കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ബജറ്റ് ;ഓൺലൈൻ പഠന സംവിധാനമൊരുക്കാൻ 10 കോടി.. വിദ്യാർഥികൾക്ക് രണ്ട് ലക്ഷം ലാപ്ടോപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം; കൊവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠന സൗകര്യം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ ബജറ്റിൽ പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. വെർച്വൽ, ഓഗ്മെൻറ് സംവിധാനം പഠനത്തിനായി ഉപയോഗപ്പെടുത്താൻ 10 കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. നേരത്തേ പ്രഖ്യാപിച്ച രണ്ട് ലക്ഷം ലാപോടുകൾ വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

Recommended Video

cmsvideo
10 crores for setting up online learning system. 2 lakh laptops for students

വിദ്യാർത്ഥികൾക്ക് ഓൺലൈൻ കൗൺസിലിങ്ങ് നൽകുന്നതിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തും. കൊവിഡ് സാഹചര്യത്തിൽ കൗൺസിലിങ്ങിന് സ്ഥിരം സംവിധാനം ഉണ്ടാക്കും. വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹിക വകുപ്പുമായി ചേർന്ന് പൊതുവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താനുള്ള കർമ്മ പദ്ധതികൾ നടപ്പാക്കും. സ്കൂൾ തലം മുതലുള്ള വിദ്യാഭ്യാസ സംവിധാനത്തിൽ മാറ്റമുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധം, സാമ്പത്തിക ഉത്തേജനം... കന്നി ബജറ്റുമായി കെഎന്‍ ബാലഗോപാല്‍: ചിത്രങ്ങള്‍ കാണാം

student

കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനും കല-കരകൗശ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും തെരഞ്ഞെടുത്ത സൃഷ്ടികൾ വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്നതിനും നടപടി സ്വീകരിക്കും. കുട്ടികൾക്ക് ഇതിനാവശ്യമായ പരിശീലനവും വിക്ടേഴ്സ് ചാനൽ മുഖേന നൽകും.കുട്ടികളുടെ ശാരീരിക ആരോഗ്യവും പ്രതിരോധ ശേഷിയും കായിക ശേഷിയും വർധിപ്പിക്കുന്നതിനായി യോഗ, ഉൾപ്പെടെയുള്ള വ്യായാമ മുറകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക പരിപാടികൾ വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യും.

ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്കരണം നടപ്പാക്കും.ഇതിനായി പ്രത്യേക കമ്മീഷനെ രൂപീകരിക്കും. മൂന്ന് മാസത്തിനകം കമ്മീഷൻ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടും. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് 10 കോടി നീക്കിവെച്ചിട്ടുണ്ടെന്നും ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കി.

ചുരുങ്ങിയ പലിശയില്‍ വായ്പ; കുടുംബശ്രീക്ക് 1000 കോടി, ജനങ്ങളുടെ കൈയ്യില്‍ പണമെത്തിക്കുക ലക്ഷ്യംചുരുങ്ങിയ പലിശയില്‍ വായ്പ; കുടുംബശ്രീക്ക് 1000 കോടി, ജനങ്ങളുടെ കൈയ്യില്‍ പണമെത്തിക്കുക ലക്ഷ്യം

English summary
kerala budget 2021 10 crores for setting up online learning system .. Two lakh laptops for students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X