Get Updates
Get notified of breaking news, exclusive insights, and must-see stories!

5 ഇടത്തും ബിഡിജെഎസ് പിന്തുണ ഇടതിന്? എന്‍ഡിഎയില്‍ അതൃപ്തി, മുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന്

തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ അട്ടമറി വിജയം നേടിയതിന് പിന്നാലെ വ്യാപകമായ വോട്ടുമറിക്കല്‍ ആരോപണവും വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു വന്നു. ബിജെപി എല്‍ഡിഎഫിന് വോട്ട്മറിച്ചത് കൊണ്ടാണ് പാലായില്‍ മാണി സി കാപ്പന്‍ വിജയിച്ചതെന്ന് യുഡിഎഫ് ആരോപിച്ചപ്പോള്‍ ബിജെപി വോട്ടുകള്‍ ജോസ് ടോമിന് പോയതുകൊണ്ടാണ് തന്‍റെ ഭൂരിപക്ഷം 2943 ല്‍ ഒതുങ്ങിയതെന്നായിരുന്നു മാണി സി കാപ്പന്‍റെ വാദം.

വോട്ടു മറിക്കല്‍ വിവാദത്തില്‍ ഇരുമുന്നണികളും ബിജെപിക്ക് നേരെ പഴിചാരിയപ്പോള്‍ പാര്‍ട്ടി വോട്ടുകള്ള എന്‍ഡിഎയുടെ വോട്ടുകളാണ് കുറഞ്ഞതെന്നായിരുന്നു ബിജെപിയുടെ നിലപാട്. ബിഡിജെഎസിനെ ലക്ഷ്യമിട്ടായിരുന്നു ബിജെപിയുടെ ആരോപണ മുന. പാലയില്‍ മാണി സി കാപ്പനാണ് വിജയസാധ്യതയെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ചതും ബിജെപി എടുത്തുകാട്ടുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

പാര്‍ട്ടിയില്‍ പ്രധാനം

പാര്‍ട്ടിയില്‍ പ്രധാനം

എസ്എന്‍ഡിപിക്ക് യോഗത്തിന് കീഴിലുള്ള സംഘടനയല്ല ബിഡിജെഎസ് എന്ന് പറയുമ്പോഴും യോഗത്തിന്‍റെ നിലപാടുകള്‍ക്കാണ് പാര്‍ട്ടിയില്‍ പ്രധാനം. ഒക്ടോബോര്‍ 21 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 5 നിയമസഭാ മണ്ഡലങ്ങളില്‍ അരൂര്‍ ബിജെപി ബിഡിജെഎസിന് നല്‍കിയെങ്കില്‍ സീറ്റ് ഏറ്റെടുക്കുന്നതില്‍ അവര്‍ വിസമ്മതം അറിയിക്കുകയായിരുന്നു. അരൂരില്‍ സിപിഎമ്മിനെ ജയിപ്പിക്കാന്‍ എസ്‍എന്‍ഡിപിക്ക് താല്‍പര്യമുള്ളതിനാലാണ് ബിഡിജെഎസിന്‍റെ പിന്മാറ്റമെന്നാണ് ആരോപണം.

വെള്ളാപ്പള്ളിയുടെ നിർദ്ദേശ പ്രകാരം

വെള്ളാപ്പള്ളിയുടെ നിർദ്ദേശ പ്രകാരം

ഈ ആരോപണങ്ങള്‍ക്ക് ശക്തിപകര്‍ന്നുകൊണ്ടാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ബിജു കൃഷ്ണന്‍ രംഗത്ത് എത്തിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തിലെന്ന പോലെ മുന്നണിക്ക് അകത്ത് നിന്ന് പാലായിലും ബിഡിജെഎസ് വോട്ടുമറിച്ചെന്നാണ് ബിജു കൃഷ്ണന്‍റെ ആരോപണം.
വെള്ളാപ്പള്ളിയുടെ നിർദ്ദേശ പ്രകാരം ബിഡിജെഎസ് നേതാക്കൾ യോഗം ചേർന്ന് ജോയ്‍സ് ജോർജ്ജിന് പിന്തുണ പ്രഖ്യാപിച്ചത് മൂലം എന്‍ഡിഎക്ക് നാല്‍പ്പതിനായിരം വോട്ടിന്‍റെ കുറവാണ് ഉണ്ടായതെന്നും ബിജു കൃഷ്ണന്‍ നേരത്തെ മുന്നണി നേതൃത്വത്തെ അറിയിച്ചിരുന്നു.

