• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരള ബജറ്റ് 2021: 4 ശതമാനം പലിശ നിരക്കില്‍ കര്‍ഷകര്‍ക്ക് വായ്പ, 2000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി

തിരുവനന്തപുരം: കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. കാര്‍ഷിക മേഖലയ്ക്ക് വേണ്ടി നിരവധി പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത് കര്‍ഷകര്‍ക്ക് നാല് ശതമാനം പലിശ നിരക്കില്‍ 2000 കോടിയുടെ വായ്പ പ്രാഥമിക സംഘങ്ങള്‍ വഴി നല്‍കുമെന്ന് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. വാണിജ്യാടിസ്ഥാനത്തിലും വായ്പ നല്‍കും.

കൃഷിഭവനുകളെ സ്മാര്‍ട്ട് ആക്കാനുള്ള പദ്ധതിക്ക് ആദ്യ ഘട്ടമെന്ന നിലയില്‍ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഉല്‍പ്പന്നങ്ങളുടെ ശേഖരണത്തിനും സംഭരണത്തിനും അഞ്ച് അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കും. തോട്ടം മേഖലയുടെ വികസനത്തിന് രണ്ട് കോടി രൂപ ബജറ്റില്‍ വകയിരുത്തി. കൂടാതെ വിഷരഹിത പച്ചക്കറി കുടുംബശ്രീ വഴി ശേഖരിച്ച് വിതരണം ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു.

കേരള ബജറ്റ് 2021: പ്രവാസികളെ കൈവിടാതെ സർക്കാർ: കുറഞ്ഞപലിശ നിരക്കിൽ വായ്പ, 1000 കോടിയുടെ പദ്ധതികേരള ബജറ്റ് 2021: പ്രവാസികളെ കൈവിടാതെ സർക്കാർ: കുറഞ്ഞപലിശ നിരക്കിൽ വായ്പ, 1000 കോടിയുടെ പദ്ധതി

കൃഷിഭവനുകളെ സ്മാര്‍ട്ട് ആക്കാനുള്ള പദ്ധതിയുടെ ഭാഗമായി നടീല്‍ വസ്തുക്കളുടെ വിതരണം, മണ്ണിന്റെ സ്വഭാവത്തിന് അനുസരിച്ചുള്ള കൃഷി, കൃഷി പരിപാലനം, കോള്‍ഡ് സ്‌റ്റോറേജുകളുടെ ശൃഖല ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങളുടെ സഹായത്തോടെ ആധുനികവല്‍ക്കരിക്കും. ഇതുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക ചെലവിന് 10 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

കേരള ബജറ്റ്: പകര്‍ച്ചവ്യാധി തടയാന്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക ബ്ലോക്കിനായി 50 കോടികേരള ബജറ്റ്: പകര്‍ച്ചവ്യാധി തടയാന്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക ബ്ലോക്കിനായി 50 കോടി

cmsvideo
    Kerala budget allocation for nri welfare schemes

    ചുരുങ്ങിയ പലിശയില്‍ വായ്പ; കുടുംബശ്രീക്ക് 1000 കോടി, ജനങ്ങളുടെ കൈയ്യില്‍ പണമെത്തിക്കുക ലക്ഷ്യംചുരുങ്ങിയ പലിശയില്‍ വായ്പ; കുടുംബശ്രീക്ക് 1000 കോടി, ജനങ്ങളുടെ കൈയ്യില്‍ പണമെത്തിക്കുക ലക്ഷ്യം

    English summary
    Kerala Budget 2021:FM KN Balagopal announces 2,000 crore loan Plan to farmers at 4 per cent interest
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X