കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വട്ടിയൂര്‍ക്കാവില്‍ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മില്‍; കെ മുരളീധരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടമെന്ന് കെ മുകളീധരന്‍ എംപി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 5 മണ്ഡലങ്ങളിലും യുഡിഎഫ് മികച്ച വിജയം നേടുമെന്നും മുരളീധരന്‍ പറഞ്ഞു.

 kmuralis4

വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുക. സ്ഥാനാര്‍ത്ഥിക്കായി സജീവമായി പ്രചരണത്തിന് ഇറങ്ങുമെന്നും മുരളീധരന്‍ പറഞ്ഞു. എംഎല്‍എയായ കെ മുരളീധരന്‍ വടകരയില്‍ നിന്ന് പാര്‍ലമെന്‍റിലേക്ക് ജയിച്ചതോടെയാണ് വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

2011 മുതല്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എയായിരുന്നു കെ മുരളീധരന്‍. 2016 ല്‍ കുമ്മനം രാജശേഖരനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് കെ മുരളീധരന്‍ ജയിച്ചത്. അന്ന് അന്ന് 7622 വോട്ടുകളാണ് മുരളീധരന്‍ നേടിയത്. 3000 വോട്ടുകള്‍ക്കായിരുന്നു കുമ്മനത്തിന്‍റെ പരാജയം.

അതേസമയം ഉപതിരഞ്ഞെടുപ്പിനായി മൂന്ന് മുന്നണികളും കരുക്കള്‍ നീക്കി തുടങ്ങിയിട്ടുണ്ട്. യുഡിഎഫിനെ സംബന്ധിച്ച് മണ്ഡലത്തില്‍ ഇത്തവണ അഭിമാന പോരാട്ടമാണ്. സീറ്റ് നിലനിര്‍ത്തുകയെന്നതിനൊപ്പം പിണറായി സര്‍ക്കാരിനെതിരായ മറുപടി കൂടിയാവും മണ്ഡലത്തിലെ വിജയം എന്നാണ് യുഡിഎഫിന്‍റെ കണക്ക് കൂട്ടല്‍.

കേരളത്തില്‍ ബിജെപിയുടെ രണ്ടാം എംഎല്‍എ വട്ടിയൂര്‍ക്കാവില്‍ നിന്നാകും എന്ന് ബിജെപിയും അവകാശപ്പെടുന്നു. മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കിയാല്‍ മണ്ഡലം പിടിക്കാമെന്നാണ് എല്‍ഡിഎഫിന്‍റേയും കണക്ക് കൂട്ടല്‍. പ്രളയ കാലത്തെ ഹീറോ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വികെ പ്രശാന്തിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന രീതിയിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.

 തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങി; ബിജെപിയുടെ 'വജ്രായുധത്തെ' ചെറുക്കന്‍ കോണ്‍ഗ്രസിന്‍റെ മറുതന്ത്രം തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങി; ബിജെപിയുടെ 'വജ്രായുധത്തെ' ചെറുക്കന്‍ കോണ്‍ഗ്രസിന്‍റെ മറുതന്ത്രം

ആരിഫിന്‍റെ അരൂരില്‍ അട്ടിമറി പ്രതീക്ഷിച്ച് യുഡിഎഫ്.. ജനകീയനെ തേടി എല്‍ഡിഎഫ്, ലോക്സഭ ആവര്‍ത്തിക്കുമോ?ആരിഫിന്‍റെ അരൂരില്‍ അട്ടിമറി പ്രതീക്ഷിച്ച് യുഡിഎഫ്.. ജനകീയനെ തേടി എല്‍ഡിഎഫ്, ലോക്സഭ ആവര്‍ത്തിക്കുമോ?

യെഡ്ഡിക്ക് നെഞ്ചിടിപ്പ്!! '6' ല്‍ തൊട്ടില്ലേല്‍ സര്‍ക്കാര്‍ താഴെ? വിമതര്‍ക്കും എട്ടിന്‍റെ പണിയെഡ്ഡിക്ക് നെഞ്ചിടിപ്പ്!! '6' ല്‍ തൊട്ടില്ലേല്‍ സര്‍ക്കാര്‍ താഴെ? വിമതര്‍ക്കും എട്ടിന്‍റെ പണി

English summary
Kerala by election; In Vattiyoorkavu fight is between LDF and UDF; K Muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X