തത് കേന്ദ്ര നേതൃത്വത്തില്‍ നിന്ന് വിമര്‍നങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കേണ്ടത് സംസ്ഥാന നേതൃത്വത്തെ സംബന്ധിച്ച് പ്രധാനമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് 5 മാസം കൂടി ശേഷിക്കുന്നുണ്ടെങ്കില്‍ മികച്ച വിജയം നേടുക എന്ന ലക്ഷ്യത്തോടെ ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ് ബിജെപി.

എ പ്ലസ് മണ്ഡലങ്ങളില്‍

എ പ്ലസ് മണ്ഡലങ്ങളില്‍

സംസ്ഥാനത്ത് വിജയ സാധ്യതയുള്ള മണ്ഡലങ്ങളെ നേതൃത്വം എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇവിടേക്ക് എഥ്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണ പരിപാടികള്‍ ആരംഭിത്താനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. മറ്റ് മുന്നണികള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചാല്‍ നേട്ടമുണ്ടാക്കാനാകുമെന്നാണ് ബിജെപി പ്രതീക്ഷ.

40 മണ്ഡലങ്ങള്‍

40 മണ്ഡലങ്ങള്‍

സംസ്ഥാനത്ത് 40 ഓളം മണ്ഡലങ്ങളെയാണ് ബിജെപി എ പ്ല്‌സ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടേക്ക് പൊതു സമ്മതിയും ജനകീയ മുഖമുള്ള സ്ഥാനാര്‍ത്ഥികളെ ഇറക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. വിജയസാധ്യതയുള്‌ല പുതുമുഖങ്ങളെ കൊണ്ടുവരാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.

കേരള യാത്ര

കേരള യാത്ര

തിരഞ്ഞെടുപ്പിന് തൊട്ടുമുന്നോടിയായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ കേരള യാത്ര സംഘടിപ്പിക്കും. ഈ യാത്രയില്‍ പങ്കെടുക്കാന്‍ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ അടക്കമുള്ള കേന്ദ്ര നേതാക്കള്‍ എത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ കേരള യാത്രയ്ക്ക് തുടക്കമാകും.

കേന്ദ്ര നേതാക്കള്‍

കേന്ദ്ര നേതാക്കള്‍

കേരളത്തിലെ തിരഞ്ഞെടുപ്പ് സാഹചര്യം വിലയിരുത്തുന്നതിനായി കെ സുരേന്ദ്രന്‍ ഇപ്പോള്‍ ദില്ലിയിലാണുള്ളത്. ജെപി നദ്ദയുമായും ബിഎല്‍ സന്തോഷുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കേന്ദ്ര നേതാക്കളുമായി ഇന്നും കൂടിക്കാഴ്ച തുടരുമെന്നാണ് സൂചന. ഏതു വിധേനയും സംസ്ഥാനത്ത് മുന്നേറ്റം നേടുക എന്ന് മാത്രമാണ് ബിജെപിയുടെ ലക്ഷ്യം.

 പ്രൊഫഷണല്‍ സമീപനം

പ്രൊഫഷണല്‍ സമീപനം

പ്രൊഫഷണല്‍ സമീപനത്തിലൂടെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട് നേട്ടം സ്വന്തമാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും അഭിപ്രായം തേടിയിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചായിരിക്കും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.

വിജയ സാധ്യത

വിജയ സാധ്യത

ഒരോ വാര്‍ഡിലും ബൂത്തിലും എന്‍ഡിഎയ്ക്ക് ലഭിച്ച വോട്ടുകളുടെ കണക്ക് ശേഖരിച്ചാണ് മണ്ഡലങ്ങളിലെ വിജയ സാധ്യതയെ പട്ടികപ്പെടുത്തിയിരിക്കുന്നത്. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ നിന്നും വിട്ട് നിന്ന ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളുടെ പരാതികള്‍ കേന്ദ്ര നേതൃത്വുമായി കെ സുരേന്ദ്രന്‍ ചര്‍ച്ച ചെയ്യും.

ബിജെപി ജില്ലാ സെക്രട്ടറിയെ ഇടിച്ചു, സംസ്ഥാന സമിതി അംഗം പുറത്ത്; ഞെട്ടിക്കുന്ന സംഭവങ്ങള്‍... നടപടി ഇങ്ങനെബിജെപി ജില്ലാ സെക്രട്ടറിയെ ഇടിച്ചു, സംസ്ഥാന സമിതി അംഗം പുറത്ത്; ഞെട്ടിക്കുന്ന സംഭവങ്ങള്‍... നടപടി ഇങ്ങനെ

നോമ്പ് കാലത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തരുത്; ഏപ്രില്‍, മെയ് മാസങ്ങള്‍ ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ്നോമ്പ് കാലത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തരുത്; ഏപ്രില്‍, മെയ് മാസങ്ങള്‍ ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ്

 കാപ്പനെ വിടാതെ ജോസഫ്, മത്സരിച്ചാല്‍ പാലായില്‍ സീറ്റ് ഉറപ്പ്, എന്‍സിപി വിടില്ലെന്ന് ശശീന്ദ്രന്‍ കാപ്പനെ വിടാതെ ജോസഫ്, മത്സരിച്ചാല്‍ പാലായില്‍ സീറ്റ് ഉറപ്പ്, എന്‍സിപി വിടില്ലെന്ന് ശശീന്ദ്രന്‍

'ബ്ലാക്ക് ലിസ്റ്റു'മായി കോണ്‍ഗ്രസ്... ഒരിക്കലും സ്ഥാനാര്‍ത്ഥിയാക്കരുതാത്തവരുടെ പട്ടിക! നേതൃത്വം കുടുങ്ങും'ബ്ലാക്ക് ലിസ്റ്റു'മായി കോണ്‍ഗ്രസ്... ഒരിക്കലും സ്ഥാനാര്‍ത്ഥിയാക്കരുതാത്തവരുടെ പട്ടിക! നേതൃത്വം കുടുങ്ങും

 തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിന് നിർണായക ദൗത്യം; ലക്ഷ്യം പിടിച്ചെടുക്കണം, പുതുമുഖങ്ങളെ കളത്തിലിറക്കും തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിന് നിർണായക ദൗത്യം; ലക്ഷ്യം പിടിച്ചെടുക്കണം, പുതുമുഖങ്ങളെ കളത്തിലിറക്കും

English summary
Kerala Assembly elections 2021: BJP has begun preparations for the state assembly elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X