പാലായില്‍ സംഭവിച്ചത്

പാലായില്‍ സംഭവിച്ചത്

ഇടുക്കി സമാനമായ വോട്ടുമറിക്കലാണ് പാലായിലും സംഭവിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ പിസി തോമസിന് ലഭിച്ചതിനേക്കാള്‍ 8489 വോട്ടിന്‍റെ കുറവ് എൻ ഹരിക്ക് ഇത്തവണയുണ്ടായി. ബിഡിജെഎസ് വോട്ടുകളില്‍ വലിയൊരു വിഭാഗം ലഭിക്കാതിരുന്നതാണ് ഇതിന് പ്രധാനകാരണം. എസ്എൻഡിപി യോഗത്തിൻറെ ബി ടീമായി പ്രവർത്തിക്കുന്നതിനാൽ ബി‍ഡിജെഎസിന് സ്വന്തമായി തീരുമാനം എടുക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പിന്തുണ ഇടതുമുന്നണിക്ക്

പിന്തുണ ഇടതുമുന്നണിക്ക്

വരാനിരിക്കുന്ന അഞ്ച് ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അനുകൂലമായ നിലപാട് എടുക്കാനാണ് ബിഡിജെഎസ് ആലോചിക്കുന്നതും ബിജു ആരോപിക്കുന്നു. അതേസമയം, മുന്നണിക്ക് അകത്ത് നിന്നുകൊണ്ട് തന്നെ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന ബിഡിജെഎസിനെ എന്‍ഡിഎയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം ബിജെപിയില്‍ ഒരു വിഭാഗത്തിന് ഉണ്ട്.

തിരിച്ചടിയാവും

തിരിച്ചടിയാവും

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരത്തും, കോന്നിയിലും, വട്ടിയൂര്‍ക്കാവിലും ബിഡിജെഎസ് നിലപാട് ഏറെ നിര്‍ണ്ണായകമാണ്. ഓരോ വോട്ടും നിര്‍ണ്ണായകമാവുന്ന സാഹചര്യത്തില്‍ ബിഡിജെഎസ് വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചില്ലെങ്കില്‍ അത് വലിയ തിരിച്ചടിയാവും. അരൂരില്‍ സിപിഎമ്മിന്‍റെ വിജയം ഉറപ്പാക്കാനാണ് ബിഡിജെഎസ് പിന്മാറിയതെന്നും ഇതിന് പിന്നില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണെന്നാണ് ബിജെപിക്ക് അകത്തെ ചിലര്‍ ആരോപിക്കുന്നു.

ഇടത് പ്രവേശനം

ഇടത് പ്രവേശനം

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ പ്രവേശനം നേടുകയെന്ന ലക്ഷ്യം വെച്ചാണ് എസ്എന്‍ഡിപി ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നതെന്ന് വിലയിരുത്തലും ഉണ്ട്. എന്നാല്‍ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോലും ജയിക്കാന്‍ ശേഷിയില്ലാത്ത ബിഡിജെഎസിനെ ഇടതുമുന്നണി സ്വീകരിക്കുമോയെന്നത് സംശയമാണ്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് ഉള്‍പ്പെടെയുള്ള കേസുകളും ഈ നീക്കത്തെ പരാജയപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമാവും.

യുഡിഎഫില്‍ എത്തുമോ

യുഡിഎഫില്‍ എത്തുമോ

എന്‍ഡിഎ വിടാന്‍ തിരുമാനിക്കുകയും എല്‍ഡിഎഫ് സ്വീകരിക്കാതിരിക്കുകയും ചെയ്താല്‍ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് യുഡിഎഫ് പാളയത്തില്‍ എത്തിയാലും അത്ഭുതപ്പെടാനില്ല. രമേശ് ചെന്നിത്തലുമായി കാര്യമായ അടുപ്പം ഇല്ലെങ്കിലും ഉമ്മന്‍ചാണ്ടിയുമായി വളരെ അടുത്ത ബന്ധമാണ് വെള്ളാപ്പള്ളി നടേശനുള്ളത്. ആര്‍ക്ക് അധികാരം ലഭിക്കും എന്നത് മുന്‍നിര്‍ത്തിയാവും വെള്ളാപ്പള്ളിയുടെ നീക്കങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+