ജോസ് കെ മാണി പക്ഷം എല്‍ഡിഎഫിലേക്ക്?; അധികമായി 5 മുതല്‍ 10 സീറ്റ് വരെ, അവിശ്വാസം വന്നാല്‍ പിന്തുണ

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ രൂപപ്പെട്ട തര്‍ക്കം പരിഹരിക്കാനാവാതെ കുഴങ്ങുകയാണ് യുഡിഎഫും കോണ്‍ഗ്രസും. മുന്‍ ധാരണ പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാന്‍ ജോസ് കെ മാണി പക്ഷ തയ്യാറായിട്ടില്ല.

ഇതോടെ ഏതെങ്കിലും ഒരു വിഭാഗം യുഡിഎ​ഫിന് പുറത്തേക്ക് പോവും എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ജോസഫിന് അനുകൂല നിലപാട് സ്വീകരിച്ചത് ജോസ് വിഭാഗത്തില്‍ കടുത്ത അതൃപ്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

വിട്ടു വീഴ്ച ഉണ്ടാവില്ല

വിട്ടു വീഴ്ച ഉണ്ടാവില്ല

ജോസഫിന് അനുകൂലമായ നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചു നിന്നാലും ഒട്ടും വിട്ടു വീഴ്ച ഉണ്ടാവില്ലെന്ന സൂചനയാണ് ജോസ് പക്ഷം നല്‍കുന്നത്. പ്രശ്ന പരിഹാരത്തിനായി കഴിഞ്ഞ ദിവസം യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കിണഞ്ഞു പരിശ്രമിച്ചെങ്കിലും വിട്ടുവീഴ്ചയ്ക്ക് ജോസ് പക്ഷം തയ്യാറായില്ല.

അവിശ്വാസപ്രമേയം

അവിശ്വാസപ്രമേയം

ജില്ലാ പ്രസിഡന്‍റ് പദവി ഒഴിയാന്‍ ജോസ് കെ മാണി വിഭാഗം തയ്യാറായില്ലെങ്കില്‍ അവിശ്വാസപ്രമേയം എന്നതാണ് ജോസഫ് മുന്നോട്ട് വെക്കുന്ന നിലപാട്. കോണ്‍ഗ്രസിന്‍റെ കൂടി പിന്തുണയുണ്ടെങ്കില്‍ മാത്രമെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് കൊണ്ടുവരാന്‍ ജോസഫ് വിഭാഗത്തിന് സാധിക്കുകയുള്ളു.

മുന്നണി വിടും

മുന്നണി വിടും

അവിശ്വാസ പ്രമേയത്തില്‍ കോണ്‍ഗ്രസ് പിജെ ജോസഫിനെ പിന്തുണയ്ക്കുകയാണെങ്കില്‍ മുന്നണി വിടും എന്ന നിലപാടിലാണ് ജോസ് കെ മാണി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളേ കോണ്‍ഗ്രസ് യുഡിഎഫ് വിട്ടത് തന്നെ ജോസ് കെ മാണിയുടെ സമ്മര്‍ദ്ദം മൂലമായിരുന്നു. യുഡിഎഫില്‍ തുടരണമെന്ന നിര്‍ബന്ധം ഉള്ള വ്യക്തിയല്ല ജോസ് കെ മാണി.

ഇടതുമുന്നണി നിലപാട്

ഇടതുമുന്നണി നിലപാട്

കേരള കോണ്‍ഗ്രസിലെ വിഭാഗീയ നീക്കങ്ങളെ സസൂക്ഷമം നിരീക്ഷിച്ച് വരികയാണ് ഇടതുമുന്നണി. ജില്ലാ പഞ്ചായത്തില്‍ അവിശ്വാസപ്രമേയം വരികയാണെങ്കില്‍ അത് മുതലാക്കി യുഡിഎഫില്‍ വിള്ളലുണ്ടാക്കാന്‍ കഴിയുമെന്നാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. ജോസഫ് പക്ഷം അവിശ്വാസം കൊണ്ടുവന്നാല്‍ ഇടതുമുന്നണി ജോസ് കെ മാണി വിഭാഗത്തെ പിന്തുണച്ചേക്കും.

വിലയിരുത്തല്‍

വിലയിരുത്തല്‍

കോട്ടയം ജില്ലയിലെ തന്നെ ചില തദ്ദേശ സ്ഥാപനങ്ങളിലും നേരത്തെ തന്നെ ജോസ് പക്ഷത്തെ പിന്തുണയ്ക്കുന്ന നിലപാട് ഇടതുമുന്നണി സ്വീകരിച്ചിരുന്നു. കോട്ടയം ഉള്‍പ്പടേയുള്ള മധ്യകേരളത്തില്‍ തങ്ങളുടെ സാന്നിധ്യം കൂടുല്‍ ശക്തമാക്കാന്‍ ഇത് സഹായിക്കുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍. ഈ ലക്ഷ്യത്തിലേക്ക് എത്താന്‍ ജോസ് പക്ഷത്തേയാണ് ഇടത് പാളയം കൂടുതല്‍ ലക്ഷ്യമിടുന്നത്.

