കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനായി കപില്‍ സിബല്‍ എത്തി, കെ എം മാണി ഇനി എങ്ങോട്ട് ?

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കെ എം മാണിയുടെ കാര്യത്തില്‍ ജനങ്ങള്‍ വിധി എഴുതി കഴിഞ്ഞു. ഇനി കേരളം ഉറ്റു നോക്കുന്നത് ഹൈക്കോടതി വിധിയെ മാത്രമാണ്. ബാര്‍ക്കോഴ തുടരന്വേഷണ വിധിക്കെതിരെ വിജിലന്‍സ് നല്‍കിയ പുന: പരിശോധന ഹര്‍ജിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാവാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ എത്തി.

വിജിലന്‍സിനെതിരെ കോടതി വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രമുഖ അഭിഭാഷകന്‍ സിബലിനെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കോടതിയില്‍ ഹാജരാകുന്നതിനായി സിബല്‍ കൊച്ചിയിലെത്തി. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ കേസന്വഷണത്തില്‍ പരിധിവിട്ട് ഇടപെട്ടെന്നും വിജിലന്‍സ് നിയമാവലിക്ക് വിരുദ്ധമായിട്ടാണ് പ്രവര്‍ത്തിച്ചതെന്നും കഴിഞ്ഞ ദിവസം കോടതി പറഞ്ഞു.

kapil-sibal

കെ.എം മാണിക്കെതിരെ തുടരന്വേഷണം പ്രഖ്യാപിച്ച വിജിലന്‍സ് കോടതി വിധി സ്റ്റേ ചെയ്യണമെന്നും വിജലന്‍സ് ഡയറക്ടര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കണമെന്നും ആവശ്യപ്പെട്ടാണ് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയിലെത്തിയത്. പ്രാഥമിക വാദം കേള്‍ക്കവേ വിധിയില്‍ വിജിലന്‍സിനെതിരെ എന്തെങ്കിലും ഉളളതായി താന്‍ കണ്ടില്ലെന്ന് ജസ്റ്റീസ് കെമാല്‍ പാഷ പറഞ്ഞിരുന്നു. കേസില്‍ ഇടപെട്ട വിജിലന്‍സ് ഡയറക്ടറുടെ നടപടിയും ശരിയായില്ല. അതിന് അധികാരവും അവകാശവുമില്ല.

കോടതി ഉത്തരവ് വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ ഡയറക്ടറുടെ അധികാരം ചോദ്യം ചെയ്യുന്നതാണോ എന്നീ വിഷയങ്ങളാണ് പ്രധാനമായും ഹൈക്കോടതി പരിഗണിക്കുന്നത്. എന്നാല്‍ കെ എം മാണിക്ക് വിധി അനകൂലമാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. അനുകൂലമായില്ലെങ്കില്‍ ഇത് യു ഡി എഫിനെ കാര്യമായി ബാധിക്കും എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

English summary
Kerala bar bribery case, high court verdict likely today. kapil sibal reached at kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X