Get Updates
Get notified of breaking news, exclusive insights, and must-see stories!

സതീശന്‍ വിഡ്ഡികളുടെ ലോകത്താണോ? പ്രകോപിപ്പിക്കുന്നു; സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്ന് അന്‍വര്‍

കോഴിക്കോട്: വിഡി സതീശനെതിരെ പിവി അന്‍വര്‍. സതീശന്‍ വിഡ്ഡികളുടെ ലോകത്താണോ എന്നും അന്‍വര്‍ ചോദിച്ചു. സതീശന്‍ തന്നെ പ്രകോപിപ്പിക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റാണെന്നും അന്‍വര്‍ പറഞ്ഞു. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെയും അന്‍വര്‍ രംഗത്തെത്തി.

സംവരണ മണ്ഡലത്തില്‍ നിന്ന് ജയിക്കുന്നവര്‍ ആ വിഭാഗത്തോട് മമത കാട്ടാറില്ല. രമ്യ ഹരിദാസിനെ കുറിച്ച് ചേലക്കരയിലെ സമുദായങ്ങള്‍ക്ക് നല്ല അഭിപ്രായമില്ലെന്നും അന്‍വര്‍ പറഞ്ഞു. ചേലക്കരയില്‍ സിപിഎമ്മിന് 39400 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. അവിടെ കൊണ്ടുപോയി നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ കുറിച്ച് താന്‍ പറയണോ? കോണ്‍ഗ്രസുകാരാണ് പറയുന്നത്. എനിക്ക് അവരെ കുറിച്ച് അറിയില്ലെന്നും അന്‍വര്‍ പറഞ്ഞു.

pv-anvar

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട്ട് സ്ഥാനാര്‍ത്ഥിയാക്കിയത് ചിലരുടെ മാത്രം തീരുമാനം ആണ്. രാഹുല്‍ പരാജയപ്പെടുമെന്ന് കോണ്‍ഗ്രസിന് മനസ്സിലായി. ഡിഎംകെ മത്സരിച്ചത് കൊണ്ട് പാലക്കാട് ബിജെപി ജയിച്ചു എന്ന് വരുത്താന്‍ ആരും ശ്രമിക്കേണ്ട. പാലക്കാട് കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും വലിയൊരു വോട്ട് ബിജെപി പോകുമെന്നും പിവി അന്‍വര്‍ പറഞ്ഞു.

കേരളത്തില്‍ ആര്‍എസ്എസിനെ പോലെ പിണറായിസത്തെയും എതിര്‍ക്കണമെന്നും അന്‍വര്‍ പറഞ്ഞു. അതേസമയം പിവി അന്‍വര്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ലെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു. അവര്‍ ഇങ്ങോട്ട് വിളിച്ചാണ് സംസാരിച്ചത്. സൗകര്യമുണ്ടെങ്കില്‍ സഹകരിച്ചാല്‍ മതിയെന്നും സതീശന്‍ പറഞ്ഞു.

അതേസമയം പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിക്കുന്നതില്‍ തീരുമാനം ബുധനാഴ്ച്ചയുണ്ടാവും. ചേലക്കരയിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ല. ചേലക്കരയിലുള്ള കോണ്‍ഗ്രസുകാര്‍ തന്നെയാണ് രമ്യ ഹരിദാസിനെ എതിര്‍ക്കുന്നത്. ചേലക്കരയില്‍ കമ്മ്യൂണിറ്റി വോട്ടും വാങ്ങി ചിലര്‍ മുഖത്തും ചുണ്ടിലും ചായം പൂശി നടക്കുകയാണ്. പാവപ്പെട്ടവരെ കുറിച്ച് ഒരു ചിന്തയുമില്ല. എന്‍കെ സുധീറിന് ജനങ്ങള്‍ ചേലക്കരയില്‍ വോട്ട് ചെയ്യും. സതീശന്‍ അതിന് എന്റെ നെഞ്ചത്ത് കയറേണ്ടെന്നും അന്‍വര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ചേലക്കരയില്‍ കോണ്‍ഗ്രസ് ഡിഎംകെയെ പിന്തുണയ്ക്കണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ദേശം യുഡിഎഫ് തള്ളിയിരുന്നു. എന്നാല്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അന്‍വറിനെ സ്വാഗതം ചെയ്തിരുന്നു. പക്ഷേ വിഡി സതീശന്‍ രൂക്ഷമായിട്ടാണ് അന്‍വറിനെതിരെ പ്രതികരിച്ചത്. അന്‍വറിന്റെ ഒരു ഉപാധിയും അംഗീകരിക്കില്ലെന്ന് സതീശന്‍ തുറന്നടിച്ചിരുന്നു.

അതേസമയം ചേലക്കരയില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്നും, പാലക്കാട്ടും ചേലക്കരയിലും അന്‍വറിന് സ്വാധീനമില്ലെന്നും കെ മുരളീധരന്‍ തുറന്നടിച്ചു. അന്‍വറിന്റെ വാദം ബാലിശമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരിഹസിച്ചു. അന്‍വര്‍ പിണറായി വിജയന്റെ നാവായി പ്രവര്‍ത്തിച്ചയാളാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+