Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ബജറ്റ്: 20000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു, 8000 കോടി നേരിട്ട് ജനങ്ങളിലേക്ക്

തിരുവനന്തപുരം: രാണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ച് രണ്ടാം പിണറായി സര്‍ക്കറിന്‍റെ ആദ്യ ധനകാര്യ ബജറ്റ്. 20000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചത്. ഇതില്‍ 2800 കോടി കോവിഡ് പ്രതിരോധത്തിന് വേണ്ടിയായിരിക്കും ഉപയോഗിക്കുക. 8300 കോടി രൂപ പലിശ സബ്സിഡിക്കായിരിക്കും. 8000 കോടി വിവിധ ആനുകൂല്യങ്ങളായി ജനങ്ങളുടെ കയ്യിലേക്ക് നേരിട്ട് എത്തുമെന്നും കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി. നേരത്തെ 2019 ല്‍ അന്നത്തെ ധനകാര്യമന്ത്രി തോമസ് ഐസ്ക് ഒന്നാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചിരുന്നു. 20000 കോടി രൂപയായിരുന്നു അന്നും പാക്കേജിനായി മാറ്റി വെച്ചത്.

തോമസ് ഐസ്ക് അവതരിപ്പിച്ച കഴിഞ്ഞ ബജറ്റിനെ പ്രശംസിച്ച് കൊണ്ടായിരുന്നു നിര്‍ണ്ണായക പ്രഖ്യാപനങ്ങളിലേക്ക് കെഎന്‍ ബാലഗോപാല്‍ കടന്നത്. കൊവിഡ് വ്യാപനം സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാനത്തിന്‍റെ വികസനത്തിന് വെല്ലുവിളിയായി. പുതിയ സാഹചര്യത്തില്‍ ആരോഗ്യം ഒന്നാമത് എന്ന നയം സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായെന്നും കെഎന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.

കൊവിഡ് പ്രതിരോധം, സാമ്പത്തിക ഉത്തേജനം... കന്നി ബജറ്റുമായി കെഎന്‍ ബാലഗോപാല്‍: ചിത്രങ്ങള്‍ കാണാം

jose

Recommended Video

cmsvideo
    Breaking; കോവിഡ് കാരണം പുതിയ നികുതി നിർദേശങ്ങൾ ഇല്ല

    ഓരോ ധനകാര്യ കമ്മിഷനുകൾ വരുമ്പോഴും കേരളത്തിനുള്ള കേന്ദ്ര വിഹിതം കുറയുകയാണെന്നും ധനകാര്യമന്ത്രി വിമര്‍ശിച്ചു. ജിഎസ്ടി വിഹിതം അനുവദിക്കുന്നതിലുണ്ടായ കാലതാമസവും സംസ്ഥാനത്തെ ബാധിച്ചു. കൊവിഡ് സംസ്ഥാനത്തിന്‍റെ പൊതുവരുമാനത്തെ ബാധിച്ചതും തിരിച്ചടിയായെന്നും ധമന്ത്രി ബജറ്റില്‍ ചൂണ്ടിക്കാട്ടി. ബജറ്റ് അവതരണം സഭയില്‍ തുടരുകയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+