അടിമുടി മാറും ജോസിന്റെ കേരള കോണ്‍ഗ്രസ്; 24 മണിക്കൂര്‍ ഓഫീസ് മുതല്‍ ടേം മാനദണ്ഡവും ലെവിയും വരെ... അറിയാം

കോട്ടയം: ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എം ഇപ്പോള്‍ എല്‍ഡിഎഫിനൊപ്പമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചെയര്‍മാന്‍ ആയ ജോസ് കെ മാണി പരാജയപ്പെട്ടെങ്കിലും, കേരള കോണ്‍ഗ്രസ്സുകളില്‍ ശക്തര്‍ ആരെന്ന് തെളിയിക്കാന്‍ സാധിച്ചു.

ജയിച്ചാല്‍ മന്ത്രിയാകേണ്ടിയിരുന്ന ജോസ് കെ മാണി, ഇനി പൂര്‍ണമായും സംഘടനയെ ശക്തിപ്പെടുത്താനാണ് ഇറങ്ങുന്നത്. അതിനായി കേരള കോണ്‍ഗ്രസ് എമ്മിനെ ഒരു കേഡര്‍ പാര്‍ട്ടിയ്ക്ക് സമാനമായ രീതിയില്‍ പരുവപ്പെടുത്തി എടുക്കാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. എന്തൊക്കെ പരിഷ്‌കാരങ്ങളാണ് വരുത്തേണ്ടത് എന്നത് സംബന്ധിച്ച് ഏകദേശ ധാരണയായിക്കഴിഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിശോധിക്കാം...

പതിവില്ലാത്തത്

പതിവില്ലാത്തത്

കോണ്‍ഗ്രസിനെ ആള്‍ക്കൂട്ടം എന്ന് വിശേഷിപ്പിക്കുകയാണെങ്കില്‍ കേരള കോണ്‍ഗ്രസിനെ അത്തരത്തില്‍ വിശേഷിപ്പിക്കാന്‍ ആവില്ല. കഴിഞ്ഞ കുറേ കാലങ്ങളായി വ്യക്തികേന്ദ്രീകൃതമാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടുകള്‍. നേതാക്കളും അവര്‍ക്കൊപ്പമുള്ള അണികളും. അത് എപ്പോള്‍ വേണമെങ്കിലും എങ്ങോട്ടേക്കും ചായാവുന്നതും ആണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടികളില്‍.

കേഡര്‍ ആകാന്‍ പറ്റുമോ

കേഡര്‍ ആകാന്‍ പറ്റുമോ

വ്യക്തമായ ചട്ടക്കൂടുകള്‍ ഒന്നും കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കില്ല. പ്രവര്‍ത്തകര്‍ക്ക് അത്യാവശ്യം സ്വാതന്ത്ര്യമൊക്കെ അനുവദിക്കുന്നു ഒരു 'മോഡേണ്‍' പാര്‍ട്ടിയാണ് തങ്ങളുടേത് എന്ന് ഏത് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും അവകാശപ്പെടാവുന്നതാണ്. അത്തരത്തിലുള്ള പ്രവര്‍ത്തകരുള്ള ഒരു പാര്‍ട്ടിയ്ക്ക് കേഡര്‍ സംവിധാനത്തിലേക്ക് മാറാന്‍ ആകുമോ എന്നത് ഏറെ നിര്‍ണായകമാണ്.

മുഴുവന്‍ സമയ ഓഫീസ്

മുഴുവന്‍ സമയ ഓഫീസ്

കേരള കോണ്‍ഗ്രസ് എം കേഡര്‍ സംവിധാനത്തിലേക്ക് നീങ്ങുമ്പോള്‍, ആദ്യം ഒരുക്കുക 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാന സമിതി ഓഫീസ് ആയിരിക്കും. ഈ പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ഇനി മുതല്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ ഓരോ പ്രവര്‍ത്തനങ്ങളും. നേതാവ് എവിടെയാണോ, അവിടെ ഓഫീസ് എന്ന സംവിധാനം മാറ്റുമെന്ന് ഉറപ്പ്.

നേതാക്കള്‍ക്കും അച്ചടക്കം

നേതാക്കള്‍ക്കും അച്ചടക്കം

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, നേതാക്കള്‍ക്കും അച്ചടക്കം വേണ്ടി വരും. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥിരമായി സംസ്ഥാന സമിതി ഓഫീസില്‍ എത്തും. ചെയര്‍മാനില്ലെങ്കില്‍ മറ്റ് മുതിര്‍ന്ന നേതാക്കള്‍ ഉണ്ടാകണം. ചെയര്‍മാന് ഓഫീസില്‍ പ്രത്യേകം മുറിയും ഉണ്ടാകും.

