കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം അതിജീവിക്കുന്നു, കൊറോണ വ്യാപനം കുറയുന്നു, ഇന്ത്യയില്‍ ആദ്യ നേട്ടം, 19 പേര്‍ ആശുപത്രി വിട്ടു!!

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യയില്‍ കൊറോണവ്യാപനം അതിശക്തമാകുമ്പോഴും കേരളം അതിജീവിക്കുന്നു. ഇന്ത്യയില്‍ കൊറോണയെ പ്രതിരോധിച്ച് വീഴ്ത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടവും കേരളത്തിനായിരിക്കും. അടുത്ത കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ ഇക്കാര്യം ഉറപ്പാകും. കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്കുള്ള നേട്ടം കൂടിയാണിത്. ഇന്ന് മൂന്ന് പേര്‍ക്ക് മാത്രം കോവിഡ് ബാധ സ്ഥിരീകരിച്ചത്. കണ്ണൂരില്‍ രണ്ടും പാലക്കാട് ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാല്‍ വിദേശത്ത് നിന്ന് വന്നതുമാണ്. 19 പേര്‍ക്ക് വൈറസ് ബാധ ഭേദമായി ആശുപത്രി വിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
Half Of COVID Patients Healed In Kerala | Oneindia Malayalam
1

അതേസമയം കാസര്‍കോടും പത്തനംതിട്ടയിലും തൃശൂരിലും കണ്ണൂരിലുമാണ് പരിശോധനാ ഫലം നെഗറ്റീവായത്. 378 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 178 പേര്‍ ചികിത്സയിലാണ്. 86 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15683 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ 14829 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നുണ്ട്. ഇതുകണ്ട് നിയന്ത്രണങ്ങള്‍ ഒഴിവാക്കാം എന്ന ധാരണ ചില കേന്ദ്രങ്ങളില്‍ രൂപപ്പെട്ടിട്ടുണ്ടെന്നും ഇതും അപകടകരമാണെന്നും മുഖ്യമന്ത്രി തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കോവിഡിനെ കേരളം അതിജീവിച്ചെന്ന് കരുതി നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കൊറോണയുടെ രണ്ടാം തരംഗത്തിന് വരെ ഇത് കാരണമാകും. അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്. മധ്യപ്രദേശിലും മഹാരാഷ്ട്രയിലും കൊറോണ വ്യാപനം രൂക്ഷമാണ്. ജനസാന്ദ്രതയുള്ള പ്രദേശങ്ങളും ഇവരെ അലട്ടുന്നുണ്ട്. കേരളത്തിലെ മികച്ച ടെസ്റ്റുകളും, താഴെ തട്ടില്‍ വരെ പ്രതിരോധത്തിനായുള്ള ശ്രമങ്ങളുമാണ് വിജയം കണ്ടിരിക്കുന്നത്. അതേസമയം വിദേശത്ത് നിന്ന് വരുന്നവരുടെ ടെസ്റ്റ്, നിരീക്ഷണം എന്നിവയും സംസ്ഥാന സര്‍ക്കാര്‍ നിരീക്ഷിക്കും. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. യാത്രാ നിരോധന മൂലം വിദേശത്ത് കുടുങ്ങിയ മലയാളികളെ തിരിച്ച് നാട്ടിലെത്തിക്കുന്നതിന് വേണ്ടിയാണിത്.

സംസ്ഥാനത്ത് കൊവിഡ് പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നാല് പോലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി. ഇതില്‍ മൂന്നെണ്ണവും വനിതാ പോലീസ് സ്‌റ്റേഷനുകളാണ്. 9873 പേര്‍ക്കാണ് അവശ്യ മരുന്നുകള്‍ വീട്ടിലെത്തിച്ചത്. 460 രോഗികളെ ആംബുലന്‍സിലും ആശുപത്രിയിലെത്തിച്ചു. ടെസ്റ്റിംഗും സംസ്ഥാനത്ത് മികച്ച പുരോഗതി പ്രാപിച്ചിരിക്കുകയാണ്. ആയിരം സാമ്പിളുകളാണ് ടെസ്റ്റ് ചെയ്യുന്നത്. അതേസമയം കോഴിക്കോട് മലാപ്പറമ്പിലെ ഇക്ര ആശുപത്രിയും സൗകര്യങ്ങള്‍ വിട്ടുനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കണ്ണൂരില്‍ തദ്ദേശ സ്ഥാപനങ്ങളെ മൂന്ന് സോണുകളാക്കി തിരിച്ചാണ് ഭരണകൂടം നിയന്ത്രണമേര്‍പ്പെടുത്തിയത്. ഇത്തരം രീതികളും, കര്‍ശനമായ ലോക്ഡൗണ്‍ നീക്കങ്ങളും കൂടിയാണ് കോവിഡിനെ പരാജയപ്പെടുത്തുന്നതില്‍ കേരളത്തെ സഹായിച്ചത്.

English summary
kerala become the first state to flatten the coronavirus pandemic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X