മെഡിക്കല്‍ കോഴ: ബിജെപി നേതാക്കളുടെ അക്കൗണ്ടുകള്‍ പരിശോധിക്കുന്നു, പൊട്ടിക്കരഞ്ഞ് രമേശ്

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം നല്‍കാന്‍ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയ സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി. കോഴ വാങ്ങിയത് ഹവാല ഇടപാടിലൂടെയാണെന്ന ആരോപണത്തെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റാണ് (ഇഡി) പരിശോധന തുടങ്ങിയത്.

കേസില്‍ ആരോപണവിധേയരായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇഡി പരിശോധിക്കും. ഹവാല ഇടപാടുകള്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ വകുപ്പിന് കീഴില്‍ വരുന്ന കേസാണ്. ആരോപണം നേരിടുന്ന ബിജെപി നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ അടുത്തിടെ നടന്ന ഇടപാടുകളെല്ലാം പരിശോധിക്കാനാണ് തീരുമാനം.

22

കേസില്‍ കുറ്റം തെളിഞ്ഞാല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. നിയമവിരുദ്ധമായി പണം നോട്ട് രൂപത്തില്‍ കൈമാറുന്നതാണ് ഹവാല ഇടപാട്. എന്നാല്‍ ഇത്തരത്തില്‍ തന്നെയാണ് കോഴ ഇടപാട് നടന്നതെന്ന് അന്വേഷണ സംഘം ഉറപ്പിച്ചിട്ടില്ല.

നോട്ട് നിരോധന ശേഷം ഹവാല ഇടപാടുകള്‍ കുറവാണ്. ആരുടെ കൈവശവും വലിയ തുക ഇല്ലെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ ബാങ്ക് വഴിയായിരിക്കും കൈാമറ്റം നടന്നതെന്ന് സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുന്നത്.

അതേസമയം, ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞത്. ചെയ്യാത്ത കുറ്റത്തിന്റെ പേരിലുള്ള പ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതൃയോഗത്തില്‍ ആരോപണ വിധേയനായ നേതാവ് എംടി രമേശ് പൊട്ടിക്കരഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ട്. തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ താന്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്നും രമേശ് വ്യക്തമാക്കി.

English summary
Kerala BJP bribe row: ED starts enquiry
Please Wait while comments are loading...