Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലെ ഏക സവര്‍ണ ബ്രാഹ്മണിക്കല്‍ പാര്‍ട്ടി; സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് സന്ദീപ് വാര്യര്‍

കൊച്ചി: പതിറ്റാണ്ടുകളായിട്ടും സിപിഎമ്മിന്റെ പരമോന്നത നയരൂപീകരണ സമിതിയായ പോളിറ്റ് ബ്യൂറോയില്‍ ദളിത് സമുദായത്തില്‍ നിന്നൊരാള്‍ എത്തിയിരുന്നില്ല. ഇത്തവണ കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രം മാറ്റി എഴുതിയിരിക്കുന്നു. പശ്ചിമബംഗാളില്‍ നിന്നുള്ള രാമചന്ദ്ര ഡോമിനെ പിബിയില്‍ ഉള്‍പ്പെടുത്തി. ഇത്രയും കാലമായി ദളിതരെ പാര്‍ട്ടിയുടെ സുപ്രധാന വേദിയില്‍ അടുപ്പിക്കാതിരുന്ന സിപിഎമ്മിന്റെത് കാപട്യം നിറഞ്ഞ നിലപാടാണെന്ന് സൂചിപ്പിക്കുകയാണ് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. ഇന്ത്യയിലെ ഏക സവര്‍ണ ബ്രാഹ്മണിക്കല്‍ പാര്‍ട്ടിയാണ് സിപിഎം എന്ന് അദ്ദേഹം ആരോപിക്കുന്നു.

ഇഎംഎസ് സവര്‍ണനായ കാരണം കൊണ്ടു മാത്രമാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ മഹത്വവല്‍ക്കരിക്കപ്പെട്ടത്. ഇഎംഎസിന് മുഖ്യമന്ത്രി പദം പോലും കിട്ടിയത് സമുദായ ബലത്തിലാണ്. ഇഎംഎസ് വിവാഹം ചെയ്തത് കേരളം കണ്ട ഏറ്റവും വലിയ സ്ത്രീധനത്തുക കൈപ്പറ്റിയാണെന്നും സന്ദീപ് വാര്യര്‍ തന്റെ ഫേസ്ബുക്ക് കുറിപപില്‍ പറയുന്നു.

s

ഇപ്പോള്‍ പോളിറ്റ് ബ്യൂറോയില്‍ ഒരു ദളിത് സമുദായത്തില്‍പ്പെട്ട അംഗത്തെ ഉള്‍പ്പെടുത്തുന്നതിന് കാരണമായത് സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രചാരണമാണെന്നും ആ പ്രചാരണം സംഘടിപ്പിച്ചത് സോഷ്യല്‍ മീഡിയയിലെ സംഘികളാണെന്നും സന്ദീപ് വാര്യര്‍ ചേര്‍ത്ത് പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം...

1936 നവംബര്‍ 12 നു ക്ഷേത്ര പ്രവേശന വിളംബരത്തിലൂടെ മഹാരാജ ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ അവര്‍ണ്ണര്‍ക്ക് ക്ഷേത്ര പ്രവേശനം സാധ്യമാക്കി .
സ്വതന്ത്ര ഇന്ത്യയിലെ ഒട്ടു മിക്ക താക്കോല്‍ സ്ഥാനങ്ങളിലും ദളിത് പ്രാതിനിധ്യം വന്നു . രാഷ്ട്രപതി , ഉപരാഷ്ട്രപതി , സുപ്രീം കോടതി ചീഫ് ജസ്റ്റിസ് , മുഖ്യമന്ത്രിമാര്‍ അങ്ങനെ രാജ്യത്തെ നിര്‍ണായക സ്ഥാനങ്ങളിലൊക്കെ ദളിത് പ്രാതിനിധ്യം ഉണ്ടായി .

2022 ല്‍ സോഷ്യല്‍ മീഡിയയുടെ ശക്തി വേണ്ടി വന്നു സിപിഎം പിബിയില്‍ ദളിത് പ്രവേശനം നടക്കാന്‍ . എന്നിട്ടും ഇപ്പോഴും നാട്ടിന്‍ പുറങ്ങളിലെ പൊതുയോഗങ്ങളില്‍ ഉളുപ്പില്ലാതെ സഖാക്കള്‍ പ്രസംഗിക്കുന്നത് 'ദളിതരെ അമ്പലത്തില്‍ കയറ്റിയത് ഞങ്ങളാണെന്നാണ് ' .

സിപിഎമ്മില്‍ സ്ഥാനങ്ങള്‍ കിട്ടാന്‍ ജാതിയും മതവും ഘടകമല്ല എന്ന് മാത്രം ന്യായീകരിക്കരുത് . ഇ എം എസ് 'നമ്പൂതിരിപ്പാട്' ആയതുകൊണ്ട് മാത്രമാണ് അദ്ദേഹം എഴുതിയ ചവറുകളൊക്കെ വിശ്വസാഹിത്യമായി നിങ്ങള്‍ കൊണ്ടാടുന്നതും സഖാക്കള്‍ പോലും വായിക്കാറില്ലെങ്കിലും ഗ്രാമീണ വായനശാലകളില്‍ അടിച്ചേല്പിക്കുന്നതും . ഇഎംഎസിന് ലഭിച്ച മുഖ്യമന്ത്രി പദം പോലും ബ്രാഹ്മണ്യത്തിന് ലഭിച്ച അംഗീകാരമായിരുന്നു . നമ്പൂതിരി സമുദായത്തിലെ സാമൂഹ്യപരിഷ്‌കരണം പൂര്‍ത്തിയായി എന്ന് പ്രഖ്യാപിച്ച് യോഗക്ഷേമ സഭയില്‍ നിന്ന് പുറത്ത് വന്ന ശേഷം ഇഎംഎസ് വിവാഹം ചെയ്തത് കേരളം കണ്ട ഏറ്റവും വലിയ സ്ത്രീധനത്തുക കൈപ്പറ്റിയായിരുന്നു എന്നത് വേറെ കാര്യം .

അങ്ങനെ ഇന്ത്യയിലെ അവശേഷിക്കുന്ന ഏക സവര്‍ണ ബ്രാഹ്മണിക്കല്‍ പാര്‍ട്ടിയായ സിപിഎമ്മില്‍ ആദ്യമായി ദളിത് പ്രവേശനം നടന്നിരിക്കുന്നു . ഇതിന് വഴിയൊരുക്കിയ പ്രചാരണം സംഘടിപ്പിച്ച സോഷ്യല്‍ മീഡിയയിലെ സംഘികള്‍ക്ക് അഭിമാനിക്കാവുന്ന ദിനം .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+