മികച്ച നേട്ടങ്ങങ്ങള്‍

മികച്ച നേട്ടങ്ങങ്ങള്‍

ജോസഫാണ് ഒപ്പം വരുന്നതെങ്കില്‍ മുന്നണിക്കുണ്ടാകുന്ന ഏക നേട്ടം തൊടുപുഴ അസംബ്ലി സീറ്റ് മാത്രമായിരിക്കുമെന്നാണ് ഇടതിന്‍റെ വിലയിരുത്തല്‍. കൂടാതെ ഇപ്പോള്‍ കൈവശമുള്ള മൂവാറ്റുപുഴ, കോതമംഗലം സീറ്റുകള്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യാം. എന്നാല്‍ ജോസ് കെ മാണിയാണ് ഒപ്പം വരുന്നതെങ്കില്‍ ഇതിലും മികച്ച നേട്ടങ്ങങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുമെന്ന് മുന്നണി നേതൃത്വം വിലയിരുത്തുന്നു.

അഞ്ചു മുതല്‍ പത്തുവരെ

അഞ്ചു മുതല്‍ പത്തുവരെ

പതിറ്റാണ്ടുകളായി തങ്ങള്‍ക്ക് ഒപ്പം നില്‍ക്കാത്ത അഞ്ചോളം സീറ്റുകള്‍ ലഭിക്കുമെന്ന് മാത്രമല്ല, ചാഞ്ചാടി നില്‍ക്കുന്ന അഞ്ചു മുതല്‍ പത്തുവരെ സീറ്റുകള്‍ ഉറപ്പിച്ച് നിര്‍ത്താമെന്നും എല്‍ഡിഎഫ് കരുതുന്നു. കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ചങ്ങനാശേരി, ഇടുക്കി എന്നീ സീറ്റുകളിലാണ് കൂടുതല്‍ പ്രതീക്ഷയുള്ളത്. ഉപതിരഞ്ഞെടുപ്പില്‍ പിടിച്ച പാലായും ഉറപ്പിക്കാം.

ഭരണത്തുടര്‍ച്ച

ഭരണത്തുടര്‍ച്ച

തിരുവല്ല, പീരുമേട്, ഉടുമ്പന്‍ചോല ശക്തമായ മത്സരം നടക്കുന്ന സീറ്റുകളിലും എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ ഉള്‍പ്പടേയുള്ള സീറ്റുകളില്‍ ജോസ് കെ മാണി വിഭാഗത്തുമായുള്ള ബന്ധം ഗുണം ചെയ്യുമെന്നും ഇടതുമുന്നണി കരുതുന്നു. ഭരണത്തുടര്‍ച്ച ലക്ഷ്യം വെക്കുന്ന ഇടതിനെ സംബന്ധിച്ച് ഈ കണക്കുകള്‍ക്ക് വലിയ പ്രധാന്യം ഉണ്ട്.

ഓരോ ചലനവും

ഓരോ ചലനവും

അത് കൊണ്ട് തന്നെ യുഡിഎഫില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഓരോ ചലനവും സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ഇടത് നേതൃത്വം. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞ വാക്കുകളും ഇതിലേക്കുള്ള സൂചനയാണ്. അവിശ്വാസം വരികയാണെങ്കില്‍ ജോസ് പക്ഷത്തിനോടൊപ്പം നില്‍ക്കുകയെന്ന നിലപാടില്‍ ഇടത് മുന്നണി നേതൃത്വം എത്തിയിട്ടുണ്ട്.

സിപിഐയും

സിപിഐയും

ജോസ് വിഭാഗത്തോട് സ്വീകരിക്കുന്ന അനുകൂല നിലപാടിനെ സിപിഐയും എതിര്‍ക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. കേരള കോണ്‍ഗ്രസ് ഒന്നായി ഇടുതുമുന്നണിയിലേക്ക് വരുന്നതിനെ അവര്‍ നേരത്തെ എതിര്‍ത്തിരുന്നത്. നിലപാടുകള്‍ ഏത് നിമിഷവും മാറിമറിയാവുന്ന കേരള കോണ്‍ഗ്രസുകളുടെ കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കുന്നത് ഏറെ കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും.

ഉത്തരവാദിത്തം നിറവേറ്റണം

ഉത്തരവാദിത്തം നിറവേറ്റണം

അതേസമയം, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം കൈമാറ്റം സംബന്ധിച്ച് യുഡിഎഫില്‍ ധാരണയുണ്ടെന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് ജോസഫ്. യുഡിഎഫ് ഉണ്ടാക്കിയ ധാരണ നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ട്. അത് നടപ്പിലാക്കുമെന്നാണ് പ്രതീക്ഷ. അതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നുമാണ് ജോസഫ് കഴിഞ്ഞ ദിവസം തൊടുപുഴയില്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+