കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് അച്ഛന്‍ കളമൊരുക്കി, ഇന്ന് മകനും; എറണാകുളത്ത് 1998 ആവര്‍ത്തിക്കാന്‍ സിപിഎം

Google Oneindia Malayalam News

എറണാകുളം: യുഡിഎഫിന്‍റെ ഉറച്ച കോട്ടകളിലൊന്നായ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ സിപിഎം ഇത്തവണയും പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത് സ്വതന്ത്രനില്‍. മണ്ഡല ചരിത്രത്തില്‍ ഇന്നേവരെ നടന്ന 16 തിരഞ്ഞെടുപ്പുകളില്‍ 2 തവണ മാത്രം വിജയം കണ്ടപ്പോഴും ഇടതുപക്ഷത്തിന് രക്ഷകരായത് സ്വതന്ത്രരായിരുന്നു. എല്‍ഡിഎഫ് സ്വതന്ത്രരായിട്ടായിരുന്നു 1987 ല്‍ വികെ സാനു മാസ്റ്ററും 1998 ല്‍ സെബാസ്റ്റ്യന്‍ പോളും എറണാകുളത്ത് നിന്ന് വിജയിച്ചു കയറിയത്.

1970 മുതല്‍ തുടര്‍ച്ചയായി നാല് തവണ എംഎല്‍എയായ എഎല്‍ ജേക്കബിനെ നേരിടാന്‍ എംകെ സാനു മാസ്റ്ററെ സ്വതന്ത്രനായി എല്‍ഡിഎഫ് രംഗത്ത് ഇറക്കിയ നീക്കം വിജയച്ചതോടെയാണ് 1987 ല്‍ ആദ്യമായി കോണ്‍ഗ്രസിന് മണ്ഡലം നഷ്ടമായി. പിന്നീട് 1991 ല്‍ ജോര്‍ജ്ജ് ഈജനിലൂടെ മണ്ഡലം തിരിച്ചു പിടിച്ച കോണ്‍ഗ്രസ് 96 ലും സീറ്റ് നിലനിര്‍ത്തി.

എല്‍ഡിഎഫിനായി സെബാസ്റ്റ്യന്‍ പോള്‍

എല്‍ഡിഎഫിനായി സെബാസ്റ്റ്യന്‍ പോള്‍

സിറ്റിങ് എംഎല്‍എയായിരുന്ന ജോര്‍ജ്ജ് ഈഡന്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് 1998 ല്‍ എറണാകുളത്ത് ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. സെബാസ്റ്റ്യന്‍ പോളിനെയായിരുന്നു എല്‍ഡിഎഫ് സ്വതന്ത്രനായി രംഗത്ത് ഇറക്കിയത്. കോണ്‍ഗ്രസിനായി മണ്ഡലം നിലനിര്‍ത്താന്‍ രംഗത്ത് ഇറങ്ങിയത് ലെനോ ജേക്കബും.

വിജയം നാലായിരം വോട്ടിന്

വിജയം നാലായിരം വോട്ടിന്

വാശിയേറിയ മത്സരത്തിനൊടുവില്‍ നാലായിരം വോട്ടുകളുടെ വ്യത്യാസത്തില്‍ സെബാസ്റ്റന്‍ പോള്‍ നിയമസഭയിലേക്ക് വിജയിച്ചു കയറി. പിന്നീട് 2011 ല്‍ കെവി തോമസിലൂടെ തിരികെ പിടിച്ച മണ്ഡലം കോണ്‍ഗ്രസ് ഇന്നേവരെ കൈവിട്ടിട്ടില്ല. ജോര്‍ജ്ജ് ഈഡന്‍റെ മകന്‍ ഹൈബി ഈഡന്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎം പ്രതീക്ഷിക്കുന്നത് 1998 ലേതിന് സമാനമായ വിജയമാണ്.

മനു റോയി

മനു റോയി

അതിനായി സിപിഎം രംഗത്ത് ഇറക്കിയിരിക്കുന്നതാവട്ടെ മണ്ഡ‍ലത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ലത്തീന്‍ സമുദായത്തില്‍പ്പെട്ട ഹൈക്കോടതി അഭിഭാഷകന്‍ മനു റോയിയേയും. മാധ്യമപ്രവര്‍ത്തകന്‍ കെഎം റോയിയുടെ മകനും ലോയേസ് യൂണിയന്‍ അംഗവുമാണ് മനു റോയി.

പ്രതീക്ഷ

പ്രതീക്ഷ

കോൺഗ്രസ് സ്ഥാനാർഥിയായി കെവി തോമസോ, ടിജെ വിനോദ് കുമാറോ മത്സരിക്കാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ലത്തീൻ സമുദായത്തിൽപ്പെട്ടയാളെ സ്വതന്ത്രനാക്കി രംഗത്തിറക്കി മത്സരം കടുപ്പിക്കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറെ പിന്നീല്‍ പോവേണ്ടി വന്നിരുന്നെങ്കില്‍ മനു റോയിയിലൂടെ വിജയം തന്നെയാണ് എറണാകുളത്ത് സിപിഎം ഇത്തവണ പ്രതീക്ഷിക്കുന്നത്.

മഞ്ചേശ്വരത്തിന് അന്യനല്ലാത്ത ഖമറൂദ്ദീന്‍: റദ്ദൂച്ചക്ക് പിന്‍ഗാമിയാകുമോ ലീഗിന്‍റെ വിശ്വസ്തന്‍മഞ്ചേശ്വരത്തിന് അന്യനല്ലാത്ത ഖമറൂദ്ദീന്‍: റദ്ദൂച്ചക്ക് പിന്‍ഗാമിയാകുമോ ലീഗിന്‍റെ വിശ്വസ്തന്‍

ശങ്കര്‍ റേ: എതിരാളികളുടെ പഴുതറിഞ്ഞ ഇടത് നീക്കം, എല്‍ഡിഎഫ് ലക്ഷ്യമിടുന്നത് 2006 ന് സമാനമായ അട്ടിമറിശങ്കര്‍ റേ: എതിരാളികളുടെ പഴുതറിഞ്ഞ ഇടത് നീക്കം, എല്‍ഡിഎഫ് ലക്ഷ്യമിടുന്നത് 2006 ന് സമാനമായ അട്ടിമറി

English summary
kerala by election 2019: CPM to repeat 1998 in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X