Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് തവണ മത്സരിച്ചു; ഇനി അവസരം തരണോയെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ; നിലപാട് വ്യക്തമാക്കി പിസി വിഷ്ണുനാഥ്

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളുണ്ടാകുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് പിസി് വിഷ്ണുനാഥ് പറഞ്ഞു. 50 ശതമാനത്തോളം വനിതകളും പുതുമുഖങ്ങളും ഇത്തവണത്തെ പട്ടികയില്‍ ഉണ്ടാവുമെന്നും എവിടെ മത്സരിക്കാനും താന്‍ തയ്യാറാണെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.

pc

മൂന്ന് തവണ താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. വീണ്ടും അവസരം തരണോയെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ. കൊല്ലത്ത് പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥി ആരായാലും പ്രചാരണത്തിനിറങ്ങും. കൊല്ലത്തെ ബിന്ദു കൃഷ്ണയെ സ്ഥാനാര്‍ത്ഥിയാക്കിയാലും പ്രചരണത്തിനിറങ്ങും. ദേശാടന പക്ഷിയാണെന്നുള്ള ആരോപണങ്ങളില്‍ അടിസ്ഥാനമില്ല. തനിക്കെതിരെയുണ്ടായ പോസ്റ്റര്‍ പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ ദിവസം കൊല്ലത്ത് പിസി വിഷ്ണുനാഥിനെതിരെ കൊല്ലത്ത് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ദേശാടന കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നായിരുന്നു പോസ്റ്ററില്‍ ഉയര്‍ന്ന പ്രധാന ആവശ്യം. പാര്‍ട്ടിയെ തകര്‍ത്തയാളെ ഒഴിവാക്കണമെന്നാണ് ചെങ്ങന്നൂരില്‍ പതിച്ച പോസ്റ്ററിലെ പ്രധാനപ്പെട്ട ആവശ്യം. കൂടാതെ ബിന്ദു കൃഷ്ണയാണ് കൊല്ലത്ത് അനുയോജ്യരായ സ്ഥാനാര്‍ത്ഥിയെന്നും പോസ്റ്ററില്‍ പറയുന്നു.

കോണ്‍ഗ്രസിന്റെ കോട്ടയായ ചെങ്ങന്നൂരില്‍ പാര്‍ട്ടിയുടെ അടിവേര് മാന്തിയ ആളാണ് പിസി വിഷ്ണുനാഥ്. ആ വിഷ്ണുനാഥിനെ കൊല്ലത്ത് മത്സരിപ്പിക്കാന്‍ ഇറക്കരുതെന്നും പോസ്റ്ററില്‍ പറഞ്ഞിരുന്നു. ചെങ്ങന്നൂരില്‍ പിസി വിഷ്ണുനാഥിനെ കളത്തിലിറക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചതും വിഷ്ണുനാഥിന്റെ പേരാണ്. എം മുരളി, ബി ബാബു പ്രസാദ്, എബി കുര്യാക്കോസ് എന്നിവരും പട്ടികയിലുണ്ട്. പക്ഷേ വിഷ്ണുനാഥിനാണ് കൂടുതല്‍ മുന്‍തൂക്കം. ചെങ്ങന്നൂരില്‍ സിപിഎം ഇറക്കുന്നത് സജി ചെറിയാനാണ്. ജില്ലയിലെ സുപ്രധാന പോരാട്ടമായി ഇതോടെ ചെങ്ങന്നൂരിലേത് മാറും.

ഹോട്ട് ലുക്കിൽ രഷാമി ദേശായി- ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+