കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ബജറ്റ്: ഭാവി വികസനത്തിന് സഹായിക്കുന്ന നിര്‍ദേശങ്ങള്‍ എന്ന് ധനമന്ത്രി ബാലഗോപാല്‍

Google Oneindia Malayalam News

തിരുവനന്തപുരം: ബജറ്റ് അവതരത്തിന് ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ തന്റെ പ്രതീക്ഷകള്‍ പങ്കുവച്ച് ഫേസ്ബുക്കില്‍. സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് സഹായിക്കുന്ന ബജറ്റാകുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. 2021-22ലേക്കുള്ള ബജറ്റാണ് ധനമന്ത്രി ഇന്ന് അവതരിപ്പിക്കുന്നത്.

കൊവിഡ് പ്രതിരോധം, സാമ്പത്തിക ഉത്തേജനം... കന്നി ബജറ്റുമായി കെഎന്‍ ബാലഗോപാല്‍: ചിത്രങ്ങള്‍ കാണാം

b

ഈ വര്‍ഷം ആദ്യത്തില്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു അത്. എന്നാല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുസര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയ വേളയില്‍ ധനവകുപ്പ് കെഎന്‍ ബാലഗോപാലിനാണ് കിട്ടിയത്. അദ്ദേഹത്തിന്റെ കന്നി ബജറ്റാണിന്ന്.

കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ബജറ്റാകുമെന്ന് നേരത്തെ സൂചനകള്‍ വന്നിരുന്നു. വരുമാന വര്‍ധനവിനുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. സംസ്ഥാനം കടുത്ത പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ വരുമാന വര്‍ധനവ് വളരെ പ്രധാനമാണ്. കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ പണം വകയിരുത്തേണ്ടതുണ്ട്. ഇതെല്ലാം എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് അറിയാനുള്ളത്.

തീരദേശ മേഖലയുടെ സുരക്ഷ, വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷന്‍, ചെറുകിട വ്യാപാരികള്‍, ടൂറിസം എന്നിവയ്ക്കുള്ള സഹായം എന്നിവയെല്ലാം പ്രതീക്ഷിക്കുന്നു. ബജറ്റിനൊപ്പം നാല് മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ടും ധനമന്ത്രി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നികുതി-നികുതിയേതര വര്‍ധനവിന് സാധ്യത കല്‍പ്പിക്കുന്നുണ്ട്. എന്നാല്‍ വലിയ തോതിലുള്ള വര്‍ധനവ് പ്രതിഷേധത്തിനും വിമര്‍ശനത്തിനും ഇടയാക്കിയേക്കും. അതുകൊണ്ടുതന്നെ ബജറ്റ് കേരളം ഉറ്റുനോക്കുകയാണ്.

Recommended Video

cmsvideo
More restrictions in Kerala from june 5 to 9 | Oneindia Malayalam

English summary
Kerala Budget 2021: Finance minister KN Balagopal says Budget useful for Future Development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X