പിബിയും അവെയ്‌ലബിള്‍ പിബിയും!

പിബിയും അവെയ്‌ലബിള്‍ പിബിയും!

സിപിഎമ്മിന്റെ പരമോന്നത സമിതി എന്നത് കേന്ദ്ര കമ്മിറ്റിയാണ് എന്നാണ് പറയുക. എന്നാല്‍ കേന്ദ്ര കമ്മിറ്റി എപ്പോഴും ചേരാന്‍ കഴിയില്ല. അതുകൊണ്ട് കേന്ദ്ര കമ്മിറ്റിയ്ക്കും മുകളില്‍ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഒരു പോളിറ്റ് ബ്യൂറോ ഉണ്ട്. അടിയന്തര ഘട്ടത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അവെയ്‌ലബിള്‍ പോളിറ്റ് ബ്യൂറോയും ചേരും. അതുപോലെ ഒരു സംവിധാനം കേരള കോണ്‍ഗ്രസ് എമ്മിലും വരും എന്നാണ് സൂചന.

ടേം വ്യവസ്ഥ

ടേം വ്യവസ്ഥ

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും സിപിഐയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നടപ്പിലാക്കിയത് ടേം വ്യവസ്ഥ ആയിരുന്നു. രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് സീറ്റില്ലെന്ന് ആദ്യമേ ഉറപ്പിച്ചു. ഭരണത്തിലിരിക്കുമ്പോള്‍ ലഭിക്കുന്ന ബോര്‍ഡ്/ കോര്‍പ്പറേഷന്‍ സ്ഥാനങ്ങളുടെ കാര്യത്തില്‍ ടേം വ്യവസ്ഥ കൊണ്ടുവരാനും കേരള കോണ്‍ഗ്രസ് എമ്മിന് പദ്ധതിയുണ്ട്.

പാര്‍ട്ടി ലെവി

പാര്‍ട്ടി ലെവി

കേഡര്‍ പാര്‍ട്ടികള്‍ക്കെല്ലാം ലെവി സമ്പ്രദായം ഉണ്ട്. പാര്‍ട്ടി അംഗങ്ങള്‍ അവരവരുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനം പാര്‍ട്ടിയ്ക്ക് നല്‍കുന്നതാണിത്. അത്തരം ലെവി കേരള കോണ്‍ഗ്രസ് എമ്മിലും കൊണ്ടുവരാനാണ് പദ്ധതി. എന്നാല്‍ ഇതിനോട് എത്തരത്തിലായിരിക്കും പ്രവര്‍ത്തകര്‍ പ്രതികരിക്കുക എന്ന ആശങ്ക ഇപ്പോള്‍ തന്നെ നേതൃത്വത്തിനുണ്ട്.

ആളെ കൂട്ടാന്‍

ആളെ കൂട്ടാന്‍

കോണ്‍ഗ്രസിന് കഴിഞ്ഞ അഞ്ച് വര്‍ഷമായി അധികാരമുണ്ടായിരുന്നില്ല, യുഡിഎഫിലെ കേരള കോണ്‍ഗ്രസുകാരും അതുപോലെ തന്നെ. അതുകൊണ്ട് കേരള കോണ്‍ഗ്രസ് എമ്മിലേക്ക് ഇനിയും കൂടുതല്‍ പേര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ജോസും കൂട്ടരും. ഓണ്‍ലൈന്‍ അംഗത്വമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനയില്‍ ആണ്. എന്നാല്‍ ഒരു കേഡര്‍ സംവിധാനത്തില്‍ ഓണ്‍ലൈന്‍ അംഗത്വം എത്രത്തോളം പ്രായോഗികമാകും എന്ന ചര്‍ച്ചയും ഉയരുന്നുണ്ട്.

പാര്‍ട്ടി പിടിക്കാന്‍

പാര്‍ട്ടി പിടിക്കാന്‍

ജോസ് കെ മാണി തോല്‍ക്കുകയും റോഷി അഗസ്റ്റിന്‍ മന്ത്രിയാവുകയും ചെയ്തതോടെ പാര്‍ട്ടിയ്ക്കുള്ളില്‍ ശക്തമായ അധികാര വടംവലിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തി നിയന്ത്രണങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കുക എന്നത് ജോസ് കെ മാണിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. പാര്‍ട്ടിയെ കേഡര്‍വത്കരിക്കാനുള്ള നീക്കത്തിന് പിന്നിലും ഇത് തന്നെയാണ് ലക്ഷ്യമെന്നും വിലയിരുത്തലുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+