നിയമസഭ കയ്യാങ്കളി കേസ്: വിടുതല്‍ ഹര്‍ജി തള്ളി, പ്രതികള്‍ 22 ന് കോടതിയില്‍ ഹാജരാകണം
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി തിരുവനന്തപുരം സിജെഎം കോടതി. ആറ് പ്രതികളും നവംബര്‍ 22 ന് കോടതിയില്‍ ഹാജരകാണ്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടേയുള്ളവരുടെ ഹര്‍ജികള്‍ നേരത്തെ കോടതി തള്ളിയിരുന്നു. വിടുതല്‍ ഹര്‍ജിയില്‍ വിശദമായ വാദം കേട്ടതിന് ശേഷമാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. മന്ത്രി വി ശിവന്‍കുട്ടി , ഇ പി ജയരജാന്‍, കെ കുഞ്ഞമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ , അജിത് എന്നിവരാണ് കേസില്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആറുപേര്‍ക്കുമായി രണ്ട് അഭിഭാഷകരായിരുന്നു കോടതിയില്‍ ഹാജരായിരുന്നത്.
പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ ആധികാരികത പ്രതികള്‍ക്ക് കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. യഥാര്‍ത്ഥ ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടില്ല. സ്പീക്കറുടെ തടഞ്ഞതുമായി ബന്ധപ്പെട്ട് ചെറിയൊരു സംഘര്‍ഷം മാത്രമാണ് ഉണ്ടായത്. പൊതുമുതല്‍ നശിപ്പിച്ചു എന്ന് പ്രചരിപ്പിക്കപ്പെടുന്നത് ശരിയല്ല. ഞങ്ങള്‍ ആറുപേര്‍ മാത്രമല്ല, സ്പീക്കറുടെ ഡയസില്‍ മറ്റ് എം എല്‍ എമാരും ഉണ്ടായിരുന്നു. എന്നാല്‍ കേസില്‍ പ്രതി ചേര്‍ത്തത് തങ്ങളെ മാത്രമാണ്. പൊലീസ് അന്വേഷണം ശരിയായ ദിശയിലായിരുന്നില്ലെന്നും പ്രതികള്‍ കോടതിയില്‍ വാദിച്ചു.

നിരവധി ജനപ്രതിനിധികള്‍ സഭയില്‍ ഉണ്ടായിരുന്നിട്ടും കേസില്‍ സാക്ഷികളാക്കി മാറ്റിയത് പൊലീസുകാരെ മാത്രമാണ്. ഇത്തരത്തില്‍ നിരവധി അപാകതകള്‍ കേസ് അന്വേഷണത്തിലുണ്ട്. അതിനാല്‍ തന്നെ കുറ്റപത്രം തള്ളണമെന്നും പ്രതികള്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഒരിക്കലും ഒരു ജനപ്രതിനിധിയുടെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അറ് പ്രതിനിധികളുടേയും ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അതിനാല്‍ തന്നെ വിടുതല്‍ ഹര്‍ജി തള്ളണമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
ഇതാര്... ഭൂമിയിലേക്ക് ഇറങ്ങി വന്ന മാലാഖയോ; അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് വൈറല്‍
Recommended Video
വിടുതല്‍ ഹര്‍ജി തള്ളിയതോടെ കേസിന്റെ വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കും. അതിന്റെ ആദ്യ പടിയായി പ്രതികള്‍ക്ക് കുറ്റപത്രം വായിച്ച് കേള്‍പ്പിക്കണം. അതിനായി കേസ് വിചാരണ കോടതിയിലേക്ക് മാറ്റും. ആറ് പ്രതികളോടും 22 ന് കോടതിയില്‍ ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നേരത്തെ രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയും കോടതി തള്ളിയിരുന്നു. കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയായിരുന്നു കോടതി തള്ളിയത്.












Click it and Unblock the Notifications