രൂപം മാറാൻ കേരളത്തിലെ കയർ; എൻഐഡിയുമായി ധാരണാപത്രം ഒപ്പിട്ടു
തിരുവനന്തപുരം: കയർ മേഖലയിൽ ഏറ്റവും ആകർഷകമായ ഉല്‍പ്പന്നങ്ങൾ നിർമ്മിക്കുന്നതിനും പുതിയ ഡിസൈനുകൾ ഒരുക്കുന്നതിനും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി ധാരണാപത്രം ഒപ്പിട്ട് കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍.കയര്‍ രംഗത്ത് നൂതനമായ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനും, കയര്‍ അനുബന്ധ വസ്തുക്കള്‍ ചേര്‍ത്തിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും ധാരണാപത്രം സഹായകരമാകും. ഇതുവഴി കയര്‍ രംഗത്ത് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുവാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
'ബാഴ്സലോണ ഫുട്ബോൾ ക്ലബ്ബിലും മെറ്റ്ഗാല പോലുള്ള ആഗോള ഫാഷൻ ഇവന്റുകളിലും വൈറ്റ് ഹൗസ്, ബക്കിങ്ങ് ഹാം പാലസ് പോലുള്ള സുപ്രധാന കേന്ദ്രങ്ങളിലും എത്തിയിട്ടുള്ള കേരളത്തിന്റെ കയർ/ടെക്സ്റ്റൈൽ പെരുമയ്ക്ക് മാറ്റ് കൂട്ടാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന് ധാരണപത്രം സഹായകമാവും', മന്ത്രി വ്യക്തമാക്കി.

ധാരണാപത്രത്തിന്‍റെ ഭാഗമായി കയര്‍ രംഗത്ത് ആവശ്യമായ വൈവിധ്യവത്ക്കരണം കൊണ്ടു വരുന്നതിനും, പുതിയ ഉല്‍പ്പന്നങ്ങളുടെ ഡിസൈനും, കയറും മറ്റ് അനുബന്ധ വസ്തുക്കളുമായി ചേര്‍ത്തുള്ള പുതിയ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനും ആവശ്യമായ സാങ്കേതികമായുള്ള എല്ലാ സഹായവും നാഷണല്‍ ഇന്‍സ്റ്റ്റ്റ്യൂട്ട് ഓഫ് ഡിസൈന്‍ ഭോപ്പാലില്‍ നിന്നും ലഭ്യമാകും. ഇത് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന് വലിയ സഹായകരമാകും. അതോടൊപ്പം കയര്‍ കോര്‍പ്പറേഷന്‍ നടത്തി വരുന്ന ട്രെയ്നിംഗ് പ്രോഗ്രാമിന്‍റെ കരിക്കുലവുമായി ബന്ധപ്പെട്ടിട്ടുള്ള മാറ്റങ്ങള്‍ക്കും, ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമുള്ള സഹകരണങ്ങള്‍ ഇതിന്‍റെ ഭാഗമായി ഉണ്ടാകും.
എന്‍.ഐ.ഡി ഭോപ്പാലില്‍ നിന്നും രണ്ട് ഇന്‍റേണ്‍സിനെ മുഴുവന്‍ സമയവും കയര്‍ കോര്‍പ്പറേഷനില്‍ ലഭ്യമാക്കും. ഇവര്‍ ഡിസൈനുമായും പുതിയ പ്രൊഡക്ടുമായും ബന്ധപ്പെട്ട് ആവശ്യമായ എല്ലാവിധ സഹായങ്ങളും ലഭ്യമാക്കും. കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന തൊഴിലാളികള്‍ക്കും അതുപോലെതന്നെ സ്വകാര്യമേഖലയില്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്കും ആവശ്യമായ സഹായം നല്‍കുന്നതിന് ഈ സംവിധാനം പ്രയോജനകരമാകും', മന്ത്രി പറഞ്ഞു.
റോഡുകളിൽ കയർ ഡിവൈഡർ വന്നാൽ എങ്ങനെ?
റോഡുകൾ സുരക്ഷിതവും മനോഹരവുമാക്കുന്നതിനായി കയർ റിസർച്ച് ആന്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കയർ ഡിവൈഡറിന്‍റെ ചിത്രം പങ്കുവെച്ച് മന്ത്രി പി രാജീവ്.
നമ്മുടെ റോഡുകൾ സുരക്ഷിതവും മനോഹരവുമാക്കുന്നതിനായി കയർ റിസർച്ച് ആന്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്തതാണ് കയർ ഡിവൈഡർ.
സിമന്റ്, ഇഷ്ടിക, എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന പരമ്പരാഗത ഡിവൈഡറിൽനിന്ന് വ്യത്യസ്തമായി കയർ ഉപയോഗിച്ചാണ് ഈ ഡിവൈഡർ നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു പരിസ്ഥിതി സൗഹൃദ ഉത്പന്നമാണ്. കയർ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നതിനാൽ ചിലവും കുറവ്. കുറഞ്ഞ ചെലവിൽ ഗതാഗത ക്രമീകരണം നടത്തുവാൻ സാധിക്കും എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മറ്റ് ഡിവൈഡറുകളെ അപേക്ഷിച്ച് വാഹനങ്ങൾ ഡിവൈഡറുകളിൽ തട്ടിയുള്ള അപകടങ്ങളുടെ ആഘാതം ഗണ്യമായി കുറക്കുവാനും ഇത് സഹായകരമാകും.
മണ്ണിന്റെ ലഭ്യത കുറവുള്ള പ്രദേശങ്ങളിൽ ഈ ഡിവൈഡറുകൾ നമുക്ക് ഉപയോഗപ്പെടുത്തുവാൻ സാധിക്കും . സസ്യങ്ങൾ വച്ച് പിടിപ്പിച്ച് സൗന്ദര്യവല്ക്കരണം നടത്താം. വെള്ളം ആഗിരണം ചെയ്ത് സൂക്ഷിക്കുവാൻ കഴിയുന്നതിനാൽ വേനൽകാലത്തെ ജലസേചന തോത് കുറക്കാനും കയർ ഡിവൈഡർ സഹായകരമാണെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications