കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതി ഇളവുവഴി ബസുകൾക്ക് 1000 കുറയും; പക്ഷേ ഉടമയുടെ പോക്കറ്റിൽ നിന്ന് 5000 പോകും!

സ്വകാര്യ ബസുകള്‍ക്ക് മൂന്നുമാസത്തലൊരിക്കൽ പരമാവധി 30,000 രൂപയാണ് നികുതി. ഇതിന്റെ പത്തുശതമാനമാണ് കുറയുക. അതായത് 3000 രൂപ. ഒരുമാസത്തില്‍ ആയിരം രൂപയുടെ കുറവ്

Google Oneindia Malayalam News
budget

കഴിഞ്ഞ ദിവസമാണ് സംസ്ഥാന ബജറ്റ് ധനമന്ത്രി അവതരിപ്പിച്ചത്. പെട്രോളിനും ഡീസലിനും വില കൂടുമെന്ന് ബജറ്റിൽ നിന്ന് വ്യക്തമാണ്. അതേസമയം, ബസുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബജറ്റില്‍ പ്രഖ്യാപിച്ച ബസുകള്‍ക്കുള്ള നികുതിയിളവിന്റെ ആനുകൂല്യം ഉടമകള്‍ക്ക് ലഭിക്കില്ല.

പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപ കൂട്ടിയതാണ് കാരണം ആണ് ഇത്. സ്വകാര്യ ബസുകള്‍ക്ക് മൂന്നുമാസത്തലൊരിക്കൽ പരമാവധി 30,000 രൂപയാണ് നികുതി. ഇതിന്റെ പത്തുശതമാനമാണ് കുറയുക. അതായത് 3000 രൂപ. ഒരുമാസത്തില്‍ ആയിരം രൂപയുടെ കുറവ്.

മാസം ശരാശരി 5000 രൂപയുടെ വര്‍ധന..

മാസം ശരാശരി 5000 രൂപയുടെ വര്‍ധന..

എന്നാല്‍ ഇന്ധന വില വര്‍ധനയിലൂടെ മാസം ശരാശരി 5000 രൂപയുടെ വര്‍ധന ബസ്സുടമകള്‍ താങ്ങേണ്ടിവരും. ഒരു ബസ് ഒരു ദിവസം ശരാശരി 80 ലറ്റര്‍ ഡീസലാണ് ഉപയോഗിക്കുക. ലിറ്ററിന് രണ്ടുരൂപയുടെ വിലവര്‍ധനയിലൂടെ ദിവസം 160 രൂപയുടെ അധികച്ചെലവ് ഇങ്ങനെ വന്നാൽ ഉടമകൾക്ക് വരും. ഒരുമാസം ശരാശരി 5000 രൂപയുടെ അധികച്ചെലവാണ് ഉണ്ടാകുക. അങ്ങനെ നോക്കുന്ന സമയത്ത് മാസം 1000 രൂപയുടെ ഇളവുനല്‍കി 5000 രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്.

വരനെ കണ്ടതും വധുവിന്റെ ബോധംപോയി ആശുപത്രിയിലായി; കാര്യം അറിഞ്ഞപ്പോൾ വിവാഹം മുടങ്ങിവരനെ കണ്ടതും വധുവിന്റെ ബോധംപോയി ആശുപത്രിയിലായി; കാര്യം അറിഞ്ഞപ്പോൾ വിവാഹം മുടങ്ങി

ബസുകളുടെ എണ്ണത്തിൽ കുറവ്...

ബസുകളുടെ എണ്ണത്തിൽ കുറവ്...

2013-ല്‍ കേരളത്തില്‍ 19,000 സ്വകാര്യ ബസുകളുണ്ടായിരുന്നത് ഇപ്പോള്‍ 6300 ആണ്. സ്വകാര്യ ബസ്സുടമകളുടെ കണക്കാണിത്. രാജ്യത്ത് ഏറ്റവുംകൂടുതല്‍ നികുതി ഈടാക്കുന്ന സംസ്ഥാനം കേരളമാണ്. ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ഇന്ധനവിലയുള്ളതും കേരളത്തിലാണ്. ബസുകള്‍ക്ക് നികുതിയിളവു നല്‍കിയതിലൂടെ 28 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് ധനമന്ത്രി ബജറ്റില്‍ പറഞ്ഞത്. ഇന്ധനവില വര്‍ധനയിലൂടെ 750 കോടി കിട്ടുമെന്നും ബജറ്റിലുണ്ട്.

ഓൺലൈൻ മാധ്യമപ്രവർത്തകരാണെന്ന് പറഞ്ഞെത്തി, ലോട്ടറിയും പണവും തട്ടി; പിന്നെ നടന്നത് ഇങ്ങനെഓൺലൈൻ മാധ്യമപ്രവർത്തകരാണെന്ന് പറഞ്ഞെത്തി, ലോട്ടറിയും പണവും തട്ടി; പിന്നെ നടന്നത് ഇങ്ങനെ

കെഎസ്ആർടിസിക്കും തിരിച്ചടി...

കെഎസ്ആർടിസിക്കും തിരിച്ചടി...

ഡീസല്‍ സെസ് കെ.എസ്.ആര്‍.ടി.സി.ക്കും തിരിച്ചടി തന്നെയാണ്. സാമ്പത്തിക സഹായമായി 131 കോടി ലഭിക്കുമെങ്കിലും ഡീസല്‍ വിലവര്‍ധന തിരിച്ചടിയാണ്. ദിവസം 3.5 ലക്ഷം ലിറ്റര്‍ ഡീസലാണ് കെ.എസ്.ആര്‍.ടി.സി. ഉപയോഗിക്കുന്നത്. മാസം 2.10 കോടി രൂപയുടെ അധികബാധ്യതയുണ്ടാവും. ശമ്പളത്തിനും പെന്‍ഷനുമായി 900 കോടിയും വകയിരുത്തിയിട്ടുണ്ട്. ഇതിനുപുറമേ പ്ലാന്‍ഫണ്ടില്‍നിന്നും കെ.എസ്.ആര്‍.ടി.സി.ക്ക് 131 കോടി അനുവദിച്ചിട്ടുണ്ട്. ബസുകള്‍ വാങ്ങുന്നതിന് 75 കോടിയും വര്‍ക്ക്ഷോപ്പുകളുടെ നവീകരണത്തിന് 30 കോടിയും കംപ്യൂട്ടര്‍ശൃംഖല സ്ഥാപിക്കാന്‍ 20 കോടിയും നല്‍കും. ഇ-മൊബിലിറ്റിക്ക് 15.55 കോടി രൂപയും ലഭിക്കും.

എന്തുകൊണ്ട് വില കൂട്ടി...

എന്തുകൊണ്ട് വില കൂട്ടി...

ബജറ്റ് തലേന്ന് കേന്ദ്രം കേരളത്തിന്റെ വായ്പ വീണ്ടും വെട്ടിക്കുറച്ചതോടെ സംസ്ഥാനസര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍ ആയെന്നും . അടുത്തവര്‍ഷവും ഈ സ്ഥിതി തുടരുമെന്ന് കേന്ദ്രം മുന്നറിയിപ്പും നല്‍കിയിട്ടുണ്ടെന്നും ഇതോടെയാണ് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപ ഉള്‍പ്പെടെയുള്ള കടുത്ത നികുതിനിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറായതെന്നുമാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞത്.

English summary
Kerala Budget 2023: Tax cut won't help private bus owners, Because of these reasons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X