കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ബജറ്റ്: വര്‍ക്ക് നിയര്‍ ഹോം, വര്‍ക്ക് ഫ്രം ഹോളിഡേ ഹോം... കോടികള്‍ വകയിരുത്തി സര്‍ക്കാര്‍

ജോലി സാഹചര്യം ആഗോള തലത്തില്‍ മാറി വരികയാണ്. ഇത് മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ തീരുമാനം

Google Oneindia Malayalam News
w

തിരുവനന്തപുരം: കൊവിഡ് കാലത്ത് സജീവ ചര്‍ച്ചയായ വാക്കുകളാണ് വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം എന്നിവയെല്ലാം. പല രാജ്യങ്ങളും നേരത്തെ ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ടെങ്കിലും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദൂരസ്ഥലങ്ങളില്‍ ജോലിക്ക് പോകാന്‍ തടസം നേരിട്ടപ്പോഴാണ് ഇന്ത്യയില്‍ സജീവമായത്.

കമ്പനികളുടെ ജോലികള്‍ ഓഫീസ് പശ്ചാത്തലം ഒരുക്കി വീട്ടിലിരുന്ന് ചെയ്യുന്നതാണ് വര്‍ക്ക് ഫ്രം ഹോം. അതേസമയം, വീടിന് അധികം വിദൂരത്തിലല്ലാതെ ജോലി ചെയ്യാനുള്ള അവസരം ഒരുക്കുന്നതാണ് വര്‍ക്ക്് നിയര്‍ ഹോം. ഈ പദ്ധതി വിപുലീകരിക്കാനാണ് ബജറ്റിലെ നിര്‍ദേശം. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുക.

കുതിച്ചുയര്‍ന്ന് സ്വര്‍ണവില!! ഒറ്റയടിക്ക് 480 രൂപ കൂടി... 24 മണിക്കൂറിനിടെ 880 രൂപ വര്‍ധിച്ചുകുതിച്ചുയര്‍ന്ന് സ്വര്‍ണവില!! ഒറ്റയടിക്ക് 480 രൂപ കൂടി... 24 മണിക്കൂറിനിടെ 880 രൂപ വര്‍ധിച്ചു

വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്ക് 50 കോടി രൂപയും വര്‍ക്ക് ഫ്രം ഹോളിഡേ ഹോം പദ്ധതിക്ക് 10 കോടി രൂപയുമാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാദേശിക തലത്തില്‍ രൂപരേഖ തയ്യാറാക്കി വരികയാണ്. ഐടി ജീവനക്കാര്‍ക്ക് റിമോര്‍ട്ട് വര്‍ക്കുകള്‍ നല്‍കുന്ന വ്യവസായങ്ങള്‍ക്ക് വേണ്ടിയുള്ള കേന്ദ്രം, വിദൂര ജോലികളില്‍ ഏര്‍പ്പെടുന്ന കേന്ദ്രം, കോമണ്‍ ഫെസിലിറ്റി കേന്ദ്രം എന്നിവയാണ് സര്‍ക്കാരിന്റെ ആലോചനയിലുള്ളത്.

സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും കൈകോര്‍ത്താണ് കേന്ദ്രങ്ങള്‍ ഒരുക്കുക. കിഫ്ബിയില്‍ നിന്നുള്ള ഫണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കും. പലിശ രഹിത വായ്പയായിട്ടാണ് തുക നല്‍കുക. ഇതിന് ഒരു വര്‍ഷത്തെ മൊറോട്ടോറിയം ഉണ്ടാകും. ശേഷം തിരിച്ചടവിന് 10 വര്‍ഷം അനുവദിക്കുന്ന രീതിയിലാണ് പണം അനുവദിക്കുക.

പ്രവാസികള്‍ ശ്രദ്ധിക്കുക!! യുഎഇ നിയമം അടിമുടി മാറി; അമുസ്ലിങ്ങള്‍ക്ക് വിവാഹത്തിന് ശരീഅഃ വേണ്ടപ്രവാസികള്‍ ശ്രദ്ധിക്കുക!! യുഎഇ നിയമം അടിമുടി മാറി; അമുസ്ലിങ്ങള്‍ക്ക് വിവാഹത്തിന് ശരീഅഃ വേണ്ട

വര്‍ക്ക് നിയര്‍ ഹോം പദ്ധതിയില്‍ ഒരു ലക്ഷം പേര്‍ക്ക് ഇരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമാണ് ആലോചിക്കുന്നത്. 1000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന് ആദ്യപടിയെന്നോണമാണ് 50 കോടി അനുവദിച്ചിട്ടുള്ളത്.

വിഴഞ്ഞം പദ്ധതിയോട് ചേര്‍ന്ന പ്രദേശങ്ങള്‍ വികസിപ്പിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. വിഴിഞ്ഞം മുതല്‍ തേക്കട വഴി നാവായികുളം വരെ നീളുന്ന 63 കിലോമീറ്ററും തേക്കട മുതല്‍ മംഗലപുരം വരെയുള്ള 12 കിലോമീറ്ററും ഉള്‍ക്കൊള്ളുന്ന റിങ് റോഡ് നിര്‍മിക്കും. ഏകദേശം 5000 കോടി ചെലവ് വരുന്ന വ്യാവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബി വഴി 1000 കോടി രൂപ വകയിരുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

English summary
Kerala Budget 2023: Allowed 50 crore Rupee For Work Near Home Program
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X