ജോസ് കെ മാണി രാജ്യസഭാംഗം; എൽഡിഎഫിന് 96 വോട്ടുകൾ; യുഡിഎഫിന് 40 വോട്ടുകൾ
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥി ജോസ് കെ. മാണി വിജയിച്ചു. എൽഡിഎഫിന് 96 വോട്ടുകൾ ലഭിച്ചു. യുഡിഎഫിന് നാല്പതും ഒരു വോട്ട് അസാധുവുമായി. രാവിലെ ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 4 മണി വരെ നീണ്ടു നിന്നു. 137 അംഗങ്ങളാണ് വോട്ടുകൾ രേഖപ്പെടുത്തിയത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി ജോസ് കെ മാണിയും യുഡിഎഫിനെ പ്രതിനിധീകരിച്ച് ശൂരനാട് രാജശേഖരനുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. യുഡിഎഫ് വിട്ട് എൽഡിഎഫിനൊപ്പം ചേക്കേറിയ കേരള കോൺ ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി രാജിവച്ച ഒഴിവിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്.

നേരത്തെ യുഡിഎഫിനൊപ്പമുണ്ടായിരുന്ന കേരള കോൺഗ്രസ് എം ഇടതുമുന്നണിക്കൊപ്പം ചേർന്നതോടെ ജോസ് കെ മാണി എംപി സ്ഥാനം രാജിവച്ചിരുന്നു. ജോസ് കെ മാണി എം.പി സ്ഥാനം രാജിവെച്ചതോടെയാണ് രാജ്യസഭയിലേക്ക് ഒഴിവുവന്നത്. എൽഡിഎഫിനെ പ്രതിനിധീകരിച്ച് ജോസ് കെ മാണിയാണ് രാജ്യസഭയിലേക്ക് മത്സരിച്ചത്. നിയമസഭയിൽ അംഗബലം ഭരിക്കുന്ന കക്ഷിയായ ഇടതുമുന്നണിക്കായതിനാൽ എൽഡിഎഫ് സ്ഥാനാർഥി തന്നെയാണ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി ജോസ് കെ മാണിയും യുഡിഎഫ് സ്ഥാനാർഥിയായി ശൂരനാട് രാജശേഖരനും രാജ്യസഭാംഗത്വത്തിലേക്ക് മത്സരിച്ചു.
ഷാലിന്‍... ഹോളിവുഡിലേക്കുള്ള പോക്കാണോ; എന്തൊരു മാസ് ലുക്കാണെന്ന് ആരാധകര്‍

എന്നാൽ, എൽഡിഎഫിന്റെ ഒരു വോട്ടിനെച്ചൊല്ലി വോട്ടെണ്ണുന്ന വേളയിൽ തർക്കമുണ്ടായി. വോട്ട് പരിഗണിക്കരുതെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. വോട്ട് രേഖപ്പെടുത്തുമ്പോൾ ആർക്കാണോ ആദ്യ പിന്തുണ അയാളുടെ പേരിനു നേരെ ഒന്ന് എന്നു രേഖപ്പെടുത്തുകയാണ് വേണ്ടത്. അത്തരത്തിൽ രേഖപ്പെടുത്തിയില്ലെന്നു കാണിച്ചാണ് മാത്യു കുഴൽനാടനും എൻ. ഷംസുദ്ദീനും ഉൾപ്പെടെയുള്ള യുഡിഎഫ് എംഎൽഎമാർ പരാതി ഉയർത്തിയതോടെ ഒരു വോട്ട് അസാധുവായി പ്രഖ്യാപിച്ചു. 137 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. എൽഡിഎഫിനു 96 ഉം യുഡിഎഫിന് 40 ഉം വോട്ടുകൾ ലഭിച്ചു. ഒരു വോട്ട് അസാധുവായി.

നിയമസഭ സമുച്ചയത്തിലെ മൂന്നാം നിലയിലെ ഹാളിൽ പ്രത്യേകം സജ്ജീകരിച്ച പോളിങ് ബൂത്തിലാണ് വോട്ടെടുപ്പ് നടന്നത്. വൈകിട്ട് നാല് മണിവരെയായിരുന്നു വോട്ടെടുപ്പ്. അഞ്ചുമണിയോടെ വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു. നിയമസഭ സെക്രട്ടറി എസ്.വി ഉണ്ണിക്കൃഷ്ണൻ നായരായിരുന്നു ഉപതെരഞ്ഞെടുപ്പിൻ്റെ വരണാധികാരി. കൊവിഡ് ബാധിതരും ക്വാറന്റൈനില്‍ കഴിയുന്നവരുമായ എം.എല്‍.എമാര്‍ക്ക് വോട്ടുചെയ്യുന്നതിന് പ്രത്യേക സജ്ജീകരണമൊരുക്കിയിരുന്നു.

2024 ജൂലൈ ഒന്ന് വരെ വിജയിയായി എത്തുന്നയാൾക്ക് കാലാവധിയുണ്ട്. കേരള കോൺഗ്രസ് എം യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ ചേക്കേറിയപ്പോഴാണ് ജനുവരി 11ന് ജോസ്.കെ.മാണി രാജ്യസഭാംഗത്വം രാജിവെച്ചത്. മുന്നണിയിലേക്ക് വരുമ്പോഴുള്ള രാജ്യസഭാ സീറ്റ് ആ പാർട്ടിക്ക് തന്നെ നൽകുന്ന രീതി വച്ചാണ് സീറ്റ് കേരള കോൺ ഗ്രസ് എമ്മിന് തന്നെ നൽകിയത്.












Click it and Unblock the Notifications