സംസ്ഥാന ബജറ്റ് 2021: കേരളത്തിൽ 5 വർഷം കൊണ്ട് സമ്പൂർണ ദാരിദ്ര്യ നിര്‍മ്മാർജനം, 6000 കോടി രൂപ നല്‍കും
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റില്‍ സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്ക്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജന സംസ്ഥാനമാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം. ഇതിന് വേണ്ടി പരമദരിദ്രരുടെ പുതുക്കിയ പട്ടിക തയ്യാറാക്കും. ആശ്രയ പദ്ധതി അുസരിച്ച് ഗുണഭോക്താക്കളെ കണ്ടെത്തിയായിരിക്കും പദ്ധതി നടപ്പിലാക്കുക.

ആശ്രയ പദ്ധതി ഗുണഭോക്താക്കളെയും ഒപ്പം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിക്കുന്നവരെയും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. മൂന്ന് ലക്ഷം കുടുംബങ്ങള്‍ ഈ പട്ടികയുടെ കീഴില്‍ വരുമെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ പറഞ്ഞത്. പുതിയ പദ്ധതി പ്രകാരം വരുമാനം ഇല്ലാത്തവര്‍ക്കും വരുമാന ശേഷിയില്ലാത്തവര്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭ്യമാകുക. അഞ്ച് വര്‍ഷം കൊണ്ട് പദ്ധതിക്കായി ആറായിരം കോടി രൂപയാണ് നല്‍കുക. പദ്ധതി സംസ്ഥാനത്ത് സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജനം യാഥാര്‍ത്ഥ്യമാക്കുമെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി.
അതേസമയം, പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്. ഈ വര്‍ഷം എട്ട് ലക്ഷം തൊഴില്‍ അവസരങ്ങളാണുണ്ടാക്കുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പില്‍ 4000 തൊഴില്‍ അവസരങ്ങള്‍ കൂടി സൃഷ്ടിക്കുമെന്നും തൊഴിലില്ലായ്മ പരിഹരിക്കാന്‍ ബൃഹദ് പദ്ധതി തുടങ്ങുമെന്നും പ്രഖ്യാപനുമുണ്ട്. വര്‍ക്ക് നിയര്‍ ഹോം രീതിയിലുള്ള വര്‍ക്ക് സ്റ്റേഷനുകള്‍ക്ക് 20 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.












Click it and Unblock the Notifications